ലുലു ഗ്രൂപ്പിന് മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ഐപിഒ റെക്കോർഡ്; 3 ലക്ഷം കോടി രൂപ സമാഹരിച്ചു

Anjana

Updated on:

Lulu Group IPO Middle East
മിഡിൽ ഈസ്റ്റിലെ ഈ വർഷത്തെ ഏറ്റവും വലിയ ഐപിഒ റെക്കോർഡ് എംഎ യൂസഫലി നേതൃത്വം നൽകുന്ന ലുലു ഗ്രൂപ്പ് സ്വന്തമാക്കി. ഇരുപത്തിയഞ്ച് ഇരട്ടി ഓവർ സബ്സ്ക്രിബ്ഷൻ രേഖപ്പെടുത്തിയ ലുലു ഐപിഒയിൽ 82000 റെക്കോർഡ് സബ്സ്ക്രൈബേഴ്സിനെയാണ് ലഭിച്ചത്. 2.04 ദിർഹമാണ് ഓഹരിയുടെ ഇഷ്യൂ വില നിശ്ചയിച്ചിരുന്നത്. 15,000 കോടി രൂപ ഉദേശിച്ചിരുന്നിടത്ത് 3 ലക്ഷം കോടി രൂപയിലധികമാണ് സമഹാരിച്ചത്. അബുദാബി സെക്യുരിറ്റീസ് എക്സ്ചേഞ്ചിന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച നിക്ഷേപക പങ്കാളിത്വത്തിന് സാക്ഷ്യം വഹിക്കുന്നതായിരുന്നു ലുലു ഐപിഒ സബ്സ്ക്രിബ്ഷൻ. അബുദാബി പെൻഷൻ ഫണ്ട്, എമിറേറ്റ്സ് ഇന്റർനാഷണൽ ഇൻവെസ്റ്റ്മെന്റ് കമ്പനി, ബഹ്റൈൻ മുംതലകത്ത് ഹോൾഡിങ്ങ്സ്, ഒമാൻ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി, കുവൈറ്റ് ഇൻവെസ്റ്റ്മെന്റ് അതോറിറ്റി, ഖത്തർ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി, സൗദി പിഐഎഫ്, ഹസാന പെൻഷൻ ഫണ്ട്, സിംഗപ്പൂർ സോവറിൻ വെൽത്ത് ഫണ്ട് തുടങ്ങിയവരാണ് പ്രധാന നിക്ഷേപകർ. ജിസിസി രാജ കുടുംബങ്ങൾ, ജിസിസി സോവറിൻ വെൽത്ത് ഫണ്ട്, സിംഗപ്പൂർ വെൽത്ത് ഫണ്ട് അടക്കമുള്ളവരും ഭാഗമായി. സബ്സ്ക്രിബ്ഷൻ ആരംഭിച്ച ഒക്ടോബർ 28ന് ആദ്യ മണിക്കൂറിൽ തന്നെ റെക്കോർഡ് സബ്സ്ക്രിബ്ഷനാണ് ലഭിച്ചത്. വൻ ഡിമാൻഡ് പരിഗണിച്ച് ഓഹരി 25% നിന്ന് 30% ആയി ഉയർത്തിയിരുന്നു.
  കേരള ടൂറിസം വകുപ്പ് 'ശ്രീനാരായണഗുരു മൈക്രോസൈറ്റ്' തയ്യാറാക്കുന്നു
ലുലു എന്ന ബ്രാൻഡിൽ പൊതുനിക്ഷേപകർ അർപ്പിച്ച വിശ്വാസത്തിന്റെ തെളിവാണ് ലുലു ഐപിഒക്ക് കിട്ടിയ ഈ മികച്ച സ്വീകാര്യത. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ജിസിസിയിലെ ഭരണനേതൃത്വങ്ങൾ, സ്വദേശികൾ, പ്രവാസികൾ എന്നിവർ നൽകിയ പിന്തുണ എടുത്തുപറയേണ്ടതാണ്. ജിസിസിയിലും ഇന്ത്യയിലുമായി വിപുലമായ വികസന പദ്ധതികളും ലുലുവിനുണ്ട്. പുണ്യനഗരമായ മക്കയിലും മദീനയിലും പുതിയ ഹൈപ്പർമാർക്കറ്റുകൾ അടക്കം ജിസിസിയിൽ വലിയ വികസന പദ്ധതികൾ യാഥാർത്ഥ്യമാക്കും. ഇന്ത്യയിലും മികച്ച ഭാവിപദ്ധതികളാണ് ലുലു നടപ്പാക്കുന്നത്. Story Highlights: Lulu Group’s IPO sets record in Middle East with 25 times oversubscription, raising over 3 lakh crore rupees
  കുവൈത്തിൽ പ്രവാസികളുടെ ഡിജിറ്റൽ ഡ്രൈവിങ് ലൈസൻസ് ഇനി ഔദ്യോഗിക രേഖ
Related Posts
യുഎഇയിലെ പ്രാദേശിക കർഷകർക്ക് പിന്തുണയുമായി ലുലു ഹൈപ്പർ മാർക്കറ്റുകൾ
Lulu Hypermarkets UAE local farmers support

യുഎഇയുടെ 53-ാം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ലുലു ഹൈപ്പർ മാർക്കറ്റുകളിൽ 'അൽ ഇമറാത്ത് Read more

കുവൈത്ത് സാരഥിയുടെ സ്വപ്നവീട് പദ്ധതിക്ക് പിന്തുണയുമായി എംഎ യൂസഫലി; 10 വീടുകള്‍ നിര്‍മിച്ച് നല്‍കും
MA Yusuff Ali Kuwait Sarathi dream home project

കുവൈത്ത് സാരഥിയുടെ സ്വപ്നവീട് പദ്ധതിക്ക് പിന്തുണയുമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി Read more

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
കുവൈത്തിന്റെ പുതിയ ഔദ്യോഗിക ലോഗോ പുറത്തിറക്കി; ദേശീയ നിറത്തിൽ രൂപകൽപ്പന
Kuwait new official logo

കുവൈത്തിന്റെ പരിഷ്‌കരിച്ച പുതിയ ഔദ്യോഗിക ലോഗോ വാര്‍ത്താവിനിമയമന്ത്രാലയം പുറത്തിറക്കി. കുവൈത്തിന്റെ ദേശീയ നിറമായ Read more

ലുലു റീട്ടെയ്ൽ അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യുന്നു; റെക്കോർഡ് നിക്ഷേപം
Lulu Retail IPO listing

ലുലു റീട്ടെയ്ൽ വ്യാഴാഴ്ച അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യപ്പെടും. ഇത് യുഎഇയിലെ Read more

മിഡിൽ ഈസ്റ്റിലെ മികച്ച കമ്പനികളുടെ പട്ടികയിൽ ലുലു ഗ്രൂപ്പ് 12-ാം സ്ഥാനത്ത്
Lulu Group Middle East ranking

മിഡിൽ ഈസ്റ്റിലെ മികച്ച നൂറ് കമ്പനികളുടെ പട്ടികയിൽ ലുലു ഗ്രൂപ്പ് പന്ത്രണ്ടാം സ്ഥാനം Read more

  യു.എ.ഇ സ്വകാര്യ മേഖലയിൽ സ്വദേശികളുടെ എണ്ണം റെക്കോർഡ് തലത്തിൽ; 350% വർധനവ്
ഇസ്രയേൽ ഇറാനിൽ വ്യോമാക്രമണം നടത്തി; ഇറാൻ വ്യോമപാത അടച്ചു
Israel airstrikes Iran

ഇസ്രയേൽ ഇറാനിലെ സൈനിക കേന്ദ്രങ്ങൾക്ക് നേരെ വ്യോമാക്രമണം നടത്തി. ടെഹ്റാനിൽ ഉഗ്രസ്ഫോടനമുണ്ടായി. ഇറാൻ Read more

പശ്ചിമേഷ്യയിലെ സംഘർഷം: ഗൾഫ് വിമാനക്കമ്പനികൾ പറക്കൽ പാത മാറ്റുന്നു
Gulf airlines reroute flights

പശ്ചിമേഷ്യയിലെ സംഘർഷം കാരണം ഗൾഫിലെ പ്രമുഖ വിമാനക്കമ്പനികൾ യുദ്ധമേഖലകളിലെ ആകാശപാത ഒഴിവാക്കുന്നു. എമിറേറ്റ്സ്, Read more

പശ്ചിമേഷ്യൻ സംഘർഷങ്ങൾ: ജെഎൻയു സെമിനാറുകൾ റദ്ദാക്കി
JNU seminars cancelled

പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ജെഎൻയു സംഘടിപ്പിക്കാനിരുന്ന മൂന്ന് സെമിനാറുകൾ റദ്ദാക്കി. പലസ്തീൻ, ലെബനാൻ, Read more

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിനിടെ ആന്റണി ബ്ലിങ്കന്‍ ഖത്തറില്‍
Anthony Blinken Qatar visit

അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഖത്തറിലെത്തി ഖത്തര്‍ അമീറുമായി കൂടിക്കാഴ്ച നടത്തി. Read more

ഗസ്സ സംഘർഷത്തിനിടെ ഖത്തർ സന്ദർശിക്കാനെത്തുന്ന യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആൻ്റണി ബ്ലിങ്കൻ
Antony Blinken Qatar visit

അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആൻ്റണി ബ്ലിങ്കൻ ദോഹ സന്ദർശിക്കുന്നു. ഗസയിലെ സംഘർഷം അവസാനിപ്പിക്കുന്നതിനും Read more

Leave a Comment