ഇടുക്കിയില് നിന്ന് ബൈക്കുകള് മോഷ്ടിച്ച സംഘത്തിലെ പ്രധാനി ആലപ്പുഴയില് പിടിയില്

നിവ ലേഖകൻ

Idukki bike theft gang arrest

ഇടുക്കിയിലെ വിവിധ മേഖലകളില് നിന്ന് ബൈക്കുകള് മോഷ്ടിച്ച് കടന്ന സംഘത്തിലെ പ്രധാനിയെ ആലപ്പുഴയില് നിന്നും പിടികൂടി. തിരുവല്ല ചാത്തന്കരി പുത്തനപറമ്പില് ശ്യാം എന്നയാളാണ് അറസ്റ്റിലായത്. മോഷണ സംഘത്തിലുള്ള മറ്റു രണ്ടുപേര്ക്കായി പൊലീസ് അന്വേഷണം തുടരുകയാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

നെടുങ്കണ്ടം കോടതിയില് ഹാജരാക്കിയ പ്രതിയെ റിമാന്ഡ് ചെയ്ത് പീരുമേട് സബ്ജയിലേക്ക് മാറ്റി. കഴിഞ്ഞ ജൂലൈ മൂന്നിന് നെടുങ്കണ്ടത്തെ ബൈക്ക് ഷോറൂമില് നിന്ന് മോഷ്ടാക്കള് ബൈക്ക് അപഹരിച്ചു. വെള്ളത്തൂവലില് നിന്നും മോഷ്ടിച്ച ബൈക്കില് നെടുങ്കണ്ടത്ത് എത്തിയ സംഘം പടിഞ്ഞാറെകവലയിലെ ബൈക്ക് ഷോറൂമില് നിര്ത്തിയിട്ടിരുന്ന ബൈക്ക് കൂടി മോഷ്ടിച്ചു.

തുടര്ന്ന് ഉടുമ്പന്ചോല ഭാഗത്തേക്ക് പോയെങ്കിലും വെള്ളത്തൂവലില് നിന്ന് മോഷ്ടിച്ച ബൈക്ക് പാറത്തോട്ടില് വച്ച് കേടായി. ഈ ബൈക്ക് അവിടെ ഉപേക്ഷിച്ച് അവശേഷിച്ച ബൈക്കില് മൂവരും ആലപ്പുഴയിലേക്ക് കടന്നു. കഴിഞ്ഞമാസം ആലപ്പുഴ ജില്ലയിലെ മാരാരിക്കുളത്ത് നിന്നും നമ്പര്പ്ലേറ്റ് ഇല്ലാതെ രണ്ടു പ്രതികള് ഓടിച്ചു വന്ന ബൈക്ക് നാട്ടുകാര് തടഞ്ഞു വച്ചു.

എന്നാല് പ്രതികള് ഓടി രക്ഷപ്പെട്ടു. നാട്ടുകാര് പകര്ത്തിയ ചിത്രത്തിന്റെ അടിസ്ഥാനത്തില് മാരാരിക്കുളം പൊലീസ് നടത്തിയ അന്വേഷത്തില് പ്രതികളില് ഒരാള് തിരുവല്ല ചാത്തന്കരി പുത്തനപറമ്പില് ശ്യാം ആണെന്ന് വ്യക്തമായി. പുന്നപ്ര പൊലീസ് നടത്തിയ രഹസ്യ നിരീക്ഷണത്തെ തുടര്ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

  ഓപ്പറേഷൻ ഡി-ഹണ്ട്: 69 പേർ അറസ്റ്റിൽ

ഇടുക്കിയില് നിന്നും മോഷ്ടിക്കുന്ന ബൈക്കുകള് അന്യ ജില്ലകളിലേക്ക് കടത്തുകയായിരുന്നു സംഘത്തിന്റെ പതിവ് രീതി.

Story Highlights: Main suspect in Idukki bike theft ring arrested in Alappuzha, police search for two more suspects

Related Posts
മൂവാറ്റുപുഴയിൽ അരമണിക്കൂറിനിടെ മൂന്ന് ബൈക്കുകൾ മോഷണം
Muvattupuzha bike theft

മൂവാറ്റുപുഴയിൽ ചൊവ്വാഴ്ച പുലർച്ചെ അരമണിക്കൂറിനിടെ മൂന്ന് ബൈക്കുകൾ മോഷണം പോയി. മൂന്ന് വ്യത്യസ്ത Read more

പോലീസിൽ പോക്സോ വിങ് ആരംഭിക്കാൻ മന്ത്രിസഭാ തീരുമാനം
POCSO Wing

പോക്സോ കേസുകൾ കൈകാര്യം ചെയ്യുന്നതിനായി പോലീസിൽ പ്രത്യേക വിഭാഗം രൂപീകരിക്കാൻ മന്ത്രിസഭാ യോഗം Read more

ഡ്യൂട്ടി സമയത്ത് മദ്യപിച്ചു; പത്തനാപുരത്ത് രണ്ട് പോലീസുകാരെ സസ്പെൻഡ് ചെയ്തു
Kerala Police Drunk on Duty

പത്തനാപുരത്ത് ഡ്യൂട്ടി സമയത്ത് മദ്യപിച്ച രണ്ട് പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. കൊട്ടാരക്കര Read more

  കെഎസ്ആർടിസിയിൽ ലോക്കൽ പർച്ചേസ് ക്രമക്കേട്; രണ്ട് ഉദ്യോഗസ്ഥർ സസ്പെൻഡിൽ
കാസർകോട് കടയ്ക്കുള്ളിൽ യുവതിക്ക് നേരെ തീകൊളുത്തി ആക്രമണം
Kasaragod attack

കാസർകോട് ബേഡകത്ത് പലചരക്ക് കട നടത്തുന്ന യുവതിയെ കടയ്ക്കുള്ളിൽ തീകൊളുത്തി കൊല്ലാൻ ശ്രമം. Read more

വനിതാ സിപിഒ റാങ്ക് ലിസ്റ്റ്: സമരം ശക്തമാക്കി റാങ്ക് ഹോൾഡേഴ്സ്
Women CPO Strike

കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് വനിതാ സിവിൽ പൊലീസ് റാങ്ക് ഹോൾഡേഴ്സിന്റെ സമരം ഏഴാം ദിവസത്തിലേക്ക്. Read more

പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്തതിന് വെട്ടേറ്റു; നാല് പേർക്ക് പരിക്ക്
Kasaragod stabbing

കാസർകോട് നാലാം മൈലിൽ പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്തതിനെ തുടർന്ന് നാല് പേർക്ക് Read more

വനിതാ സിപിഒ റാങ്ക് ഹോൾഡേഴ്സിന്റെ സമരം തുടരുന്നു; കയ്യും കാലും കെട്ടി പ്ലാവില തൊപ്പി ധരിച്ച് പ്രതിഷേധം
Women CPO protest

നിയമനം ആവശ്യപ്പെട്ട് വനിതാ സിവിൽ പോലീസ് റാങ്ക് ഹോൾഡേഴ്സിന്റെ സമരം ആറാം ദിവസത്തിലേക്ക്. Read more

  ഓപ്പറേഷൻ ഡി-ഹണ്ട്: 149 പേർ അറസ്റ്റിൽ; വൻതോതിൽ മയക്കുമരുന്ന് പിടിച്ചെടുത്തു
കൊച്ചിയിൽ സ്വകാര്യ ബസിൽ യുവാവിന്റെ ഗുണ്ടായിസം: ചുറ്റികയുമായി ഭീഷണി
Kochi bus attack

കളമശ്ശേരിയിൽ നിന്ന് വൈറ്റിലയിലേക്ക് പോകുന്ന സ്വകാര്യ ബസിൽ യുവാവ് ചുറ്റികയുമായി യാത്രക്കാരെ ഭീഷണിപ്പെടുത്തി. Read more

കല്ലമ്പലത്ത് നാടൻ ബോംബും ആയുധങ്ങളുമായി ക്രിമിനൽ സംഘം പിടിയിൽ; കോഴിക്കോട് എംഡിഎംഎ വേട്ട
Kallambalam arrest

കല്ലമ്പലത്ത് നാടൻ ബോംബും ആയുധങ്ങളുമായി രണ്ടംഗ ക്രിമിനൽ സംഘം പിടിയിലായി. വാള ബിജു, Read more

ബെംഗളുരുവിൽ ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ
Bengaluru murder

ബെംഗളുരുവിൽ യുവതിയെ ഭർത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി. അവിഹിത ബന്ധമാണെന്ന സംശയത്തിലാണ് കൊലപാതകം നടത്തിയത്. Read more

Leave a Comment