48-ാം മത് വയലാർ രാമവർമ്മ അവാർഡ് സാഹിത്യകാരൻ അശോകൻ ചരുവിലിന് ലഭിച്ചു. കാട്ടൂർ കടവ് എന്ന കൃതിയാണ് അദ്ദേഹത്തെ ഈ പുരസ്കാരത്തിന് അർഹനാക്കിയത്. വയലാർ രാമവർമ്മ മെമ്മോറിയൽ ട്രസ്റ്റ് വൈസ് പ്രസിഡൻറ് പ്രൊഫസർ ജി ബാലചന്ദ്രൻ തിരുവനന്തപുരത്ത് വെച്ച് പുരസ്കാരം പ്രഖ്യാപിച്ചു.
ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്പി കാനായി കുഞ്ഞിരാമൻ വെങ്കലത്തിൽ നിർമ്മിച്ച ശിൽപ്പവും അടങ്ങുന്നതാണ് പുരസ്കാരം. ബെന്യാമിൻ, കെ. എസ് രവികുമാർ, ഗ്രേസി ടീച്ചർ എന്നിവരടങ്ങുന്ന അന്തിമ ജഡ്ജിംഗ് കമ്മിറ്റിയാണ് അവസാന റൗണ്ടിൽ എത്തിയ മൂന്ന് കൃതികളിൽ നിന്ന് അശോകൻ ചരുവിലിൻ്റെ കൃതിയെ തിരഞ്ഞെടുത്തത്.
വയലാറിൻറെ ചരമ ദിനമായ ഒക്ടോബർ 27ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് വിതരണം ചെയ്യും. ഈ പുരസ്കാരം കേരളത്തിലെ സാഹിത്യ രംഗത്തെ ഏറ്റവും പ്രധാനപ്പെട്ട അംഗീകാരങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു.
Story Highlights: Ashokan Charuvil wins 48th Vayalar Rama Varma Award for his work ‘Kattoor Kadavu’