ഹ്യുണ്ടായ്, സ്വിഗ്ഗി ഐപിഒകള്‍ക്ക് സെബി അനുമതി; വന്‍ തുക സമാഹരിക്കാന്‍ ലക്ഷ്യം

Anjana

Hyundai Swiggi IPO SEBI approval

ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യയുടെയും സ്വിഗ്ഗിയുടെയും പ്രാഥമിക ഓഹരി വില്‍പ്പനയ്ക്ക് (ഐപിഒ) സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) അനുമതി നല്‍കി. ഹ്യുണ്ടായ് 25,000 കോടി രൂപയും സ്വിഗ്ഗി 11,000 കോടി രൂപയും സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ഇരു കമ്പനികളും നവംബറില്‍ ഐപിഒ നടത്തുമെന്നാണ് സൂചന.

ജൂണില്‍ ഹ്യുണ്ടായ് സെബിയില്‍ അപേക്ഷ നല്‍കിയിരുന്നു. 14.2 കോടി ഓഹരികള്‍ ഫോളോ ഓണ്‍ പബ്ലിക് ഓഫര്‍ രീതിയില്‍ വിറ്റഴിക്കാനാണ് പദ്ധതി. ഇരുപത് വര്‍ഷത്തിനിടെ രാജ്യത്ത് പ്രാഥമിക ഓഹരി വില്‍പ്പന നടത്തുന്ന ആദ്യ കാര്‍ കമ്പനിയാണ് ഹ്യുണ്ടായ്. 2003ല്‍ മാരുതി സുസുകി ഐപിഒയുമായി എത്തിയിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സ്വിഗ്ഗി ഏപ്രിലില്‍ ഐപിഒയുമായി ബന്ധപ്പെട്ട ഡ്രാഫ്റ്റ് പേപ്പര്‍ സെബിക്ക് സമര്‍പ്പിച്ചിരുന്നു. സൊമാറ്റോ ഐപിഒയിലേക്ക് കടന്ന് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സ്വിഗ്ഗിയും ഇതിലേക്കെത്തുന്നത്. രാജ്യത്തെ ഇതുവരെയുള്ളതില്‍ ഏറ്റവും വലിയ ഐപിഒയാണ് ഹ്യുണ്ടായ് ലക്ഷ്യമിടുന്നത്.

Story Highlights: Hyundai Motors and Swiggi receive SEBI approval for their Initial Public Offerings (IPOs), aiming to raise Rs 25,000 crore and Rs 11,000 crore respectively.

Leave a Comment