നഴ്‌സറി വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച പ്രതി പൊലീസ് വെടിയേറ്റ് മരിച്ചു

Anjana

nursery student sexual assault accused shot

മഹാരാഷ്ട്രയിലെ ബദ്ലാപുരില്‍ രണ്ട് നഴ്‌സറി വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി പൊലീസിന്റെ വെടിയേറ്റു മരിച്ചു. 24 വയസ്സുകാരനായ അക്ഷയ് ഷിന്‍ഡെയാണ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കൊല്ലപ്പെട്ടത്. തിങ്കളാഴ്ച തലോജ ജയിലില്‍ നിന്ന് താനെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ബദ്ലാപൂരിലേക്ക് കൊണ്ടുപോകുമ്പോഴായിരുന്നു സംഭവം.

വാഹനത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥന്റെ റിവോള്‍വര്‍ തട്ടിയെടുത്ത അക്ഷയ് പൊലീസിനു നേര്‍ക്കും വെടിയുതിര്‍ത്തു. ഇയാള്‍ ഉദ്യോഗസ്ഥര്‍ക്ക് നേരെ മൂന്നു റൗണ്ട് വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് സംഘത്തിലുണ്ടായിരുന്ന മറ്റൊരു ഉദ്യോഗസ്ഥന്‍ അക്ഷയ് ഷിന്‍ഡെയെ വെടിവച്ചു വീഴ്ത്തുകയായിരുന്നു. ഇയാളുടെ വെടിവയ്പ്പില്‍ രണ്ട് പൊലീസുകാര്‍ക്ക് പരിക്കേറ്റു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ശുചിമുറിയില്‍ വച്ച് ജീവനക്കാരന്‍ നടത്തിയ ലൈംഗികാതിക്രമത്തെ കുറിച്ച് പെണ്‍കുട്ടികളിലൊരാള്‍ മുത്തച്ഛനോട് പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. മറ്റൊരു പെണ്‍കുട്ടിയുടെ കുടുംബം മകള്‍ക്ക് സ്‌കൂളില്‍ പോകാന്‍ ഭയമാണെന്ന് തുറന്നുപറഞ്ഞതോടെയാണ് രണ്ടു കുട്ടികളും നേരിട്ട പീഡനത്തെ കുറിച്ച് പുറത്തറിയുന്നത്. തുടര്‍ന്ന് നടത്തിയ വൈദ്യപരിശോധനയില്‍ രണ്ട് പെണ്‍കുട്ടികളും ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന് കണ്ടെത്തുകയായിരുന്നു.

Story Highlights: Accused in nursery student sexual assault case shot dead by police while attempting to escape custody in Maharashtra.

Leave a Comment