ആലപ്പുഴയിൽ മദ്യപാനത്തിനിടയിലുണ്ടായ സംഘർഷത്തിൽ അക്വേറിയത്തിൽ വീണ് പരിക്കേറ്റയാൾ മരിച്ച സംഭവം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു. തോണ്ടൻകുളങ്ങര സ്വദേശി കബീർ (52) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കുഞ്ഞുമോൻ (57), നവാസ് (52) എന്നിവരെ ആലപ്പുഴ നോർത്ത് പൊലീസ് അറസ്റ്റുചെയ്തു.
ശനിയാഴ്ച വൈകിട്ട് കബീറിന്റെ വീട്ടിൽ മൂവരും ഒരുമിച്ച് മദ്യപിക്കുകയായിരുന്നു. കബീർ മുൻപ് കുഞ്ഞുമോന് വിൽക്കാമെന്ന് പറഞ്ഞ ബൈക്ക് മറ്റൊരാൾക്ക് വിറ്റതിനെച്ചൊല്ലി തർക്കമുണ്ടായി. തർക്കത്തിനിടെ കുഞ്ഞുമോൻ കബീറിനെ തള്ളിയിട്ടു. അക്വേറിയത്തിൽ വീണ കബീറിന് ആഴത്തിലുള്ള മുറിവേറ്റു. ചോരവാർന്നു കിടക്കുന്ന കബീറിനെ ഇരുവരും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ആദ്യം അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ്, തുടരന്വേഷണത്തിൽ നാട്ടുകാരുടെ മൊഴികളുടെ അടിസ്ഥാനത്തിൽ കൊലപാതകമാണെന്ന് കണ്ടെത്തി. കുഞ്ഞുമോനെയും നവാസിനെയും കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തപ്പോൾ കൊലപാതകം സമ്മതിച്ചു. പോസ്റ്റ്മോർട്ടത്തിനുശേഷം കബീറിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
Story Highlights: Man dies after falling into aquarium during drunken altercation in Alappuzha, two arrested for murder