ബെംഗളൂരു ആശുപത്രി തീപിടിത്തം: മലയാളി യുവാവ് മരിച്ചു, ആശുപത്രിയുടെ അനാസ്ഥ ആരോപണം

Anjana

Bengaluru hospital fire Malayali death

ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ഉണ്ടായ തീപിടിത്തത്തിൽ മലയാളി യുവാവ് മരണപ്പെട്ടു. മത്തിക്കരെയിലെ എം.എസ് രാമയ്യ മെഡിക്കൽ കോളേജിലെ സി.സി.യു വാർഡിൽ വ്യാഴാഴ്ച ഉച്ചയോടെയാണ് അപകടം സംഭവിച്ചത്. ഷോർട്ട് സർക്യൂട്ടിനെ തുടർന്നാണ് തീ പടർന്നത്.

പുനലൂർ സ്വദേശിയായ സുജയ് സുജാതൻ (34) ആണ് മരണത്തിന് ഇരയായത്. ന്യുമോണിയ ബാധിച്ച് കഴിഞ്ഞ രണ്ട് ആഴ്ചയായി അദ്ദേഹം ഇവിടെ ചികിത്സയിലായിരുന്നു. തീപിടിത്തത്തിന് പിന്നാലെയുണ്ടായ പുക ശ്വസിച്ചാണ് യുവാവ് മരിച്ചതെന്ന് കുടുംബാം​ഗങ്ങൾ പറയുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

തീപിടിത്തം ഉണ്ടായ ഇടത്ത് നിന്ന് മാറ്റി സുജയിനെ രക്ഷപ്പെടുത്തുന്നതിൽ ആശുപത്രിക്ക് വീഴ്ച സംഭവിച്ചതായി ബന്ധുക്കൾ ആരോപിക്കുന്നു. ഐസിയുവിൽ ഉണ്ടായ തീപിടിത്തത്തിൽ നിന്ന് രോഗിയെ സമയത്ത് മാറ്റാൻ കഴിയാതിരുന്നതാണ് മരണത്തിന് കാരണമായതെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.

Story Highlights: Malayali youth dies in fire at Bengaluru hospital ICU due to alleged negligence

Leave a Comment