പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് പൂട്ടിയിട്ട വീട്ടിൽ നിന്ന് അമ്പത് പവൻ സ്വർണാഭരണങ്ങൾ കവർന്നതായി പരാതി ഉയർന്നിരിക്കുകയാണ്. കാരാകുർശ്ശി പുല്ലിശ്ശേരി സ്രാമ്പിക്കൽ ഷാജഹാന്റെ വീട്ടിലാണ് മോഷണം നടന്നത്. ഇന്നലെ വൈകിട്ട് നാലിനും ആറരയ്ക്കും ഇടയിലാണ് സംഭവം നടന്നതെന്ന് പറയപ്പെടുന്നു. പ്രദേശവാസിയുടെ വിവാഹചടങ്ങിൽ പങ്കെടുക്കാനായി ഷാജഹാനും കുടുംബവും നാല് മണിയോടെ വീടുപൂട്ടി പോയിരുന്നു.
തിരികെയെത്തിയപ്പോഴാണ് വീടിന്റെ പിൻവശത്തെ വാതിൽ തുറന്നനിലയിൽ കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതായി കണ്ടെത്തി. വിവരം മണ്ണാർക്കാട് പൊലീസിനെ അറിയിക്കുകയായിരുന്നു.
പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ഫോറൻസിക് വിദഗ്ദരും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ ഊർജിത അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. ഈ സംഭവം പ്രദേശത്തെ ജനങ്ങളിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
അമ്പട കള്ളാ! തെലങ്കാനയിലെ വൈൻ ഷോപ്പിൽ നിന്നും 12 ലക്ഷം രൂപ മോഷ്ടിച്ച് യുവാവ്, വലവിരിച്ച് പൊലീസ്
Story Highlights: 50 sovereigns of gold jewelry stolen from locked house in Mannarkkad, Palakkad