കോഴിക്കോട് പിടിയിലായ അന്തര്സംസ്ഥാന മോഷ്ടാവ്; 30ഓളം കേസുകളില് പ്രതി

നിവ ലേഖകൻ

interstate thief arrested Kozhikode

കോഴിക്കോട് പൂവ്വാട്ട്പറമ്പ് കുറ്റിക്കാട്ടൂര് പുത്തൂര്മഠം പ്രദേശങ്ങളില് ജനങ്ങളുടെ ഉറക്കം കെടുത്തിയ കുപ്രസിദ്ധ മോഷ്ടാവും സഹായിയും പിടിയിലായി. മായനാട് താഴെചാപ്പങ്ങാതോട്ടത്തില് സാലു എന്ന ബുള്ളറ്റ് സാലു (38), കോട്ടക്കല് സ്വദേശി സുഫിയാന് (37) എന്നിവരാണ് അറസ്റ്റിലായത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇവര് 30ഓളം കേസുകളിലെ പ്രതികളാണെന്ന് പൊലീസ് അറിയിച്ചു. പ്രദേശത്തെ മുപ്പതോളം വീടുകളില് നിന്നായി നൂറിലധികം പവന് സ്വര്ണവും ലക്ഷക്കണക്കിന് രൂപയും കവര്ച്ച ചെയ്ത സാലു മുന്പ് നൂറോളം മോഷണ കേസുകളില് പ്രതിയാണ്.

നിരവധി സിസിടിവി ദൃശ്യങ്ങളും മറ്റ് ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്. ഓരോ മോഷണത്തിനു ശേഷവും ഗുണ്ടല്പേട്ടയിലെ ഒളിത്താവളത്തിലേക്ക് കടന്ന് അടുത്ത ദിവസം തന്നെ കേരളത്തിലേക്ക് വന്ന് മോഷണവസ്തുക്കള് വില്പ്പന നടത്തുകയായിരുന്നു പതിവ്.

ചൂതാട്ടത്തിനും ആര്ഭാട ജീവിതത്തിനും വേണ്ടിയാണ് മോഷണം നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. ഡെപ്യൂട്ടി കമ്മീഷണര് അങ്കിത് സിംഗ് IPS-ന്റെ നേതൃത്വത്തിലുള്ള സ്പെഷ്യല് ആക്ഷന്ഗ്രൂപ്പും മെഡിക്കല് കോളേജ് ACP ഉമേഷിന്റെ നേതൃത്വത്തില് ഇന്സ്പെക്ടര് ജിജീഷും സംഘവുമാണ് പ്രതികളെ പിടികൂടിയത്.

  താമരശ്ശേരിയിൽ ഡോക്ടർക്ക് വെട്ടേറ്റ സംഭവം: കോഴിക്കോട് ജില്ലയിൽ ഡോക്ടർമാരുടെ പ്രതിഷേധം, രോഗികൾ ദുരിതത്തിൽ

ഇതോടെ ജില്ലയ്ക്കകത്തും പുറത്തുമായി മുപ്പതോളം കേസുകള്ക്ക് തുമ്പുണ്ടായതായി പൊലീസ് അറിയിച്ചു. ഈ അറസ്റ്റോടെ പ്രദേശത്തെ മോഷണ പരമ്പരകള്ക്ക് അറുതി വരുമെന്ന് പ്രതീക്ഷിക്കുന്നു.

Story Highlights: Notorious interstate thief and accomplice arrested in Kozhikode, involved in over 30 cases

Related Posts
പി. നിഖിൽ കോഴിക്കോട് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്
Kozhikode Sports Council Election

കോഴിക്കോട് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റായി പി. നിഖിലിനെ തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റായി Read more

മുല്ലപ്പെരിയാർ അണക്കെട്ട് തകർക്കുമെന്ന ഭീഷണിക്കേസിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്
Mullaperiyar dam threat

മുല്ലപ്പെരിയാർ അണക്കെട്ട് ബോംബ് സ്ഫോടനത്തിലൂടെ തകർക്കുമെന്ന വ്യാജ ഇമെയിൽ സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താൻ Read more

പേരാമ്പ്ര സംഘർഷം: പൊലീസുകാർക്ക് നേരെ സ്ഫോടകവസ്തു എറിഞ്ഞ കേസിൽ യുഡിഎഫ് പ്രവർത്തകർക്കെതിരെ എഫ്ഐആർ
Perambra clash

കോഴിക്കോട് പേരാമ്പ്രയിൽ സംഘർഷത്തിനിടെ പൊലീസുകാർക്ക് നേരെ സ്ഫോടകവസ്തു എറിഞ്ഞ സംഭവത്തിൽ യുഡിഎഫ് പ്രവർത്തകർക്കെതിരെ Read more

  പേരാമ്പ്രയിലെ സംഘർഷം; ഷാഫി പറമ്പിലിന്റേത് പോലീസ് യുദ്ധ പ്രഖ്യാപനമെന്ന് സി.പി.ഐ.എം ജില്ലാ സെക്രട്ടറി
ബാലുശ്ശേരിയിൽ അതിഥി തൊഴിലാളി കൊലക്കേസിൽ 2 പേർ കൂടി അറസ്റ്റിൽ
Balussery murder case

കോഴിക്കോട് ബാലുശ്ശേരിയിൽ അതിഥി തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പേർ കൂടി അറസ്റ്റിലായി. Read more

ശബരിമല സ്വര്ണ്ണമോഷണം: സെക്രട്ടറിയേറ്റ് മാര്ച്ചില് യുവമോര്ച്ചയുടെ സംഘര്ഷം, പോലീസ് ജലപീരങ്കി പ്രയോഗിച്ചു
Sabarimala gold theft

ശബരിമല ശില്പപാളിയിലെ സ്വര്ണമോഷണവുമായി ബന്ധപ്പെട്ട് യുവമോര്ച്ച നടത്തിയ സെക്രട്ടറിയേറ്റ് മാര്ച്ചില് സംഘര്ഷം ഉണ്ടായി. Read more

ഭാര്യയുടെ നഗ്നചിത്രം വാട്സാപ്പിലിട്ടു; യുവാവ് അറസ്റ്റിൽ
WhatsApp profile picture arrest

ഭാര്യയുടെ നഗ്നചിത്രം വാട്സാപ്പിൽ പ്രൊഫൈൽ പിക്ച്ചറായി ഇട്ട യുവാവിനെ പെരുമ്പാവൂർ പൊലീസ് അറസ്റ്റ് Read more

താമരശ്ശേരിയിൽ സ്കൂട്ടറിന് മുന്നിൽ തെരുവുനായ കുറുകെ ചാടി; 2 യുവതികൾക്ക് പരിക്ക്
stray dog attack

കോഴിക്കോട് കൊല്ലഗൽ ദേശീയ പാതയിൽ താമരശ്ശേരിക്ക് സമീപം നെരൂക്കും ചാലിലാണ് അപകടം നടന്നത്. Read more

  ലൈംഗികാരോപണ വിവാദങ്ങൾക്കിടെ രാഹുൽ മാങ്കൂട്ടത്തിൽ വീണ്ടും സജീവം; കെഎസ്ആർടിസി പരിപാടിയിൽ പങ്കെടുത്തു
ഷാഫി പറമ്പിലിന് പൊലീസ് മർദ്ദനമേറ്റ സംഭവം; എം.വി ഗോവിന്ദന്റെ ന്യായീകരണത്തിനെതിരെ വിമർശനം, ദൃശ്യങ്ങൾ പുറത്ത്
Shafi Parambil attack

ഷാഫി പറമ്പിലിന് ലാത്തിച്ചാർജ്ജിൽ പരിക്കേറ്റ സംഭവത്തിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ്റെ Read more

ശ്രീകൃഷ്ണപുരം കൊലപാതകം: ഭർത്താവിനെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തു
Palakkad murder case

പാലക്കാട് ശ്രീകൃഷ്ണപുരത്ത് ഭാര്യയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ കേസിൽ ഭർത്താവിനെതിരെ കൊലക്കുറ്റം ചുമത്തി. Read more

പേരാമ്പ്രയിലെ സംഘർഷം; ഷാഫി പറമ്പിലിന്റേത് പോലീസ് യുദ്ധ പ്രഖ്യാപനമെന്ന് സി.പി.ഐ.എം ജില്ലാ സെക്രട്ടറി
Shafi Parambil Protest

പേരാമ്പ്രയിൽ നടന്ന സംഭവങ്ങളിൽ പ്രതികരണവുമായി സി.പി.ഐ.എം കോഴിക്കോട് ജില്ലാ സെക്രട്ടറി എം. മെഹബൂബ് Read more

Leave a Comment