മകളുടെ കാമുകനെ അറിയാതെ കൊലയാളിയായി നിയോഗിച്ച അമ്മയ്ക്ക് ദാരുണാന്ത്യം; യുപിയിൽ ഞെട്ടിക്കുന്ന സംഭവം

നിവ ലേഖകൻ

mother murdered by daughter and lover

പത്തുവർഷത്തോളം ജയിലിൽ കഴിഞ്ഞ കുറ്റവാളിയാണ് തന്റെ പ്രായപൂർത്തിയാകാത്ത മകളുടെ കാമുകനെന്ന് അറിയാതെ, സ്വന്തം മകളെ കൊല്ലാൻ ക്വട്ടേഷൻ നൽകിയ 42കാരിക്ക് ദാരുണാന്ത്യം സംഭവിച്ചു. യുപിയിലെ ഏറ്റ ജില്ലയിലെ ഒരു ചോളപ്പാടത്തിൽ നിന്നാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. ഒരു കേസിന്റെ വാദത്തിനായി ഏറ്റയിലേക്ക് പോയ അൽക്കാ ദേവിയെ കാണാതാവുകയായിരുന്നു. ഭർത്താവ് രമാകാന്ത് ഫോണിൽ ബന്ധപ്പെട്ടെങ്കിലും സ്വിച്ച് ഓഫ് എന്നാണ് പറഞ്ഞത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇതോടെ ഇയാൾ പൊലീസിൽ വിവരമറിയിച്ചു. അൽക്കാ ദേവിയുടെയും രമാകാന്തിന്റെയും പ്രായപൂർത്തിയാകാത്ത മകളെ രണ്ട് യുവാക്കൾ ചേർന്ന് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചിരുന്നു. ഇതിനെ തുടർന്ന് ഇവർ മകളെ ഫറൂഖാബാദിലെ ബന്ധുവീട്ടിലേക്ക് മാറ്റി. അവിടെ വച്ചാണ് അവൾ ഒരാളുമായി പ്രണയത്തിലായത്.

മകളുടെ പ്രണയത്തിന് എതിരായിരുന്ന അൽക്കാ ദേവി, അവളെ കൊല്ലാൻ അമ്പതിനായിരം രൂപ വാഗ്ദാനം ചെയ്ത് സുബാഷ് എന്ന വാടക കൊലയാളിയെ ഏർപ്പെടുത്തി. എന്നാൽ 38കാരനായ ഇയാൾ തന്നെയാണ് പെൺകുട്ടിയുടെ കാമുകനെന്ന് അൽക്കാദേവിക്ക് അറിയില്ലായിരുന്നു. സംഭവം സുബാഷ് പെൺകുട്ടിയോട് തുറന്നു പറഞ്ഞതോടെ, അമ്മയെ കൊന്നാൽ അപ്പോൾ തന്നെ കല്യാണം കഴിക്കാമെന്ന് പെൺകുട്ടി പറഞ്ഞു. തുടർന്ന് പെൺകുട്ടിയെ കൊലപ്പെടുത്തിയെന്ന് വരുത്തി തീർക്കാൻ ചില ചിത്രങ്ങൾ വ്യാജമായി ഉണ്ടാക്കി അൽക്കയെ കബളിപ്പിക്കാൻ ശ്രമിച്ചു.

  മുംബൈ സെൻട്രൽ, പൊലീസ് കൺട്രോൾ റൂം തകർക്കുമെന്ന് ഭീഷണി: 28-കാരൻ അറസ്റ്റിൽ

എന്നാൽ ചിത്രം കണ്ടിട്ടും അൽക്ക പറഞ്ഞ തുക മുഴുവൻ നൽകാൻ കൂട്ടാക്കിയില്ല. ഇതോടെ ഇവരെ സുബാഷ് ആഗ്രയിലേക്ക് വിളിച്ചു വരുത്തി. അൽക്കയുടെ മകളും ഒപ്പമുണ്ടായിരുന്നു. തുടർന്ന് മൂവരും രാമലീല ആഘോഷങ്ങളിൽ പങ്കെടുക്കാൻ ഏറ്റയിൽ നിന്നും ആഗ്രയിലെത്തി.

അവിടെ നിന്നും അലിഗഡിലിറങ്ങിയ മകളും കാമുകനും അൽക്കയെ മറ്റൊരിടത്തേക്ക് കൊണ്ടുപോയി കഴുത്ത് മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. പൊലീസ് അന്വേഷണത്തിൽ മകളും കാമുകനും അറസ്റ്റിലായി.

Story Highlights: Mother unknowingly hires daughter’s lover to kill her, ends up murdered by daughter and lover in Uttar Pradesh.

Related Posts
കർണാടകയിൽ ബസിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത മൂന്ന് പേർ അറസ്റ്റിൽ
gang rape

കർണാടകയിലെ ദേവനാഗിരിയിൽ സ്വകാര്യ ബസിൽ വെച്ച് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ മൂന്ന് Read more

മയക്കുമരുന്ന് കാരിയറാകാൻ നിർബന്ധിച്ചു; യുവതിയുടെ പരാതിയിൽ കേസ്
drug trafficking

കോഴിക്കോട് യുവതിയെ മയക്കുമരുന്ന് കാരിയറാകാൻ നിർബന്ധിച്ചെന്ന പരാതിയിൽ യുവാവിനെതിരെ കേസെടുത്തു. 2022 മുതൽ Read more

  പൂജപ്പുരയിൽ എസ്ഐയെ ഗുണ്ടാ നേതാവ് കുത്തി; പ്രതി ഒളിവിൽ
മകനൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ച യുവാവിനു നേരെ ബിയർ കുപ്പി എറിഞ്ഞു; യുവാവിനും മകനും പരുക്ക്
Beer Bottle Attack

കാട്ടാക്കടയിൽ സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന അഞ്ചുവയസ്സുകാരന് ബിയർ കുപ്പി എറിഞ്ഞു പരിക്കേറ്റു. കഴിഞ്ഞ ദിവസം Read more

കരുനാഗപ്പള്ളി കൊലപാതകം: ഷിനു പീറ്ററിനെ ലക്ഷ്യമിട്ടിരുന്നെന്ന് പോലീസ്
Karunagappally murder

കരുനാഗപ്പള്ളിയിൽ ജിം സന്തോഷ് കൊല്ലപ്പെട്ട കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. ക്വട്ടേഷൻ സംഘാംഗമായ Read more

പനച്ചിക്കാട്: പിക്കപ്പ് ഡ്രൈവറെ മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമം
Kottayam Pickup Driver Assault

പനച്ചിക്കാട് സ്വദേശിയായ പിക്കപ്പ് ഡ്രൈവർ മഹേഷിനെ അച്ഛനും മകനും ചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്താൻ Read more

ഈദ് നമസ്കാരം തെരുവിൽ വേണ്ട; ലൈസൻസും പാസ്പോർട്ടും റദ്ദാക്കുമെന്ന് മീററ്റ് പൊലീസ്
Eid prayers ban

തെരുവുകളിൽ ഈദ് നമസ്കാരം നടത്തുന്നത് നിരോധിച്ചതായി മീററ്റ് പോലീസ്. ലംഘിക്കുന്നവരുടെ ഡ്രൈവിംഗ് ലൈസൻസും Read more

ഭാര്യയെ കാമുകനു വിവാഹം ചെയ്തുകൊടുത്ത് ഭർത്താവ്
Gorakhpur marriage

ഗൊരഖ്പുരിൽ ഭാര്യയ്ക്കും കാമുകനും വിവാഹം നടത്തിക്കൊടുത്ത് ഭർത്താവ്. ഒന്നര വർഷത്തെ ബന്ധത്തിന് ശേഷമാണ് Read more

ഭാര്യയെ കൊലപ്പെടുത്തി സ്യൂട്ട്കേസിലാക്കി; ഭർത്താവ് ഒളിവിൽ പോയി പിന്നീട് പിടിയിൽ
Bengaluru murder

ബംഗളൂരുവിലെ ദൊഡ്ഡകമ്മനഹള്ളിയിൽ യുവതിയെ ഭർത്താവ് കൊലപ്പെടുത്തി സ്യൂട്ട്കേസിൽ ഒളിപ്പിച്ചു. ഒളിവിൽ പോയ ഭർത്താവിനെ Read more

  കരുനാഗപ്പള്ളി കൊലപാതകം: ഷിനു പീറ്ററിനെ ലക്ഷ്യമിട്ടിരുന്നെന്ന് പോലീസ്
പൂജപ്പുരയിൽ എസ്ഐയെ ഗുണ്ടാ നേതാവ് കുത്തി; പ്രതി ഒളിവിൽ
SI stabbed

പൂജപ്പുര എസ്ഐ സുധീഷിനെയാണ് ഗുണ്ടാ നേതാവ് ശ്രീജിത്ത് ഉണ്ണി കുത്തിപ്പരിക്കേൽപ്പിച്ചത്. ലഹരി സംഘം Read more

ഭാര്യ ഭർത്താവിനെ തിളച്ച വെള്ളമൊഴിച്ച് പൊള്ളിച്ചു; കാരണം പെൺസുഹൃത്തിന്റെ ഫോട്ടോ
Perumbavoor burns

പെരുമ്പാവൂരിൽ ഭാര്യ ഭർത്താവിനെ തിളച്ച വെള്ളവും വെളിച്ചെണ്ണയും ഒഴിച്ച് പൊള്ളിച്ചു. ഭർത്താവിന്റെ പെൺസുഹൃത്തിന്റെ Read more

Leave a Comment