ഉത്തർ പ്രദേശിൽ ഏഴുവയസുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി; പ്രതി പിടിയിൽ

Anjana

Uttar Pradesh child murder

ഉത്തർ പ്രദേശിലെ ബുദൗൻ ജില്ലയിൽ ഏഴ് വയസ്സുകാരിയായ പെൺകുട്ടിയോട് നടന്ന ക്രൂരതയുടെ വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്. വെള്ളിയാഴ്ച വൈകുന്നേരം പച്ചക്കറി വാങ്ങാൻ പോയ കുട്ടി തിരികെ വരാതിരുന്നതോടെ കുടുംബം നടത്തിയ തിരച്ചിലിൽ സമീപത്തെ ഒരു ആളൊഴിഞ്ഞ വീട്ടിൽ നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. അർദ്ധനഗ്നമായ നിലയിലായിരുന്നു മൃതദേഹം.

പൊലീസിൽ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ പ്രതി ജെയിൻ അലാമിനെ പിടികൂടി. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയിലേക്ക് എത്തിച്ചേർന്നത്. പ്രതിയെ പിടികൂടുന്നതിനിടെ പൊലീസുമായി ഏറ്റുമുട്ടലുണ്ടായി. ജെയിൻ പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർത്തെങ്കിലും പിന്നീട് കീഴ്പ്പെടുത്തുകയായിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പ്രതി പൊലീസിന് നൽകിയ മൊഴിയിൽ, കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യാൻ ശ്രമിച്ചശേഷം കല്ലുകട്ട ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തിയതായി വ്യക്തമാക്കി. എന്നാൽ, പെൺകുട്ടിയുടെ മരണകാരണം പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നാൽ മാത്രമേ സ്ഥിരീകരിക്കാനാകൂ എന്ന് പൊലീസ് അറിയിച്ചു. ഈ സംഭവം സമൂഹത്തിൽ വലിയ ഞെട്ടലും പ്രതിഷേധവും ഉയർത്തിയിട്ടുണ്ട്.

Story Highlights: Seven-year-old girl kidnapped, sexually assaulted, and murdered in Uttar Pradesh’s Budaun district

Leave a Comment