വർക്കലയിൽ മത്സ്യത്തൊഴിലാളികളെ ആക്രമിച്ച കേസിൽ നാലു പേർ പിടിയിൽ

Anjana

Varkala fishermen attack

വർക്കലയിൽ മത്സ്യത്തൊഴിലാളികളായ യുവാക്കളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലു പേർ പൊലീസ് പിടിയിലായി. ഇന്നലെ വൈകീട്ട് 6.30 ന് അരിവാളം ബീച്ചിന് സമീപത്തുള്ള ആളൊഴിഞ്ഞ പ്രദേശത്ത് നിന്നാണ് വർക്കല പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. താഴെവെട്ടൂർ സ്വദേശികളായ ജഹാസ്, ജവാദ്, യൂസഫ്, നാസിമുദ്ദീൻ എന്നിവരാണ് പിടിയിലായത്.

വെട്ടൂർ സ്വദേശികളും മത്സ്യത്തൊഴിലാളികളുമായ നൗഷാദ് (45), അൽ അമീൻ (31), ഷംനാദ് (49) എന്നിവർക്കാണ് വെട്ടേറ്റത്. കടൽത്തീരത്ത് നിന്ന് ജംക്ഷനിൽ എത്തിയ ഇവരെ അഞ്ചംഗ സംഘമാണ് ആക്രമിച്ചത്. ആക്രമണത്തിൽ നിലത്ത് വീണ മൂന്ന് പേരെയും സംഘം വാൾ ഉപയോഗിച്ച് വെട്ടിയും മർദ്ദിച്ചും അപായപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സംഭവം അറിഞ്ഞ് നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും പ്രതികൾ ഓടി രക്ഷപ്പെട്ടിരുന്നു. ഇരു കൂട്ടരും തമ്മിൽ രാവിലെ നിസ്സാര കാര്യത്തെ ചൊല്ലി വാക്കുതർക്കമുണ്ടായിരുന്നതായും തുടർന്ന് അസഭ്യം വിളിച്ചിരുന്നതായും നാട്ടുകാർ പറഞ്ഞു. എന്നാൽ, പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും സംഘത്തെ ചോദ്യം ചെയ്തുവരികയാണെന്നും പൊലീസ് അറിയിച്ചു.

ALSO READ: രാജ്യത്തെ ജയിലുകളിൽ ജാതി വിവേചനം പാടില്ല; ജാതി അടിസ്ഥാനത്തിൽ ജോലി അനുവദിക്കുന്നത് തടയാൻ ജയിൽ മാനുവലുകൾ മൂന്ന് മാസത്തിനകം: സുപ്രീം കോടതി

Story Highlights: Four arrested in Varkala for attempted murder of fishermen, police investigating the case

Leave a Comment