ഭര്ത്താക്കന്മാരെ അവഹേളിച്ച പരസ്യം: വിവാദത്തിനൊടുവില് മാപ്പ് പറഞ്ഞ് ഫ്ളിപ്പ്കാര്ട്ട്

നിവ ലേഖകൻ

Flipkart controversial ad

ഫ്ളിപ്പ്കാര്ട്ടിന്റെ ബിഗ് ബില്യണ് ഡേ സെയിലുമായി ബന്ധപ്പെട്ട ഒരു പ്രമോഷണല് വീഡിയോ വിവാദത്തില് പെട്ടിരിക്കുകയാണ്. ഭര്ത്താക്കന്മാരെ മന്ദബുദ്ധികളെന്നും മടിയന്മാരെന്നും നിര്ഭാഗ്യവാന്മാരെന്നും വിശേഷിപ്പിച്ച ഈ ആനിമേറ്റഡ് വീഡിയോ പുരുഷാവകാശ സംഘടനകളുടെ പ്രതിഷേധത്തിന് കാരണമായി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇതിനെ തുടര്ന്ന് ഫ്ളിപ്പ്കാര്ട്ട് മാപ്പ് പറയേണ്ടി വന്നു. വീഡിയോയില് ഫ്ളിപ്പ്കാര്ട്ടിന്റെ ഓഫര് കണ്ട് ഹാന്ഡ്ബാഗുകള് വാങ്ങിക്കൂട്ടിയ ഭാര്യയെയാണ് കാണിച്ചിരുന്നത്.

ഭര്ത്താവറിയാതെ ഈ ഹാന്ഡ് ബാഗുകള് എങ്ങനെ സൂക്ഷിക്കാം എന്നതിനെ കുറിച്ച് വിവിധ ഉല്പ്പന്നങ്ങളുടെ ഓഫറുകളുമായി കൂട്ടിയിണക്കി വിശദീകരിക്കുന്നതിനിടെയാണ് ഭര്ത്താവിനെതിരെ മോശം പരാമര്ശങ്ങള് വന്നത്. പുരുഷാവകാശ സംഘടനയായ എന്സിഎംഇന്ത്യ കൗണ്സില് ഫോര് മെന് അഫയേഴ്സ് ഇതിനെതിരെ രംഗത്തെത്തി.

പരസ്യത്തെ ‘ടോക്സിക്’ എന്നും ‘പുരുഷ വിധ്വേഷകരം’ എന്നും സംഘടന വിശേഷിപ്പിച്ചു. വിഷയത്തില് കമ്പനി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സംഘടന സോഷ്യല് മീഡിയയില് വീഡിയോ പോസ്റ്റ് ചെയ്തു.

ഇതിനെ തുടര്ന്ന് ഫ്ളിപ്പ്കാര്ട്ട് മാപ്പ് പറഞ്ഞു. തെറ്റായി പോസ്റ്റ് ചെയ്ത അവഹേളിക്കുന്ന തരത്തിലുള്ള വീഡിയോയുമായി ബന്ധപ്പെട്ട് തങ്ങള് ഖേദം പ്രകടിപ്പിക്കുന്നുവെന്നും തെറ്റ് തിരിച്ചറിഞ്ഞയുടന് വീഡിയോ നീക്കം ചെയ്തതായും കമ്പനി വ്യക്തമാക്കി.

Story Highlights: Flipkart apologizes after promotional video calling husbands stupid sparks outrage from men’s rights groups

Related Posts
ഓൺലൈൻ പണമിടപാടുകളിലെ തട്ടിപ്പ്: കേന്ദ്രസർക്കാർ അന്വേഷണത്തിന് ഒരുങ്ങുന്നു
Cash on Delivery Charges

ഇ-കൊമേഴ്സ് സൈറ്റുകളിൽ നിന്ന് സാധനങ്ങൾ വാങ്ങുമ്പോൾ ഓൺലൈനായി പണമടയ്ക്കുമ്പോളും, ക്യാഷ് ഓൺ ഡെലിവറി Read more

ഐഫോൺ 16 പ്രോ മാക്സിന് വില കുറയുമോ? ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിൽ സെപ്റ്റംബർ 23-ന് ആരംഭിക്കും
Flipkart Big Billion Days

ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിൽ സെപ്റ്റംബർ 23-ന് ആരംഭിക്കും. ആപ്പിളിന്റെ ഐഫോൺ Read more

ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിൽ ഉടൻ; സ്മാർട്ട്ഫോണുകൾക്കും മറ്റ് ഉത്പന്നങ്ങൾക്കും വൻ വിലക്കിഴിവ്
Flipkart Big Billion Days

ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിൽ ഉടൻ ആരംഭിക്കും. സാംസങ്, ആപ്പിൾ, മോട്ടറോള Read more

ഐഫോൺ 16 ന് വൻ ഓഫറുകളുമായി ഫ്ലിപ്പ്കാർട്ട് ഗോട്ട് സെയിൽ
Flipkart iPhone offers

ഫ്ലിപ്പ്കാർട്ട് ഗോട്ട് സെയിലിൽ ഐഫോൺ 16 സീരീസിന് ആകർഷകമായ ഓഫറുകൾ. 79,900 രൂപ Read more

റിയൽമി പി3 അൾട്ര 20,000 രൂപയ്ക്ക്: ഫ്ലിപ്കാർട്ടിൽ ഇപ്പോൾ ലഭ്യമാണ്
Realme P3 Ultra Offer

റിയൽമി പി3 അൾട്ര ഇപ്പോൾ ഫ്ലിപ്കാർട്ടിൽ 20,000 രൂപയ്ക്ക് ലഭ്യമാണ്. 6.83 ഇഞ്ച് Read more

പോക്കോ എഫ് 7 ഈ മാസം അവസാനം ഇന്ത്യയിൽ എത്തും
Poco F7 India launch

ഷവോമിയുടെ സബ് ബ്രാൻഡായ പോക്കോയുടെ പുതിയ ഫോൺ പോക്കോ എഫ് 7 ഈ Read more

വിജ്ഞാന പത്തനംതിട്ട: ലോജിസ്റ്റിക്സ്, ഇ-കൊമേഴ്സ് മേഖലകളിലേക്ക് ഇന്റർവ്യൂ മെയ് 30-ന്
Logistics E-commerce Interview

വിജ്ഞാന പത്തനംതിട്ട ഉറപ്പാണ് തൊഴിൽ പദ്ധതിയുടെ ഭാഗമായി ലോജിസ്റ്റിക്സ്, ഇ-കൊമേഴ്സ് മേഖലകളിലേക്ക് ഇന്റർവ്യൂ Read more

യുഎഇ സർക്കാരിനായി ലുലുവിന്റെ പുതിയ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം
LuLu e-commerce platform

യുഎഇയിലെ 28 മന്ത്രാലയങ്ങൾക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങുന്നതിനായി ലുലു ഗ്രൂപ്പ് പുതിയ ഇ-കൊമേഴ്സ് Read more

ഇ-കൊമേഴ്സ് പരിശീലനം: പ്രതിമാസം 35,000 രൂപ വരെ സമ്പാദിക്കാം
e-commerce training

വിജ്ഞാന പത്തനംതിട്ടയുടെ നേതൃത്വത്തിൽ 100% ജോലി ഉറപ്പുള്ള ഇ-കൊമേഴ്സ് പരിശീലനം. പ്രതിമാസം 35,000 Read more

Leave a Comment