വ്യാജ ഫോൺ കോളിനെ തുടർന്ന് അധ്യാപിക മരിച്ചു; മകൾ സെക്സ് റാക്കറ്റിൽ കുടുങ്ങിയെന്ന് വ്യാജ വിളി

നിവ ലേഖകൻ

fake call teacher death

ഉത്തര്പ്രദേശിലെ ആഗ്രയില് ഒരു സര്ക്കാര് സ്കൂളിലെ അധ്യാപികയായ മാലതി വര്മ (58) ഹൃദയാഘാതം മൂലം മരിച്ചു. മകള് സെക്സ് റാക്കറ്റില് കുടുങ്ങിയെന്ന വ്യാജ ഫോണ് കോള് വന്നതിന് പിന്നാലെയാണ് സംഭവം. വാട്സാപ്പിലൂടെയായിരുന്നു കോള് വന്നത്. തിങ്കളാഴ്ച ഉച്ചയോടെയാണ് മാലതി വര്മയ്ക്ക് കോള് വന്നത്. മകള് സെക്സ് റാക്കറ്റിന്റെ പിടിയിലാണെന്നും സുരക്ഷിതമായി വീട്ടിലേക്ക് എത്തണമെങ്കില് എത്രയും പെട്ടെന്ന് ഒരു ലക്ഷം രൂപ നിശ്ചിത അക്കൗണ്ടിലേക്ക് അയക്കണമെന്നും ആവശ്യപ്പെട്ടു. പരാതി നല്കാനോ മറ്റോ ശ്രമിക്കരുതെന്നും കുടുംബത്തിന് മാനഹാനി ഉണ്ടാക്കുമെന്നും കോളില് പറഞ്ഞിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പോലീസ് ഉദ്യോഗസ്ഥരുടെ ഫോട്ടോയായിരുന്നു വാട്സാപ്പില് പ്രൊഫൈല് ചിത്രമായി ഉള്പ്പെടുത്തിയിരുന്നതെന്ന് മകന് ദിപന്ഷു പറഞ്ഞു. മകന് ദിപന്ഷുവിന്റെ വാക്കുകളില്, “വ്യാജ കോള് വന്നതോടെ ആകെ പരിഭ്രാന്തരായി അവര് എന്നെ വിളിച്ചു. ഞാന് അപ്പോള് തന്നെ ആ നമ്പര് ചോദിച്ചു മനസ്സിലാക്കി. തുടക്കത്തില് +92 എന്ന നമ്പര് ശ്രദ്ധയില് പെട്ടപ്പോള് തന്നെ അത് വ്യാജ സന്ദേശമാണെന്ന് ഞാന് അമ്മയോട് പറഞ്ഞു. എന്നാല് അപ്പോഴേക്കും അമ്മ അസ്വസ്ഥയായിത്തുടങ്ങിയിരുന്നു. സ്കൂളില് നിന്ന് വീട്ടിലേക്ക് തിരിച്ചെത്തിയ അമ്മ സുഖമില്ലെന്ന് പറയുകയായിരുന്നു.

  ചാക്കയിൽ 2 വയസ്സുകാരിയെ പീഡിപ്പിച്ച കേസ്: പ്രതി ഹസ്സൻകുട്ടിക്കുള്ള ശിക്ഷ ഇന്ന്

ഞങ്ങള് വെള്ളം കുടിക്കാന് കൊടുത്തു. സ്ഥിതി വഷളായിക്കൊണ്ടേയിരുന്നു. തുടര്ന്ന് അമ്മ ഹൃദയാഘാതം മൂലം മരിക്കുകയായിരുന്നു. ” സംഭവത്തില് കുടുംബം പോലീസില് പരാതി നല്കിയിട്ടുണ്ട്.

‘ആഗ്രയിലെ അച്നേരയിലെ സര്ക്കാര് ഗേള്സ് ജൂനിയര് ഹൈസ്കൂളിലാണ് അമ്മ ജോലി ചെയ്യുന്നത്. വ്യാജ കോള് വന്നതോടെ ആകെ പരിഭ്രാന്തരായി അവര് എന്നെ വിളിച്ചു.

ഞാന് അപ്പോള് തന്നെ ആ നമ്പര് ചോദിച്ചു മനസ്സിലാക്കി. തുടക്കത്തില് +92 എന്ന നമ്പര് ശ്രദ്ധയില് പെട്ടപ്പോള് തന്നെ അത് വ്യാജ സന്ദേശമാണെന്ന് ഞാന് അമ്മയോട് പറഞ്ഞു. എന്നാല് അപ്പോഴേക്കും അമ്മ അസ്വസ്ഥയായിത്തുടങ്ങിയിരുന്നു. സഹോദരിയോട് ഞാന് സംസാരിച്ചെന്നും അവള് കോളേജില് തന്നെയാണെന്നും മറ്റു പ്രശ്നങ്ങളൊന്നും തന്നെ ഇല്ലെന്നും അമ്മയോട് പറഞ്ഞു. എന്നാല് സ്കൂളില് നിന്ന് വീട്ടിലേക്ക് തിരിച്ചെത്തിയ അമ്മ സുഖമില്ലെന്ന് പറയുകയായിരുന്നു. ഞങ്ങള് വെള്ളം കുടിക്കാന് കൊടുത്തു.

സ്ഥിതി വഷളായിക്കൊണ്ടേയിരുന്നു. തുടര്ന്ന് അമ്മ ഹൃദയാഘാതം മൂലം മരിക്കുകയായിരുന്നു. ’- മകന് പറഞ്ഞു.

Story Highlights: Teacher in Agra dies of heart attack after receiving fake call about daughter trapped in sex racket

Related Posts
ഉത്തർപ്രദേശിൽ ഇന്റർനെറ്റ് നിരോധനം; കാരണം ‘ഐ ലവ് മുഹമ്മദ്’ പോസ്റ്ററുകൾ
Internet ban

'ഐ ലവ് മുഹമ്മദ്' പോസ്റ്റർ വിവാദത്തിന്റെ പശ്ചാത്തലത്തിൽ ഉത്തർപ്രദേശിൽ 48 മണിക്കൂർ ഇൻ്റർനെറ്റ് Read more

കോളേജ് വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരവുമായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെൻ്റ്
quiz competition

തിരുവനന്തപുരം പി.ടി.പി. നഗറിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെൻ്റ്, Read more

ഗുരുഗ്രാമിൽ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവിൻ്റെ ആത്മഹത്യ
Gurugram crime

ഉത്തർപ്രദേശിലെ ഗുരുഗ്രാമിൽ ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി. കുടുംബവഴക്കാണ് കൊലപാതകത്തിനും Read more

ഹോംവർക്ക് ചെയ്യാത്തതിന് കുട്ടിയെ തലകീഴായി കെട്ടിത്തൂക്കി; സ്കൂൾ പ്രിൻസിപ്പാളും ഡ്രൈവറും അറസ്റ്റിൽ
school student assault

ഹരിയാനയിലെ സ്കൂളിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥിയെ മർദ്ദിച്ച സംഭവത്തിൽ പ്രിൻസിപ്പാളും ഡ്രൈവറും അറസ്റ്റിലായി. Read more

ഉത്തർപ്രദേശിൽ ദുരഭിമാനക്കൊല: പ്രായപൂർത്തിയാകാത്ത മകളെ വെടിവെച്ച് കൊന്ന് പിതാവും സഹോദരനും
Honor Killing

ഉത്തർപ്രദേശ് ഷാംലിയിൽ ദുരഭിമാനക്കൊലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി കൊല്ലപ്പെട്ടു. പിതാവും സഹോദരനും ചേർന്ന് പെൺകുട്ടിയെ Read more

Attempt to murder

കോഴിക്കോട് താമരശ്ശേരിയിൽ സ്വത്തിനു വേണ്ടി അമ്മയെ ശ്വാസം മുട്ടിച്ച് കൊല്ലാൻ ശ്രമിച്ച മകനെതിരെ Read more

ഉത്തർപ്രദേശിൽ മദ്യത്തിന് പണം നൽകാത്തതിന് അമ്മയെ മകൻ തല്ലിക്കൊന്നു; പ്രതി അറസ്റ്റിൽ
Saharanpur crime news

ഉത്തർപ്രദേശിലെ സഹാറൻപൂരിൽ മദ്യം വാങ്ങാൻ പണം നൽകാത്തതിന് 55 വയസ്സുള്ള അമ്മയെ മകൻ Read more

അർജന്റീനയിൽ മയക്കുമരുന്ന് മാഫിയയുടെ ക്രൂരത; 15 വയസ്സുകാരി അടക്കം മൂന്ന് പേരെ കൊന്ന് തത്സമയം സംപ്രേഷണം ചെയ്തു
Argentina drug mafia

അർജന്റീനയിൽ 15 വയസ്സുള്ള പെൺകുട്ടി ഉൾപ്പെടെ മൂന്ന് പേരെ മയക്കുമരുന്ന് മാഫിയ കൊലപ്പെടുത്തി. Read more

ഉത്തർപ്രദേശിൽ 13 വയസ്സുകാരിയെ ശ്വാസം മുട്ടിച്ചു കൊന്ന് പിതാവ്; കാരണം ഇതാണ്…
Father murders daughter

ഉത്തർപ്രദേശിൽ 13 വയസ്സുകാരിയായ മകളെ പിതാവ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. വീട്ടിൽ നിന്ന് Read more

രാജസ്ഥാനിൽ നവജാതശിശുവിനെ ഉപേക്ഷിച്ച കേസിൽ അമ്മയും മുത്തച്ഛനും അറസ്റ്റിൽ
Abandoned newborn case

രാജസ്ഥാനിലെ ഭിൽവാരയിൽ വനത്തിൽ ഉപേക്ഷിക്കപ്പെട്ട നവജാത ശിശുവിൻ്റെ അമ്മയെയും മുത്തച്ഛനെയും പോലീസ് കസ്റ്റഡിയിലെടുത്തു. Read more

Leave a Comment