Headlines

Crime News, National

തമിഴ്‌നാട്ടിൽ മലയാളി നഴ്‌സിങ് വിദ്യാർഥിനി കൂട്ടബലാത്സംഗത്തിനിരയായി

തമിഴ്‌നാട്ടിൽ മലയാളി നഴ്‌സിങ് വിദ്യാർഥിനി കൂട്ടബലാത്സംഗത്തിനിരയായി

തമിഴ്‌നാട്ടിലെ തേനിക്ക് സമീപം ഒരു മലയാളി നഴ്‌സിങ് വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിനിരയായതായി റിപ്പോർട്ട്. തേനിയിലെ സ്വകാര്യ നഴ്‌സിങ് കോളജില്‍ പഠിക്കുന്ന വിദ്യാര്‍ഥിനിയെ ഞായറാഴ്ച തേനി റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്ന് നാലംഗ സംഘം തട്ടിക്കൊണ്ടുപോയി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പ്രതികൾ പെണ്‍കുട്ടിയെ അജ്ഞാത സ്ഥലത്തേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു. തിങ്കളാഴ്ച രാവിലെ ഡിണ്ടുഗല്‍ റെയില്‍വേ സ്റ്റേഷനു സമീപം അവശനിലയിലായിരുന്ന പെണ്‍കുട്ടിയെ ഇറക്കിവിട്ടു. തുടർന്ന് ഇവരെ ഡിണ്ടുഗല്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവത്തെക്കുറിച്ച് പെണ്‍കുട്ടി സമീപത്തെ വനിത പൊലീസ് സ്റ്റേഷനിലെത്തി പരാതിപ്പെട്ടതോടെയാണ് കേസ് പുറത്തറിഞ്ഞത്. പൊലീസ് ആശുപത്രിയിലെത്തി മൊഴി രേഖപ്പെടുത്തുകയും പെണ്‍കുട്ടിയുടെ രക്ഷിതാക്കളെ വിവരം അറിയിക്കുകയും ചെയ്തു. സംഭവം നടന്നത് തേനിയിലായതിനാല്‍ കേസ് തേനി ടൗണ്‍ പൊലീസ് സ്റ്റേഷനിലേക്ക് കൈമാറുമെന്ന് ഡിണ്ടുഗല്‍ പൊലീസ് അറിയിച്ചു. പ്രതികള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

Story Highlights: Malayali nursing student kidnapped and gang-raped near Theni, Tamil Nadu

More Headlines

ബലാത്സംഗക്കേസിൽ എം മുകേഷ് എംഎൽഎ അറസ്റ്റിൽ; മുൻകൂർ ജാമ്യത്തിൽ മോചിതനായി
ബലാത്സംഗക്കേസ്: സിദ്ദിഖ് ഒളിവില്‍ പോയ ഹോട്ടല്‍ പൊലീസ് കണ്ടെത്തി
ബലാത്സംഗക്കേസ്: സിദ്ദിഖിനെ അറസ്റ്റ് ചെയ്യാന്‍ പ്രത്യേക അന്വേഷണസംഘം തിരക്കിട്ട നീക്കങ്ങളുമായി
നടൻ സിദ്ദിഖ് ഒളിവിലെന്ന സംശയം; വീട്ടിൽ കാണാനില്ല, സുപ്രീം കോടതിയെ സമീപിക്കാൻ നീക്കം
ബലാത്സംഗക്കേസ്: ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് സിദ്ദിഖ് സുപ്രീംകോടതിയിലേക്ക്
തെലങ്കാനയില്‍ കഞ്ചാവ് കലര്‍ത്തിയ ചോക്ലേറ്റ് പിടികൂടി; 15 കമ്പനികള്‍ക്കെതിരെ നടപടി
ബലാത്സംഗക്കേസ്: ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ സിദ്ദിഖ് ഒളിവിൽ; അറസ്റ്റ് ഉടൻ
കോയമ്പത്തൂർ സ്വദേശി തൃശൂരിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചു; നാലുപേരെ തിരയുന്നു
ലൈംഗിക പീഡനക്കേസില്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

Related posts

Leave a Reply

Required fields are marked *