തൃശ്ശൂരിലെ എടിഎം കൊള്ളക്കേസിൽ പ്രതികൾ തമിഴ്നാട്ടിൽ അറസ്റ്റിലായി. നാമക്കലിൽ നിന്നാണ് ആറംഗ സംഘത്തെ പിടികൂടിയത്. സംഘം കണ്ടെയ്നറിനുള്ളിൽ രക്ഷപെടാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. കസ്റ്റഡിയിലെടുത്ത പ്രതികളെ പൊലീസ് വിശദമായി ചോദ്യം ചെയ്യും.
മോഷണത്തിന് ഉപയോഗിച്ച വെളുത്ത നിറത്തിലുള്ള കാർ കണ്ടെയ്നറിനുള്ളിൽ നിന്നും കണ്ടെത്തി. തൃശൂരിൽ മൂന്നിടങ്ങളിലെ എടിഎമ്മുകളാണ് കൊള്ളയടിച്ചത് – മാപ്രാണം, കോലഴി, ഷൊർണൂർ റോഡ് എന്നിവിടങ്ങളിൽ. സിസിടിവി ക്യാമറകളിൽ കറുത്ത സ്പ്രേ പെയിന്റ് അടിച്ചശേഷമാണ് കൊള്ള നടത്തിയത്.
പുലർച്ചെ മൂന്നിനും നാലിനും മധ്യേയായിരുന്നു കവർച്ച നടന്നത്. ഗ്യാസ് കട്ടർ ഉപയോഗിച്ചാണ് എടിഎമ്മുകൾ തകർത്തത്. കാറിൽ വന്ന നാലംഗ സംഘമാണ് കവർച്ച നടത്തിയതെന്ന് പൊലീസ് പറയുന്നു. മൂന്ന് എടിഎമ്മുകളിൽ നിന്നായി ഏകദേശം 60 ലക്ഷം രൂപ നഷ്ടപ്പെട്ടതായാണ് പ്രാഥമിക നിഗമനം.
Story Highlights: Thrissur ATM robbery suspects arrested in Tamil Nadu, attempted escape in container