നടി ആക്രമണ കേസ്: ഏഴര വർഷത്തിന് ശേഷം പൾസർ സുനി ജയിൽമോചിതനാകുന്നു

Anjana

Pulsar Suni bail actress attack case

കൊച്ചിയിലെ നടി ആക്രമണ കേസിൽ ഏഴര വർഷത്തെ ജയിൽവാസത്തിന് ശേഷം ഒന്നാം പ്രതി പൾസർ സുനി ജയിൽമോചിതനാകുന്നു. 2017 ഫെബ്രുവരി 17-ന് അങ്കമാലിക്കടുത്ത് വച്ച് നടിക്ക് നേരെ ലൈംഗികാതിക്രമം നടന്നതിനെ തുടർന്ന് 2017 ഫെബ്രുവരി 23 മുതൽ സുനി ജയിലിൽ കഴിയുകയായിരുന്നു. സംഭവത്തിന് ശേഷം ഒളിവിൽ പോയ സുനി എറണാകുളം മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ലൈംഗികാതിക്രമം നടത്തി ദൃശ്യങ്ങൾ പകർത്തിയ കേസിൽ പൾസർ സുനി ഉൾപ്പെടെ ആറു പ്രതികൾക്കെതിരെ അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. നടൻ ദിലീപ് എട്ടാം പ്രതിയായി ചേർക്കപ്പെട്ടു. 2017 ജൂലൈ 10-ന് അറസ്റ്റിലായ ദിലീപിന് 85 ദിവസത്തെ ജയിൽവാസത്തിനൊടുവിൽ ജാമ്യം ലഭിച്ചു. എന്നാൽ പൾസർ സുനി മാത്രമാണ് ഈ കേസിൽ ജാമ്യം ലഭിക്കാതെ ജയിലിൽ തുടർന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ജാമ്യത്തിനായി പത്തു ഹർജികൾ സമർപ്പിച്ച പൾസർ സുനി ഒടുവിൽ സുപ്രീംകോടതിയെ സമീപിച്ചു. തുല്യനീതിയുടെ ലംഘനമാകില്ലേ എന്ന ചോദ്യത്തോടെയാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. സംസ്ഥാനത്തിന്റെ ശക്തമായ എതിർപ്പ് മറികടന്ന് കർശന ജാമ്യ വ്യവസ്ഥയോടെയാണ് പൾസർ സുനി പുറത്തേക്കിറങ്ങുന്നത്. ഏഴര വർഷം പിന്നിടുമ്പോഴും നടിയെ ആക്രമിച്ച കേസ് അസാധാരണമായി തുടരുകയാണ്.

Story Highlights: Pulsar Suni, prime accused in actress attack case, gets bail after 7.5 years in jail

Leave a Comment