Headlines

Crime News, Kerala News

ആലപ്പുഴ സുഭദ്ര കൊലപാതകം: പ്രതികളുമായി തെളിവെടുപ്പ് നടത്തി, പ്രധാന വിവരങ്ങൾ പുറത്ത്

ആലപ്പുഴ സുഭദ്ര കൊലപാതകം: പ്രതികളുമായി തെളിവെടുപ്പ് നടത്തി, പ്രധാന വിവരങ്ങൾ പുറത്ത്

ആലപ്പുഴ കലവൂർ സുഭദ്ര കൊലപാതക കേസിൽ പ്രതികളുമായി തെളിവെടുപ്പ് നടത്തി. കലവൂർ കോർത്തശ്ശേരി വീട്ടിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. സുഭദ്രയെ കൊലപ്പെടുത്താൻ ഉപയോഗിച്ച ഷാൾ കത്തിച്ചതായും, സുഭദ്ര കിടന്നിരുന്ന തലയിണ തോട്ടിൽ നിന്ന് കണ്ടെത്തിയതായും പൊലീസ് വ്യക്തമാക്കി. വീടിന് പിന്നിലെ കുളത്തിൽ നിന്നാണ് തലയിണ കണ്ടെത്തിയത്. രണ്ടാംപ്രതി മാത്യൂസ് ആണ് തലയണ എടുത്തതെന്നും അറിയിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കൊലപാതക സമയം സുഭദ്ര കിടന്ന തലയിണയാണ് കണ്ടെത്തിയത്. രക്തക്കറ പുരണ്ടതിനെ തുടർന്നാണ് പ്രതികൾ ഉപേക്ഷിച്ചത്. മറ്റൊരു തലയിണ കത്തിച്ചതായും, പറമ്പിൽ കത്തിച്ചുകളഞ്ഞ സ്ഥലവും മാത്യൂസ് കാണിച്ചുകൊടുത്തതായും പൊലീസ് പറഞ്ഞു. നെഞ്ചിൽ ചവിട്ടി വാരിയെല്ലുകൾ തകർത്തും കഴുത്ത് ഞെരിച്ചുമാണ് സുഭദ്രയെ കൊന്നതെന്ന് മാത്യൂസും ശർമിളയും ചോദ്യം ചെയ്യലിൽ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. കൊലപാതകത്തിന് ആയുധങ്ങൾ ഒന്നും ഉപയോഗിച്ചില്ല എന്നാണ് പ്രതികളുടെ മൊഴി.

കൊലപ്പെടുത്തി സ്വർണാഭരണങ്ങൾക്ക് കവരുകയായിരുന്നു പ്രതികളുടെ ലക്ഷ്യം. എന്നാൽ സുഭദ്രയുടെ ആഭരണങ്ങളിൽ പകുതിലധികവും മുക്കുപണ്ടമായിരുന്നു. ഒന്നാം പ്രതി ശർമലയും രണ്ടാംപ്രതി മാത്യുസിനെയും 8 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു. രാത്രിയോടെ ഇവർ ഒളിവിൽ താമസിച്ച ഉടുപ്പിയിലേക്ക് അന്വേഷണസംഘം പ്രതികളുമായി തെളിവെടുപ്പിന് പോകുമെന്നും അറിയിച്ചു.

Story Highlights: Evidence collection conducted with accused in Alappuzha Subhadra murder case, revealing key details of the crime.

More Headlines

കാട്ടാക്കടയിലെ വിവാഹവീട്ടില്‍ നിന്ന് മോഷ്ടിച്ച സ്വര്‍ണം വഴിയരികില്‍ കണ്ടെത്തി
വയനാട് തലപ്പുഴ മരംമുറി: വനം ഉദ്യോഗസ്ഥർക്കെതിരായ നടപടി പിൻവലിച്ചു
മൂന്നാർ എക്കോ പോയിന്റിൽ സംഘർഷം: വിനോദസഞ്ചാരികൾ ഉൾപ്പെടെ 9 പേർക്ക് പരുക്ക്
പൊതുസ്ഥലങ്ങളിലെ മാലിന്യ നിക്ഷേപം റിപ്പോർട്ട് ചെയ്യാൻ വാട്സ്ആപ്പ് നമ്പർ; സർക്കാർ നടപടി
കോഴിക്കോട് വടകരയിൽ വയോധികനെ കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
കോഴിക്കോട് സ്വകാര്യ ലോഡ്ജിൽ യുവാവ് മരിച്ച നിലയിൽ; പോലീസ് അന്വേഷണം തുടരുന്നു
തിരുപ്പതി ലഡ്ഡുവിൽ മൃഗകൊഴുപ്പും മീൻ എണ്ണയും; ലാബ് റിപ്പോർട്ട് സ്ഥിരീകരിച്ചു
എഡിജിപി എംആർ അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവ്
ലെബനനിലെ പേജർ സ്ഫോടനങ്ങൾ: ആരോപണങ്ങളും അന്വേഷണങ്ങളും തുടരുന്നു

Related posts

Leave a Reply

Required fields are marked *