Headlines

Crime News, Kerala News

ബലാത്സംഗക്കേസ്: സുപ്രീംകോടതി അറസ്റ്റ് തടഞ്ഞതോടെ സിദ്ദിഖ് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായേക്കും

ബലാത്സംഗക്കേസ്: സുപ്രീംകോടതി അറസ്റ്റ് തടഞ്ഞതോടെ സിദ്ദിഖ് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായേക്കും

ബലാത്സംഗക്കേസിൽ സുപ്രീംകോടതി അറസ്റ്റ് തടഞ്ഞതിനെ തുടർന്ന് നടൻ സിദ്ദിഖ് ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായേക്കും. തിരുവനന്തപുരം എസ്ഐടിക്ക് മുൻപാകെയാണ് സിദ്ദിഖ് ഹാജരാകുന്നതെന്നാണ് റിപ്പോർട്ട്. സുപ്രീംകോടതിയുടെ അറസ്റ്റ് തടയൽ ഉത്തരവിന്റെ പകർപ്പ് ലഭിച്ചതിന് ശേഷമായിരിക്കും അദ്ദേഹം ഹാജരാവുക.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ ഒളിവിൽ കഴിയുന്ന സിദ്ദിഖ് ഇതുവരെ പുറത്തെത്തിയിട്ടില്ല. കേസ് രണ്ടാഴ്ചയ്ക്കകം വീണ്ടും പരിഗണിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. പീഡനക്കേസിൽ പരാതി നൽകാൻ വൈകിയത് ഉൾപ്പെടെയുള്ള കാര്യങ്ങൾ അതിജീവിത കോടതിയിൽ സത്യവാങ്മൂലമായി നൽകേണ്ടതുണ്ട്.

പരാതി കെട്ടിച്ചമച്ചതാണെന്ന വാദം തെളിയിക്കാനുള്ള തെളിവുകൾ സിദ്ദിഖ് സുപ്രീംകോടതിയിൽ സമർപ്പിക്കുമെന്നാണ് അറിയുന്നത്. വസ്തുതകളും വാദങ്ങളും പരിഗണിക്കാതെയാണ് ഹൈക്കോടതി വിധിയെന്നായിരുന്നു സിദ്ദിഖ് സുപ്രീംകോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാട്ടിയത്. ഈ സാഹചര്യത്തിലാണ് അദ്ദേഹം അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ തയ്യാറെടുക്കുന്നത്.

Story Highlights: Actor Siddique likely to appear before investigation team in Thiruvananthapuram following Supreme Court’s stay on arrest

More Headlines

പൊതുസുരക്ഷയാണ് പ്രധാനം; കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണം: സുപ്രീംകോടതി
അബുദാബിയിലെ നഴ്സിങ് ഒഴിവുകളിലേക്ക് നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റ്; അപേക്ഷ ക്ഷണിച്ചു
കോഴിക്കോട് വ്യാജ ഡോക്ടർ അബൂ എബ്രഹാം ലൂക്ക് അറസ്റ്റിൽ
സുപ്രീംകോടതി അറസ്റ്റ് തടഞ്ഞിട്ടും സിദ്ദിഖ് ഒളിവിൽ; അന്വേഷണസംഘം നോട്ടീസ് നൽകാൻ ഒരുങ്ങുന്നു
ലക്ഷദ്വീപിൽ കുടുങ്ങിയ യാത്രക്കാരെ തിരിച്ചെത്തിക്കാൻ പ്രത്യേക വിമാനങ്ങൾ
തമിഴ്‌നാട് പ്രവാസി ക്ഷേമ ബോര്‍ഡ് സംഘം നോര്‍ക്ക റൂട്ട്‌സ് സന്ദര്‍ശിച്ചു; പരസ്പര സഹകരണ സാധ്യതകള്‍ ചര്‍...
ഹൈക്കോടതി വിധി മറികടന്ന് പ്രവർത്തനാനുമതി നൽകിയ ചിന്നക്കനാൽ പഞ്ചായത്ത് സെക്രട്ടറിക്ക് സസ്പെൻഷൻ
മുംബൈയിൽ ഹൃദയാഘാതം മൂലം പ്രതിദിനം 27 മരണം; ആശങ്കയിൽ നഗരസഭ
കോഴിക്കോട് ടി എം എച്ച് ആശുപത്രിയിലെ വ്യാജ ഡോക്ടർ: പുതിയ വെളിപ്പെടുത്തലുകൾ

Related posts

Leave a Reply

Required fields are marked *