Headlines

Crime News

മൈനാഗപ്പള്ളി അപകടം: രണ്ടാം പ്രതി ഡോ. ശ്രീക്കുട്ടിയുടെ ജാമ്യാപേക്ഷ കോടതി തള്ളി

മൈനാഗപ്പള്ളി അപകടം: രണ്ടാം പ്രതി ഡോ. ശ്രീക്കുട്ടിയുടെ ജാമ്യാപേക്ഷ കോടതി തള്ളി

കൊല്ലം മൈനാഗപ്പള്ളിയിൽ സ്കൂട്ടർ യാത്രക്കാരിയെ കാർ കയറ്റി കൊലപ്പെടുത്തിയ കേസിൽ രണ്ടാം പ്രതി ഡോക്ടർ ശ്രീക്കുട്ടിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. കേസ് അതീവ ഗൗരവ സ്വഭാവമുള്ളതാണെന്ന് പ്രോസിക്യൂഷൻ വാദിച്ചു. കൊല്ലപ്പെട്ട കുഞ്ഞുമോളുടെ അഭിഭാഷകനും തങ്ങളുടെ ഭാഗം കൂടി കേൾക്കണമെന്ന് ആവശ്യപ്പെട്ടു. ശാസ്താംകോട്ട ജുഡീഷ്യൽ ഒന്നാംക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയെയാണ് ഡോക്ടർ ശ്രീക്കുട്ടി സമീപിച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അപകടം നടക്കുന്ന സമയം കാറിന് ഇൻഷുറൻസ് ഇല്ലായിരുന്നുവെന്ന് രേഖകൾ സൂചിപ്പിക്കുന്നു. അജ്മൽ ഓടിച്ച കെഎൽ 23 ക്യു 9347 നമ്പറിലുള്ള കാറിന്റെ ഇൻഷുറൻസ് കാലാവധി അപകടത്തിൽ പെടുമ്പോൾ അവസാനിച്ചിരുന്നു. അപകടശേഷം രാത്രിയോടെയാണ് യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയിൽ നിന്നു ഓൺലൈൻ വഴി ഇൻഷുറൻസ് എടുക്കുന്നത്. പ്രതിയായ മുഹമ്മദ് അജ്‌മലിന്റെ സുഹൃത്തിന്റെ മാതാവിന്റെ പേരിലുള്ളതാണ് കാർ. കാർ ഉടമയെ വിളിച്ചുവരുത്തി വിശദമായ മൊഴിയെടുക്കുമെന്ന് പൊലീസ് പറഞ്ഞു.

കേസിൽ റിമാൻഡിൽ കഴിയുന്ന അജ്മലിനെയും ഡോക്ടർ ശ്രീക്കുട്ടിയെയും പൊലീസ് കസ്റ്റഡിയിൽ വാങ്ങും. പഴുതടച്ച അന്വേഷണമാകും പൊലീസ് നടത്തുകയെന്ന് ശാസ്താംകോട്ട ഡിവൈഎസ്പി ജലീൽ തോട്ടത്തിൽ 24 ന്യൂസിനോട് പറഞ്ഞു. അപകടശേഷം നിർത്താതെ പോയ പ്രതികളെ സാഹസികമായി പിന്തുടർന്നു പിടികൂടിയവർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. അജ്‌മലിന്റെ മൊഴിയുടെ അടിസ്‌ഥാനത്തിലാണ് കണ്ടാലറിയാവുന്ന 5 പേർക്കെതിരെ കരുനാഗപ്പള്ളി പൊലീസ് കേസെടുത്തത്.

Story Highlights: Court rejects bail application of second accused Dr. Sreekutty in Kollam Mainagappally scooter rider murder case

More Headlines

കാട്ടാക്കടയിലെ വിവാഹവീട്ടില്‍ നിന്ന് മോഷ്ടിച്ച സ്വര്‍ണം വഴിയരികില്‍ കണ്ടെത്തി
വയനാട് തലപ്പുഴ മരംമുറി: വനം ഉദ്യോഗസ്ഥർക്കെതിരായ നടപടി പിൻവലിച്ചു
മൂന്നാർ എക്കോ പോയിന്റിൽ സംഘർഷം: വിനോദസഞ്ചാരികൾ ഉൾപ്പെടെ 9 പേർക്ക് പരുക്ക്
കോഴിക്കോട് വടകരയിൽ വയോധികനെ കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
കോഴിക്കോട് സ്വകാര്യ ലോഡ്ജിൽ യുവാവ് മരിച്ച നിലയിൽ; പോലീസ് അന്വേഷണം തുടരുന്നു
ലെബനനിലെ പേജർ സ്ഫോടനങ്ങൾ: ആരോപണങ്ങളും അന്വേഷണങ്ങളും തുടരുന്നു
ബെംഗളൂരു ആശുപത്രി തീപിടിത്തം: മലയാളി യുവാവ് മരിച്ചു, ആശുപത്രിയുടെ അനാസ്ഥ ആരോപണം
കൊട്ടാരക്കര പള്ളിക്കലിൽ ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവ് പൊലീസിൽ കീഴടങ്ങി
ലൈംഗികാതിക്രമക്കേസ്: സംവിധായകൻ വി.കെ പ്രകാശിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി, ജാമ്യത്തിൽ വിട്ടയച്ചു

Related posts

Leave a Reply

Required fields are marked *