കവരൈപേട്ടൈ ട്രെയിൻ അപകടം: എൻഐഎ അന്വേഷണം ആരംഭിച്ചു

നിവ ലേഖകൻ

Kavarai Pettai train accident

ചെന്നൈ തിരുവള്ളൂവരിന് സമീപം കവരൈപേട്ടൈയിൽ നടന്ന ട്രെയിൻ അപകടത്തിൽ എൻഐഎ അന്വേഷണം ആരംഭിച്ചു. അപകടത്തിൽ അട്ടിമറി സാധ്യത പരിശോധിക്കുന്നതിനാണ് അന്വേഷണം നടത്തുന്നത്. എൻഐഎ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തിയിട്ടുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ദക്ഷിണ റെയിൽവേ സേഫ്റ്റി കമ്മീഷണർ ഇ എം ചൗധരിയും അപകട സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. അപകടം നടന്ന സ്ഥലത്ത് ട്രാക്ക് പുനരുദ്ധാരണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണെന്ന് റെയിൽവേ അറിയിച്ചു. ദക്ഷിണ റെയിൽവേ ജനറൽ മാനേജരും അഡീഷണൽ ജനറൽ മാനേജരും പ്രിൻസിപ്പൽ ഡിപ്പാർട്ട്മെൻ്റ് മേധാവികളും റെയിൽവേയുടെ മറ്റ് ഉദ്യോഗസ്ഥരും അപകട സ്ഥലത്ത് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയാണ്.

വേർപെട്ട് പോയ ബോഗികൾ വൈകിട്ടോടെ ട്രാക്കിൽ നിന്ന് മാറ്റാനാകുമെന്ന് ടിഎൻഡിആർഎഫ് യൂണിറ്റ് ഇൻസ്പെക്ടർ വ്യക്തമാക്കി. വെള്ളിയാഴ്ച രാത്രിയാണ് അപകടം നടന്നത്. സിഗ്നൽ നൽകിയത് പോലെ മെയിൻ ലൈനിലേക്ക് തിരിയുന്നതിന് പകരം ദർഭാങ്ക ഭാഗ്മതി എക്സ്പ്രസ് ലൂപ്പ് ലൈനിലേക്ക് മാറുകയും അവിടെ ഉണ്ടായിരിക്കുന്ന ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിക്കുകയും ചെയ്തു.

  ഡൽഹി സ്ഫോടനത്തിൽ വഴിത്തിരിവ്; 500 മീറ്റർ അകലെ മൃതദേഹാവശിഷ്ടം കണ്ടെത്തി

ഇടിയുടെ ആഘാതത്തിൽ ഗുഡ്സ് ട്രെയിനിൻ്റെ 2 പാഴ്സൽ വാൻ തീപിടിക്കുകയും 13 കോച്ചുകൾ പാളം തെറ്റുകയും ചെയ്തു. അപകടത്തിൽ 19 പേർക്കാണ് പരിക്കേറ്റത്, ഇവരിൽ നാലുപേർക്ക് സാരമായ പരിക്കുണ്ട്. സിഗ്നലിംഗ് സംവിധാനത്തിൽ ഉണ്ടായ പിഴവാണോ അതോ പൈലറ്റിന്റെ അശ്രദ്ധ ആണോ അപകടകാരണം എന്നാണ് പ്രധാനമായും പരിശോധിക്കുന്നത്.

Story Highlights: NIA investigates Kavarai Pettai train accident near Chennai for possible sabotage

Related Posts
ഡൽഹി സ്ഫോടനക്കേസ്: പ്രതികൾ തുർക്കിയിൽ ഭീകരരുമായി കൂടിക്കാഴ്ച നടത്തിയെന്ന് കണ്ടെത്തൽ
Delhi blast case

ഡൽഹി സ്ഫോടനക്കേസിലെ പ്രതികൾ തുർക്കിയിൽ വെച്ച് ജെയ്ഷെ മുഹമ്മദ് ഭീകരരുമായി കൂടിക്കാഴ്ച നടത്തിയതായി Read more

ഡൽഹി സ്ഫോടനത്തിൽ വഴിത്തിരിവ്; 500 മീറ്റർ അകലെ മൃതദേഹാവശിഷ്ടം കണ്ടെത്തി
Delhi blast case

ഡൽഹിയിൽ സ്ഫോടനം നടന്ന സ്ഥലത്തിന് സമീപം നിന്ന് മൃതദേഹ അവശിഷ്ടം കണ്ടെത്തി. 500 Read more

  ഡൽഹി സ്ഫോടന കേസ്: എൻഐഎ അന്വേഷണ സംഘം രൂപീകരിച്ചു
ഡൽഹി സ്ഫോടനക്കേസ്: കാർ ഓടിച്ചിരുന്നത് ഉമർ നബിയെന്ന് സ്ഥിരീകരണം
Delhi blast case

ഡൽഹി സ്ഫോടനക്കേസിൽ സ്ഫോടനം നടത്തിയ കാർ ഓടിച്ചിരുന്നത് ഡോ. ഉമർ നബി തന്നെയെന്ന് Read more

ഡൽഹി സ്ഫോടന കേസ്: എൻഐഎ അന്വേഷണ സംഘം രൂപീകരിച്ചു
Delhi blast case

ഡൽഹി സ്ഫോടന കേസിൽ എൻഐഎ അന്വേഷണം ആരംഭിച്ചു. 10 അംഗ സംഘത്തെ നിയോഗിച്ചു. Read more

ഡൽഹി ചെങ്കോട്ടയ്ക്ക് സമീപം ചാവേർ ആക്രമണം; എൻഐഎ അന്വേഷണം ഊർജ്ജിതമാക്കി
Delhi Red Fort Blast

ഡൽഹി ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്ഫോടനം ചാവേർ ആക്രമണമാണെന്ന് എൻഐഎ വിലയിരുത്തുന്നു. സംഭവത്തിൽ Read more

ഡൽഹി ചെങ്കോട്ടയിൽ കാർ പൊട്ടിത്തെറിച്ച് 13 മരണം; എൻഐഎ അന്വേഷണം ആരംഭിച്ചു
Delhi Red Fort Blast

ഡൽഹി ചെങ്കോട്ടയിൽ ഹരിയാന രജിസ്ട്രേഷനിലുള്ള കാർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ 13 പേർ മരിച്ചു. Read more

മുംബൈയിൽ ട്രെയിൻ അപകടം; 2 മരണം, 3 പേർക്ക് പരിക്ക്
Mumbai train accident

മുംബൈയിൽ ട്രെയിൻ അപകടത്തിൽ രണ്ട് പേർ മരിച്ചു. റെയിൽവേ ജീവനക്കാരുടെ പ്രതിഷേധത്തെ തുടർന്ന് Read more

ചത്തീസ്ഗഢിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് 11 മരണം; റെയിൽവേ സഹായധനം പ്രഖ്യാപിച്ചു
Train accident Chhattisgarh

ഛത്തീസ്ഗഢിലെ ബിലാസ്പൂരിൽ പാസഞ്ചർ ട്രെയിൻ ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിച്ച് 11 പേർ മരിച്ചു. Read more

ചത്തീസ്ഗഡിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് 8 മരണം; റെയിൽവേ അന്വേഷണം പ്രഖ്യാപിച്ചു
Train accident Chhattisgarh

ചത്തീസ്ഗഡിലെ ബിലാസ്പൂരിൽ പാസഞ്ചർ ട്രെയിൻ ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിച്ച് 8 പേർ മരിച്ചു. Read more

Leave a Comment