മുൻ ഭാര്യയുടെ പരാതി: നടൻ ബാലയ്ക്ക് കർശന ഉപാധികളോടെ ജാമ്യം

Anjana

Actor Bala bail

മുൻ ഭാര്യയുടെ പരാതിയിൽ അറസ്റ്റിലായ നടൻ ബാലയ്ക്ക് കോടതി കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചു. ഇന്ന് പുലർച്ചെ അഞ്ചു മണിക്ക് കടവന്ത്ര പോലീസ് ബാലയെ ഫ്ലാറ്റിൽ നിന്ന് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചെന്നും പ്രായപൂർത്തിയാകാത്ത മകൾക്ക് മാനസിക ബുദ്ധിമുട്ടുണ്ടാക്കിയെന്നുമുള്ള പരാതിയിലായിരുന്നു അറസ്റ്റ്.

ജുവനൈൽ ജസ്റ്റിസ് നിയമം ഉൾപ്പെടെയുള്ള വകുപ്പുകൾ പോലീസ് ബാലയ്ക്കെതിരെ ചുമത്തിയിരുന്നു. ബാലയുടെ മാനേജരും സഹായികളും കേസിൽ രണ്ടും മൂന്നും പ്രതികളാണ്. ഉച്ചയ്ക്ക് ഒരു മണിയോടെ ബാലയെ സ്റ്റേഷനിൽ നിന്ന് വൈദ്യപരിശോധനയ്ക്കായി പുറത്തേക്ക് കൊണ്ടുപോയി തുടർന്ന് കോടതിയിൽ ഹാജരാക്കി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വിവാഹമോചിതരായ ശേഷവും തന്റെ കക്ഷിയും മുൻ ഭാര്യയും തമ്മിൽ തുടർന്ന സോഷ്യൽ മീഡിയ തർക്കങ്ങളാണ് കേസിന് ആസ്പദമെന്നും പരാതിക്കാരിക്ക് പോലീസിനു മുന്നിൽ തെളിവുകൾ ഹാജരാക്കാനായിട്ടില്ലെന്നും ബാലയുടെ അഭിഭാഷകൻ വാദിച്ചു. കേസുമായി ബന്ധപ്പെട്ട ഒന്നും സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിക്കരുതെന്നും പരാതിക്കാരെ സ്വാധീനിക്കാൻ ശ്രമിക്കരുതെന്നും ജാമ്യവ്യവസ്ഥയായി കോടതി നിർദേശിച്ചു. കേസിൽ ഉൾപ്പെട്ടതിലല്ല, മകൾ തള്ളിപ്പറഞ്ഞതിലാണ് തനിക്ക് സങ്കടമെന്ന് ബാല പ്രതികരിച്ചു.

Story Highlights: Actor Bala granted bail with strict conditions in case filed by ex-wife

Leave a Comment