മട്ടാഞ്ചേരി പ്ലേ സ്കൂൾ അടച്ചുപൂട്ടാൻ നിർദേശം; അധ്യാപിക അറസ്റ്റിൽ

നിവ ലേഖകൻ

Mattancherry play school closure

മട്ടാഞ്ചേരിയിലെ സ്മാർട്ട് കിഡ്സ് പ്ലേ സ്കൂളിൽ മൂന്നര വയസ്സുകാരനെ അധ്യാപിക മർദ്ദിച്ച സംഭവത്തിൽ സ്കൂൾ അടച്ചുപൂട്ടാൻ മന്ത്രി വി ശിവൻകുട്ടി നിർദ്ദേശം നൽകി. വിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയില്ലാതെയാണ് സ്കൂൾ പ്രവർത്തിക്കുന്നതെന്നും, അനുമതിയില്ലാത്ത മറ്റ് വിദ്യാലയങ്ങളെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാനും മന്ത്രി ആവശ്യപ്പെട്ടു. പൊതു വിദ്യാഭ്യാസ ഡയറക്ടർക്കാണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കെഇആർ ചട്ടപ്രകാരവും കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമപ്രകാരവും പ്രവർത്തിക്കേണ്ടതാണെന്ന് മന്ത്രി പറഞ്ഞു. എന്നാൽ അടുത്തകാലത്തായി ചില വിദ്യാലയങ്ങൾ ഈ നിബന്ധനകൾ പാലിക്കാതെ പ്രവർത്തിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. മട്ടാഞ്ചേരി കൊച്ചിൻ ഗുജറാത്തി മഹാജൻ എഡ്യൂക്കേഷണൽ ട്രസ്റ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്മാർട്ട് കിഡ്സ് പ്ലേ സ്കൂൾ അത്തരത്തിലുള്ള ഒരു സ്ഥാപനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്നലെയാണ് സ്മാർട്ട് കിഡ്സ് പ്ലേ സ്കൂളിലെ അധ്യാപിക സീതാലക്ഷ്മി മൂന്നര വയസ്സുള്ള കുട്ടിയെ ക്രൂരമായി മർദ്ദിച്ചത്. ക്ലാസിൽ ചോദിച്ച ചോദ്യങ്ങൾക്ക് വ്യക്തമായി ഉത്തരം നൽകാത്തതിനാലാണ് കുട്ടിയെ ചൂരൽ കൊണ്ട് തല്ലിയത്. വീട്ടിലെത്തിയ കുട്ടിയുടെ മുതുകിൽ നിരവധി പാടുകൾ കണ്ടതോടെ രക്ഷിതാക്കൾ ആശുപത്രിയിൽ എത്തിക്കുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തു.

  ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവ്; രോഗിയുടെ വിരലുകൾ മുറിച്ചുമാറ്റിയെന്ന് പരാതി.

തുടർന്ന് പൊലീസ് അധ്യാപികയെ കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. ഭാരതീയ ന്യായ സംഹിതയിലെ 118 (1), ജെജെറ്റിലെ 75 എന്നീ വകുപ്പുകൾ പ്രകാരമാണ് അധ്യാപികയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്.

Story Highlights: Minister orders closure of Mattancherry play school after teacher beats 3.5-year-old student

Related Posts
വണ്ടാനം മെഡിക്കൽ കോളേജിൽ രോഗിയുടെ കാൽവിരലുകൾ മുറിച്ച സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് സൂപ്രണ്ട്
Medical College Investigation

ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കാൽവിരലുകൾ മുറിച്ചുമാറ്റിയ സംഭവത്തിൽ പ്രാഥമിക അന്വേഷണം Read more

മലപ്പുറം തേഞ്ഞിപ്പലത്ത് മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കൻ കൊല്ലപ്പെട്ട കേസിൽ 2 പേർ അറസ്റ്റിൽ
Malappuram murder case

മലപ്പുറം തേഞ്ഞിപ്പലത്ത് മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ മധ്യവയസ്കനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് സുഹൃത്തുക്കൾ അറസ്റ്റിലായി. Read more

  ഭൂട്ടാൻ വാഹനക്കടത്ത് കേസ്: മാഹിൻ അൻസാരിയെ വീണ്ടും ചോദ്യം ചെയ്യും
സൂപ്പർ ലീഗ് കേരള രണ്ടാം സീസണിന് നാളെ തുടക്കം
Super League Kerala

സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സീസൺ നാളെ ആരംഭിക്കും. കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയത്തിൽ Read more

നായ മൂത്രമൊഴിച്ചെന്ന് പറഞ്ഞതിന് അമ്മയെ കുത്തി 17 വയസ്സുകാരി; ഗുരുതര പരിക്ക്
stabbing incident Alappuzha

ആലപ്പുഴയിൽ നായ മൂത്രമൊഴിച്ചത് കഴുകി കളയാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് 17 വയസ്സുകാരി അമ്മയെ Read more

ആലപ്പുഴയിൽ ഫോൺ തർക്കം: അമ്മയെ കുത്തി പരുക്കേൽപ്പിച്ച് 17കാരി
phone argument stabbing

ആലപ്പുഴയിൽ ഫോൺ ഉപയോഗത്തെ ചൊല്ലിയുള്ള തർക്കത്തിൽ 17 വയസ്സുകാരി അമ്മയെ കുത്തി പരുക്കേൽപ്പിച്ചു. Read more

കേരളത്തിൽ സ്വർണവില വീണ്ടും ഉയർന്നു; ഒരു പവൻ 87,000 രൂപ
gold price Kerala

സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു. പവന് ഇന്ന് 880 രൂപയാണ് വർധിച്ചത്. ഇതോടെ Read more

സംസ്ഥാനത്തെ ആദ്യ എ ഐ ടൗൺഷിപ്പ് കൊച്ചിയിൽ; 2,5000 കോടിയുടെ നിക്ഷേപം
AI Township Kochi

ഇൻഫോപാർക്ക് മൂന്നാം ഘട്ട വികസനത്തിന്റെ ഭാഗമായി സംസ്ഥാനത്തെ ആദ്യ എ ഐ ടൗൺഷിപ്പ് Read more

  കരുനാഗപ്പള്ളിയിൽ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ
കോളേജ് വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരവുമായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെൻ്റ്
quiz competition

തിരുവനന്തപുരം പി.ടി.പി. നഗറിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെൻ്റ്, Read more

കേരളത്തിൽ മത്തിയുടെ ലഭ്യത കുറയാൻ കാരണം കാലാവസ്ഥാ വ്യതിയാനമെന്ന് പഠനം
sardine availability

കേരള തീരത്ത് കഴിഞ്ഞ വർഷം മത്തിയുടെ കുഞ്ഞുങ്ങൾ പെരുകാൻ ഇടയായ കാരണം മൺസൂൺ Read more

സ്വർണവില കുതിക്കുന്നു: കേരളത്തിൽ ഒരു പവൻ സ്വർണത്തിന് 86,000 രൂപ കടന്നു
Kerala gold price

കേരളത്തിൽ സ്വർണവില സർവകാല റെക്കോർഡിലേക്ക്. ഇന്ന് ഒരു പവൻ സ്വർണത്തിന് 1040 രൂപ Read more

Leave a Comment