പൂപ്പാറയിൽ കോടതി ഉത്തരവ് ലംഘിച്ച് കട തുറന്നു; രണ്ടുപേർക്കെതിരെ കേസ്

നിവ ലേഖകൻ

Pooppara sealed shops reopened

ഇടുക്കി പൂപ്പാറയിൽ റവന്യു വകുപ്പ് സീൽ ചെയ്ത വ്യാപാര സ്ഥാപനങ്ങൾ പൂട്ട് തകർത്ത് തുറന്ന സംഭവത്തിൽ രണ്ട് പേർക്കെതിരെ കേസെടുത്തു. പൂപ്പാറ സ്വദേശിയായ താമരപള്ളി ബാബു, പി എം എസ് ഹോട്ടൽ ഉടമ സെൽവം എന്നിവർക്കെതിരെയാണ് ശാന്തൻപാറ പൊലീസ് നടപടി സ്വീകരിച്ചത്. ഭൂ സംരക്ഷണ നിയമലംഘനം, സർക്കാർ വസ്തു നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അന്വേഷണത്തിന് ശേഷം ആവശ്യമെങ്കിൽ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു. പന്നിയാർ പുഴ കൈയ്യേറി നിർമ്മിച്ച 56 കെട്ടിടങ്ങളാണ് പൂപ്പാറയിൽ റവന്യൂ വകുപ്പ് കഴിഞ്ഞ ഫെബ്രുവരിയിൽ ഏറ്റെടുത്ത് സീൽ ചെയ്തത്. കെട്ടിടങ്ങൾ പൊളിച്ചു നീക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു.

ഇതിനെതിരെ 7 കെട്ടിട ഉടമകൾ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും തൽസ്ഥിതി തുടരണമെന്നായിരുന്നു ഉത്തരവ്. എന്നാൽ ശനിയാഴ്ച വൈകിട്ട് രണ്ടുപേർ പൂട്ട് പൊളിച്ച് വ്യാപാര സ്ഥാപനം തുറന്നു. ഈ സംഭവം അറിഞ്ഞ പൂപ്പാറ വില്ലേജ് ഓഫീസർ പൊലീസിന്റെ സഹായത്തോടെ എത്തി കടകൾ വീണ്ടും സീൽ ചെയ്തു.

  പുതിയ പാമ്പൻ പാലം ഇന്ന് രാജ്യത്തിന് സമർപ്പിക്കും

സർക്കാർ ഏറ്റെടുത്ത കെട്ടിടങ്ങൾ അനധികൃതമായി തുറന്നതിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പൂപ്പാറ വില്ലേജ് ഓഫീസർ ശാന്തൻപാറ പൊലീസിന് കത്ത് നൽകിയിരുന്നു. അതേസമയം, സുപ്രീംകോടതിയിൽ നിന്നും കടകൾ തുറക്കാൻ അനുമതി ഉണ്ടെന്നാണ് വ്യാപാരികളുടെ വാദം.

Story Highlights: Two people charged for breaking seals and reopening shops in Pooppara, Idukki, violating court orders

Related Posts
ഭൂപതിവ് നിയമഭേദഗതി: ചട്ടരൂപീകരണത്തിൽ സർക്കാരിന് തടസ്സം
Land Assignment Amendment

1960-ലെ ഭൂപതിവ് നിയമ ഭേദഗതിക്ക് ചട്ടം രൂപീകരിക്കുന്നതിൽ സർക്കാരിന് പുതിയ പ്രതിസന്ധി. 1993-ലെ Read more

കണ്ണൂരിലും ഇടുക്കിയിലും കുടുംബ ദുരന്തം: അമ്മയും മക്കളും കിണറ്റിൽ, നാലംഗ കുടുംബം തൂങ്ങിമരിച്ച നിലയിൽ
family suicide kerala

കണ്ണൂർ മീൻകുന്നിൽ അമ്മയും രണ്ട് മക്കളും കിണറ്റിൽ മരിച്ച നിലയിൽ. ഇടുക്കിയിൽ നാലംഗ Read more

  ഇടുക്കിയിൽ കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി
ഇടുക്കിയിൽ കുടുംബ ദുരന്തം: നാലു പേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
Idukki family suicide

ഇടുക്കി ഉപ്പുതറയിൽ ഒരു കുടുംബത്തിലെ നാല് പേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സജീവ് Read more

ഇടുക്കിയിൽ കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി
Idukki family suicide

ഇടുക്കി ഉപ്പുതറയിൽ ഒരു കുടുംബത്തിലെ നാല് പേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സജീവ് Read more

ഇടുക്കിയിൽ വേനൽമഴയിൽ ഒരു മരണം; നെടുങ്കണ്ടത്ത് ഇടിമിന്നലേറ്റ് വീട് തകർന്നു
Idukki summer rain

ഇടുക്കിയിൽ വേനൽ മഴയ്ക്ക് ശക്തിപ്രാപിച്ചതോടെ ഒരു മരണം റിപ്പോർട്ട് ചെയ്തു. സുൽത്താനിയായിൽ താമസിക്കുന്ന Read more

ഇടുക്കിയിൽ അനധികൃത കരിങ്കല്ല് കടത്ത്: 14 ടിപ്പർ ലോറികൾ പിടിയിൽ
illegal granite smuggling

ഇടുക്കിയിൽ അനധികൃതമായി കരിങ്കല്ല് കടത്തിയ 14 ടിപ്പർ ലോറികൾ പൊലീസ് പിടികൂടി. തൊടുപുഴയിൽ Read more

SKN-40 കേരളാ യാത്ര ഇടുക്കിയിലെ പര്യടനം പൂർത്തിയാക്കി
SKN-40 Kerala Yatra

ഇടുക്കി ജില്ലയിലെ പര്യടനം പൂർത്തിയാക്കിയ SKN-40 കേരളാ യാത്ര, എറണാകുളം ജില്ലയിലേക്ക്. തൊടുപുഴയിൽ Read more

  കണ്ണൂരിലും ഇടുക്കിയിലും കുടുംബ ദുരന്തം: അമ്മയും മക്കളും കിണറ്റിൽ, നാലംഗ കുടുംബം തൂങ്ങിമരിച്ച നിലയിൽ
ലഹരിവിരുദ്ധ യാത്രയ്ക്ക് ഇടുക്കിയിൽ വമ്പിച്ച സ്വീകരണം
SKN40 Kerala Yatra

ഇടുക്കി ജില്ലയിൽ SKN40 കേരള യാത്രയ്ക്ക് വൻ സ്വീകരണം. ക്യാമ്പസുകൾ ലഹരി കേന്ദ്രങ്ങളാകുന്നത് Read more

എസ്കെഎൻ 40 കേരള യാത്ര ഇന്ന് ഇടുക്കിയിൽ
SKN 40 Kerala Yatra

ലഹരിവിരുദ്ധ ബോധവൽക്കരണ യാത്രയായ എസ്കെഎൻ 40 ഇന്ന് ഇടുക്കി ജില്ലയിലെത്തും. തൊടുപുഴയിൽ നിന്ന് Read more

എസ്കെഎൻ 40 കേരള യാത്ര കോട്ടയം ജില്ലയിലെ പര്യടനം പൂർത്തിയാക്കി; ഇടുക്കിയിലേക്ക്
SKN 40 Kerala Yatra

ലഹരിവിരുദ്ധ സന്ദേശവുമായി എസ്കെഎൻ 40 കേരള യാത്ര കോട്ടയം ജില്ലയിലെ പര്യടനം പൂർത്തിയാക്കി. Read more

Leave a Comment