വീസ തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണം: നോര്‍ക്ക റൂട്ട്‌സ്

Anjana

visa scams overseas employment

വീസ തട്ടിപ്പുകള്‍ക്കെതിരേ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ അജിത് കോളശേരി മുന്നറിയിപ്പ് നല്‍കി. സന്ദര്‍ശക വീസയില്‍ വിദേശരാജ്യത്ത് ജോലി ലഭിക്കുമെന്ന റിക്രൂട്ട്‌മെന്റ് ഏജന്‍സികളുടെ വാഗ്ദാനങ്ങള്‍ തട്ടിപ്പാണെന്ന് തിരിച്ചറിയണമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. സന്ദര്‍ശക വീസ എന്നത് രാജ്യം സന്ദര്‍ശിക്കുന്നതിനുള്ള അനുമതി മാത്രമാണെന്നും അത് ജോലിക്കുള്ള അനുമതിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇത്തരം വാഗ്ദാനങ്ങള്‍ വിശ്വസിച്ച് വിദേശരാജ്യത്തേക്കു പോയാല്‍ നിയമപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുകയും ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരികയും ചെയ്യാം. പലപ്പോഴും വാഗ്ദാനം ചെയ്ത ജോലി ലഭിക്കാതെ വരികയും കൃത്യമായ ശമ്പളമോ, ആഹാരമോ, താമസ സൗകര്യമോ, തൊഴില്‍ നിയമങ്ങളുടെ പരിരക്ഷയോ ലഭിക്കാതിരിക്കുകയും ചെയ്യും. ഇത്തരത്തില്‍ പോയ പലരും തിരിച്ചു വരാതെ കാണാതാവുന്ന സാഹചര്യവും നിലവിലുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള, ലൈസന്‍സുള്ള റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ മുഖേന മാത്രമേ ജോലിക്കായി രാജ്യത്തിനു പുറത്തേക്കു പോകാവൂ എന്ന് അജിത് കോളശേരി നിര്‍ദ്ദേശിച്ചു. തൊഴില്‍ വീസയുടെ ആധികാരികത, കമ്പനിയുടെ വിവരങ്ങള്‍, ഏജന്‍സിയുടെ പ്രവര്‍ത്തന മികവ്, മുന്‍പ് തൊഴില്‍ ലഭിച്ചവരുടെ അഭിപ്രായം എന്നിവ പരിശോധിക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ഇ-മൈഗ്രേറ്റ് പോര്‍ട്ടല്‍ വഴി ഏജന്‍സികളുടെ അംഗീകാരം പരിശോധിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Story Highlights: Norka Roots CEO warns against visa scams, urges caution when seeking overseas employment

Leave a Comment