തൃശ്ശൂർ എടിഎം കവർച്ച: പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി

നിവ ലേഖകൻ

Thrissur ATM robbery evidence collection

തൃശ്ശൂരിലെ എടിഎം കവർച്ച കേസിലെ പ്രതികളെ തെളിവെടുപ്പിനായി സംഭവസ്ഥലത്തെത്തിച്ചു. ഷോർണൂർ റോഡിലെ എസ്ബിഐ എടിഎമ്മിലാണ് നാലു പ്രതികളെ എത്തിച്ചത്. അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വൻ പോലീസ് സന്നാഹത്തോടെയായിരുന്നു തെളിവെടുപ്പ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എടിഎമ്മിലേക്ക് എത്തിയതും ലേസർ കട്ടർ ഉപയോഗിച്ച് മെഷീൻ തകർത്തതും പ്രതികൾ വിശദീകരിച്ചു. മോഷണത്തിനുപയോഗിച്ച ആയുധങ്ങൾ വിയ്യൂർ താണിക്കുടം പുഴയിൽ നിന്നും കണ്ടെടുത്തു. മോഷണശേഷം രക്ഷപ്പെടുന്നതിനിടെ താണിക്കുടം പാലത്തിൽ കാർ നിർത്തി പ്രതികൾ ആയുധങ്ങൾ പുഴയിലേക്ക് വലിച്ചെറിഞ്ഞിരുന്നു.

ഫയർഫോഴ്സിന്റെ സ്കൂബ ഡൈവേഴ്സിനെ എത്തിച്ചാണ് പുഴയിൽ നിന്നും ഇവ കണ്ടെടുത്തത്. ഗ്യാസ് കട്ടർ ഉൾപ്പെടെയുള്ള ആയുധങ്ങളാണ് കണ്ടെത്തിയത്. ഹരിയാനയിൽ നിന്നുള്ള ഏഴംഗ സംഘമാണ് കഴിഞ്ഞ 27ന് പുലർച്ചെ തൃശ്ശൂരിലെത്തിയത്.

അഞ്ചംഗ സംഘം മൂന്ന് എടിഎമ്മുകൾ തകർത്ത് 66 ലക്ഷം രൂപ കവർന്നു. പുലർച്ചെ രണ്ടു മണി മുതൽ നാലു മണിക്കുള്ളിൽ മാപ്രാണം, തൃശൂർ ഷോർണൂർ റോഡ്, കോലഴി എന്നിവിടങ്ങളിലെ എടിഎമ്മുകളാണ് തകർത്തത്. മറ്റു രണ്ടു എടിഎമ്മുകളിലും വരും ദിവസങ്ങളിൽ തെളിവെടുപ്പ് നടത്തും.

  ശബ്ദരേഖാ വിവാദം: ശരത് പ്രസാദിനെതിരെ സസ്പെൻഷൻ ശിപാർശ

Story Highlights: ATM robbery suspects in Thrissur taken for evidence collection, weapons recovered from river

Related Posts
തൃശൂരിൽ കളിമൺ പാത്ര കോർപ്പറേഷൻ ചെയർമാൻ കൈക്കൂലിക്കേസിൽ അറസ്റ്റിൽ
Bribery case arrest

തൃശൂരിൽ കളിമൺ പാത്ര നിർമ്മാണ വിതരണ വികസന കോർപ്പറേഷൻ ചെയർമാൻ കുട്ടമണി കെ.എൻ. Read more

ഗുരുഗ്രാമിൽ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവിൻ്റെ ആത്മഹത്യ
Gurugram crime

ഉത്തർപ്രദേശിലെ ഗുരുഗ്രാമിൽ ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി. കുടുംബവഴക്കാണ് കൊലപാതകത്തിനും Read more

എയിംസ് തൃശൂരിൽ തന്നെ വേണം; നിലപാട് കടുപ്പിച്ച് സുരേഷ് ഗോപി
AIIMS in Thrissur

എയിംസ് തൃശൂരിൽ സ്ഥാപിക്കണമെന്ന നിലപാടിൽ ഉറച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. സംസ്ഥാന സർക്കാർ Read more

  ഗുരുഗ്രാമിൽ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവിൻ്റെ ആത്മഹത്യ
ഹോംവർക്ക് ചെയ്യാത്തതിന് കുട്ടിയെ തലകീഴായി കെട്ടിത്തൂക്കി; സ്കൂൾ പ്രിൻസിപ്പാളും ഡ്രൈവറും അറസ്റ്റിൽ
school student assault

ഹരിയാനയിലെ സ്കൂളിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥിയെ മർദ്ദിച്ച സംഭവത്തിൽ പ്രിൻസിപ്പാളും ഡ്രൈവറും അറസ്റ്റിലായി. Read more

കരൂർ ടിവികെ റാലി ദുരന്തം; പൊലീസിന് വീഴ്ചയില്ലെന്ന് എഡിജിപി
TVK rally tragedy

കരൂരിലെ ടിവികെ റാലിയിൽ സുരക്ഷാ വീഴ്ചയില്ലെന്ന് എഡിജിപി ഡേവിഡ്സൺ ദേവാശിർവാദം. മതിയായ സുരക്ഷാ Read more

Attempt to murder

കോഴിക്കോട് താമരശ്ശേരിയിൽ സ്വത്തിനു വേണ്ടി അമ്മയെ ശ്വാസം മുട്ടിച്ച് കൊല്ലാൻ ശ്രമിച്ച മകനെതിരെ Read more

ഉത്തർപ്രദേശിൽ മദ്യത്തിന് പണം നൽകാത്തതിന് അമ്മയെ മകൻ തല്ലിക്കൊന്നു; പ്രതി അറസ്റ്റിൽ
Saharanpur crime news

ഉത്തർപ്രദേശിലെ സഹാറൻപൂരിൽ മദ്യം വാങ്ങാൻ പണം നൽകാത്തതിന് 55 വയസ്സുള്ള അമ്മയെ മകൻ Read more

  ഭൂട്ടാൻ വാഹനക്കടത്ത് കേസ്: മാഹിൻ അൻസാരിയെ വീണ്ടും ചോദ്യം ചെയ്യും
അർജന്റീനയിൽ മയക്കുമരുന്ന് മാഫിയയുടെ ക്രൂരത; 15 വയസ്സുകാരി അടക്കം മൂന്ന് പേരെ കൊന്ന് തത്സമയം സംപ്രേഷണം ചെയ്തു
Argentina drug mafia

അർജന്റീനയിൽ 15 വയസ്സുള്ള പെൺകുട്ടി ഉൾപ്പെടെ മൂന്ന് പേരെ മയക്കുമരുന്ന് മാഫിയ കൊലപ്പെടുത്തി. Read more

ഉത്തർപ്രദേശിൽ 13 വയസ്സുകാരിയെ ശ്വാസം മുട്ടിച്ചു കൊന്ന് പിതാവ്; കാരണം ഇതാണ്…
Father murders daughter

ഉത്തർപ്രദേശിൽ 13 വയസ്സുകാരിയായ മകളെ പിതാവ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. വീട്ടിൽ നിന്ന് Read more

രാജസ്ഥാനിൽ നവജാതശിശുവിനെ ഉപേക്ഷിച്ച കേസിൽ അമ്മയും മുത്തച്ഛനും അറസ്റ്റിൽ
Abandoned newborn case

രാജസ്ഥാനിലെ ഭിൽവാരയിൽ വനത്തിൽ ഉപേക്ഷിക്കപ്പെട്ട നവജാത ശിശുവിൻ്റെ അമ്മയെയും മുത്തച്ഛനെയും പോലീസ് കസ്റ്റഡിയിലെടുത്തു. Read more

Leave a Comment