തേനിയില് ക്ഷേത്രത്തിനുള്ളില് കുട്ടികളെ പീഡിപ്പിച്ച പൂജാരി അറസ്റ്റില്

നിവ ലേഖകൻ

Tamil Nadu priest sexual assault

തമിഴ്നാട്ടിലെ തേനിയില് ഒരു ക്ഷേത്രത്തിനുള്ളില് കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില് 70 വയസ്സുള്ള പൂജാരി അറസ്റ്റിലായി. പെരിയംകുളം ഭഗവതി അമ്മന് ക്ഷേത്രത്തിലെ പൂജാരിയായ തിലകര് ആണ് പോക്സോ നിയമപ്രകാരം റിമാന്ഡില് ആയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇന്നലെ വൈകിട്ടായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ക്ഷേത്രമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ട് ആണ്കുട്ടികളെയും ഒരു പെണ്കുട്ടിയെയും മിഠായി നല്കി തിലകര് അടുത്തേക്ക് വിളിച്ചു.

തുടര്ന്ന് മൂന്നു പേരെയും പീഡിപ്പിച്ചു എന്നാണ് പരാതിയിലുള്ളത്. കൂട്ടത്തിലെ പെണ്കുട്ടിയാണ് വിവരം മാതാപിതാക്കളെ അറിയിച്ചത്.

സംഭവം അറിഞ്ഞതിനെ തുടര്ന്ന് കുട്ടിയുടെ മാതാപിതാക്കളും നാട്ടുകാരും ക്ഷേത്രമുറ്റത്ത് തടിച്ചുകൂടി. നാട്ടുകാര് സംഘടിച്ച് എത്തിയതോടെ ക്ഷേത്രത്തില് ഒളിച്ചിരുന്ന പൂജാരിയെ പെരുകുളം പോലീസ് എത്തി പിടികൂടുകയായിരുന്നു.

ഇയാളെ 15 ദിവസത്തേക്ക് റിമാന്ഡ് ചെയ്തിട്ടുണ്ട്. കുട്ടികള്ക്ക് കൗണ്സിലിംഗ് നല്കുമെന്ന് പൊലീസ് അറിയിച്ചു.

Story Highlights: 70-year-old priest arrested in Tamil Nadu for sexually assaulting children inside temple premises

  അതിജീവിതകൾക്കായി വിമൻ ആൻഡ് ചിൽഡ്രൻ ഹോം: താല്പര്യപത്രം ക്ഷണിച്ചു
Related Posts
എൻഡിഎയിൽ എഐഎഡിഎംകെ തിരിച്ചെത്തി; നേതൃത്വം ഇപിഎസിന്
AIADMK NDA alliance

എൻഡിഎ സഖ്യത്തിൽ എഐഎഡിഎംകെ വീണ്ടും ചേർന്നു. ചെന്നൈയിൽ എത്തിയ അമിത് ഷായാണ് സഖ്യം Read more

ആറുവയസുകാരനെ കൊലപ്പെടുത്തിയ കേസ്: പ്രതി റിമാൻഡിൽ
Thrissur child murder

തൃശ്ശൂർ മാളയിൽ ആറ് വയസ്സുകാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് Read more

തമിഴ്നാട് ബിജെപി അധ്യക്ഷനായി നൈനാർ നാഗേന്ദ്രൻ
Nainar Nagendran

തമിഴ്നാട് ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക് നൈനാർ നാഗേന്ദ്രനെ നാമനിർദ്ദേശം ചെയ്തു. കെ. അണ്ണാമലൈക്കൊപ്പം Read more

ആറുവയസ്സുകാരനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് പോലീസ്
Thrissur child murder

തൃശ്ശൂർ കുഴൂരിൽ ആറുവയസ്സുകാരനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. Read more

  ആശാ വർക്കേഴ്സ് സമരം 60-ാം ദിവസത്തിലേക്ക്; മുഖ്യമന്ത്രിയുടെ പ്രസ്താവന വിവാദത്തിൽ
ആർത്തവം ഉള്ളതിനാൽ വിദ്യാർത്ഥിനിയെ ക്ലാസിന് പുറത്ത് ഇരുത്തി പരീക്ഷ എഴുതിച്ചു; പ്രിൻസിപ്പലിന് സസ്പെൻഷൻ
Menstruation discrimination

കോയമ്പത്തൂരിലെ ഒരു സ്വകാര്യ സ്കൂളിൽ ആർത്തവം ഉള്ളതിനാൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ ക്ലാസ് Read more

പോലീസിൽ പോക്സോ വിങ് ആരംഭിക്കാൻ മന്ത്രിസഭാ തീരുമാനം
POCSO Wing

പോക്സോ കേസുകൾ കൈകാര്യം ചെയ്യുന്നതിനായി പോലീസിൽ പ്രത്യേക വിഭാഗം രൂപീകരിക്കാൻ മന്ത്രിസഭാ യോഗം Read more

11 വയസ്സുകാരിയെ പീഡിപ്പിച്ചു; അമ്മയ്ക്കെതിരെ പോലീസ് കേസ്
Child Sexual Assault

തിരുവനന്തപുരത്ത് പതിനൊന്നുകാരിയായ മകളെ സുഹൃത്തിനെക്കൊണ്ട് ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ അമ്മയ്ക്കെതിരെ പോലീസ് കേസെടുത്തു. Read more

കാസർകോട് കടയ്ക്കുള്ളിൽ യുവതിക്ക് നേരെ തീകൊളുത്തി ആക്രമണം
Kasaragod attack

കാസർകോട് ബേഡകത്ത് പലചരക്ക് കട നടത്തുന്ന യുവതിയെ കടയ്ക്കുള്ളിൽ തീകൊളുത്തി കൊല്ലാൻ ശ്രമം. Read more

  വഖഫ് ഭേദഗതി ബില്ല്: സുപ്രിം കോടതിയെ സമീപിക്കുമെന്ന് എം.കെ. സ്റ്റാലിൻ
ഗവർണർക്കെതിരായ സുപ്രീംകോടതി വിധി: തമിഴ്നാടിന്റെ വിജയമെന്ന് എം.കെ. സ്റ്റാലിൻ
Supreme Court ruling

തമിഴ്നാട് ഗവർണർ ആർ.എൻ. രവിക്ക് എതിരായ സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് Read more

തമിഴ്നാട് ഗവർണർക്കെതിരെ സുപ്രീം കോടതിയുടെ വിമർശനം
Tamil Nadu Governor

നിയമസഭ പാസാക്കിയ ബില്ലുകൾക്ക് അംഗീകാരം നൽകുന്നത് വൈകിപ്പിച്ചതിന് തമിഴ്നാട് ഗവർണർ ആർ.എൻ. രവിയെ Read more

Leave a Comment