തിരുവനന്തപുരത്ത് സിവിൽ സർവീസ് വിദ്യാർത്ഥിനി ബലാത്സംഗത്തിന് ഇരയായി; പ്രതി ഒളിവിൽ

Anjana

Civil service student rape Thiruvananthapuram

തിരുവനന്തപുരത്തെ ഒരു സ്വകാര്യ അപ്പാർട്ട്മെന്റിൽ താമസിച്ചിരുന്ന സിവിൽ സർവീസ് വിദ്യാർത്ഥിനി ബലാത്സംഗത്തിന് ഇരയായതായി പരാതി. കഴക്കൂട്ടം പൊലീസ് സ്റ്റേഷൻ പരിധിയിൽ രണ്ട് ദിവസം മുമ്പാണ് സംഭവം നടന്നത്. പെൺകുട്ടിയുടെ കാമുകന്റെ സുഹൃത്തായ ദീപു എന്ന കൂപ്പർ ദീപുവിനെതിരെയാണ് പരാതി നൽകിയിരിക്കുന്നത്.

യുവതിയുടെ മൊഴി പ്രകാരം, കാമുകനെ കുറിച്ച് കാര്യങ്ങൾ പറയാനുണ്ടെന്ന് പറഞ്ഞാണ് ദീപു അപ്പാർട്ട്മെന്റിലെത്തിയത്. തുടർന്ന് ബലമായി മദ്യം കുടിപ്പിച്ച ശേഷം ദീപു യുവതിയെ ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. കൂടാതെ, ലൈംഗിക പീഡനത്തിന്റെ ദൃശ്യങ്ങൾ പ്രതി മൊബൈൽ ഫോണിൽ പകർത്തിയതായും പരാതിയിൽ പറയുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കഴക്കൂട്ടം പൊലീസ് പ്രതിക്കെതിരെ കേസെടുത്തതായി അറിയിച്ചു. സംഭവത്തിന് ശേഷം സംസ്ഥാനം വിട്ട പ്രതിക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. സിവിൽ സർവീസ് കോച്ചിങ്ങിനായി ഏറെ നാളായി ഈ അപ്പാർട്ട്മെന്റിൽ താമസിക്കുകയായിരുന്നു യുവതി.

Story Highlights: Civil service student allegedly raped in Thiruvananthapuram apartment by friend of boyfriend

Leave a Comment