കൊല്ലം മൈനാഗപ്പള്ളി അപകടം: പ്രതികളെ പിടികൂടിയ ദൃശ്യങ്ങൾ പുറത്ത്; അജ്മലിനെ മർദ്ദിച്ചതിൽ കേസെടുക്കാൻ പൊലീസ്

നിവ ലേഖകൻ

Kollam Mynagappally accident

കൊല്ലം മൈനാഗപ്പള്ളിയിൽ യുവതിയെ കാർ കയറ്റി കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികളായ അജ്മലിനെയും ഡോക്ടർ ശ്രീകുട്ടിയെയും പിടികൂടിയ ദൃശ്യങ്ങൾ പുറത്തുവന്നു. അപകടത്തിനു ശേഷം കരുനാഗപ്പള്ളി ഭാഗത്തേക്ക് വേഗത്തിൽ പോയ ഇവരുടെ വാഹനം തടഞ്ഞുനിർത്തി പിൻതുടർന്നെത്തിയവർ അജ്മലിനെ മർദ്ദിച്ചു. തുടർന്ന് അജ്മലും ശ്രീകുട്ടിയും പ്രദീപ് എന്നയാളുടെ വീട്ടിലേക്ക് ഓടിക്കയറി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അജ്മൽ വീട്ടിലെ ഉപകരണങ്ങൾ തട്ടിമറിച്ച് ബഹളമുണ്ടാക്കി. പിന്നാലെ ശ്രീകുട്ടിയും വീട്ടിലെത്തി. പ്രതികൾക്കെതിരെ ശാസ്താംകോട്ട പൊലീസ് ഉടൻ കസ്റ്റഡി അപേക്ഷ നൽകും.

അപകട സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തേണ്ടതുണ്ട്. അജ്മലിനെയും ശ്രീകുട്ടിയെയും കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇരുവർക്കുമെതിരെ മനപൂർവമുള്ള നരഹത്യാ കുറ്റമാണ് ചുമത്തിയിട്ടുള്ളത്.

കാർ ഓടിച്ചത് അജ്മലാണെങ്കിലും പരിക്കേറ്റ് കിടന്ന കുഞ്ഞുമോളുടെ ശരീരത്തിലൂടെ വാഹനം കയറ്റിയിറക്കിയതിൽ ശ്രീകുട്ടിയുടെ പ്രേരണയുണ്ടെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അതേസമയം, അജ്മലിനെ മർദിച്ച സംഭവത്തിലും കേസെടുക്കാൻ കരുനാഗപ്പള്ളി പൊലീസ് ഒരുങ്ങുന്നു. സുഹൃത്തിനും കണ്ടാലറിയുന്നവർക്കുമെതിരെയാണ് കേസെടുക്കുക.

  വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ചു; സഹായിച്ച സ്ത്രീ കസ്റ്റഡിയിൽ

അജ്മലിന്റെ വൈദ്യപരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കേസിൽ അകപ്പെട്ടതോടെ ഡോക്ടർ ശ്രീകുട്ടിയെ കരുനാഗപ്പള്ളി വലിയത്ത് ആശുപത്രിയിലെ താൽക്കാലിക ജോലിയിൽ നിന്ന് പുറത്താക്കി. അജ്മലും ശ്രീകുട്ടിയും മദ്യപിച്ചിരുന്നതായി വൈദ്യപരിശോധനാ ഫലം വ്യക്തമാക്കി.

Story Highlights: Footage of the arrest of Ajmal and Dr. Sreekutty, accused in the Kollam Mynagappally car accident case, released

Related Posts
യൂത്ത് കോൺഗ്രസ് നേതാവിന് കൊല്ലത്ത് കുത്തേറ്റു
Youth Congress Leader Attack

കൊല്ലം കരുനാഗപ്പള്ളിയിൽ യൂത്ത് കോൺഗ്രസ് നേതാവിന് കുത്തേറ്റു. ഷാഫി മുരുകാലയത്തിന് നേരെയാണ് അയൽവാസി Read more

ഇടുക്കിയിൽ കുടുംബ ദുരന്തം: നാലു പേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
Idukki family suicide

ഇടുക്കി ഉപ്പുതറയിൽ ഒരു കുടുംബത്തിലെ നാല് പേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സജീവ് Read more

  ഐബി ഉദ്യോഗസ്ഥയുടെ മരണം: സുഹൃത്തിനെതിരെ ലുക്ക്ഔട്ട് നോട്ടീസ്
ബി.ഡെസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
B.Des admissions

2025-26 അധ്യയന വർഷത്തെ ബി.ഡെസ് പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു. ഏപ്രിൽ 10 മുതൽ Read more

ഇടുക്കിയിൽ കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി
Idukki family suicide

ഇടുക്കി ഉപ്പുതറയിൽ ഒരു കുടുംബത്തിലെ നാല് പേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സജീവ് Read more

ആശാ സമരത്തിന് ഇറോം ശർമിളയുടെ പിന്തുണ
ASHA workers protest

ആശാ വർക്കർമാരുടെ സമരത്തിന് മണിപ്പൂർ സമരനായിക ഇറോം ശർമിള പിന്തുണ പ്രഖ്യാപിച്ചു. പാർശ്വവൽക്കരിക്കപ്പെട്ട Read more

കെ സ്മാർട്ട് ആപ്പ്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സേവനങ്ങളിൽ വിപ്ലവം
K-Smart app

കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സേവനങ്ങൾ കെ സ്മാർട്ട് ആപ്പ് വഴി കാര്യക്ഷമമായി. Read more

ഫാഷൻ ഗോൾഡ് തട്ടിപ്പ്: ലീഗ് നേതാക്കൾ ഇഡി കസ്റ്റഡിയിൽ
Fashion Gold Scam

ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ ലീഗ് നേതാക്കളായ എം.സി. ഖമറുദ്ദീനും ടി.കെ. പൂക്കോയ Read more

മുഖ്യമന്ത്രിയുടെ മകൾക്കെതിരായ കേസ്: ക്ഷുഭിതനാകേണ്ട കാര്യമില്ലെന്ന് വി ഡി സതീശൻ
SFIO chargesheet

മുഖ്യമന്ത്രിയുടെ മകൾക്കെതിരായ കേസിൽ എസ്എഫ്ഐഒ കുറ്റപത്രം സമർപ്പിച്ചതിൽ മുഖ്യമന്ത്രി ക്ഷുഭിതനാകേണ്ടതില്ലെന്ന് വി ഡി Read more

വയനാട്ടിൽ തേനീച്ച കുത്തേറ്റ് തൊഴിലാളി മരിച്ചു
bee sting death

വയനാട്ടിലെ ആലത്തൂർ എസ്റ്റേറ്റിൽ തേനീച്ചയുടെ ആക്രമണത്തിൽ തൊഴിലാളി മരിച്ചു. മണ്ണുണ്ടി ഉന്നതിയിലെ വെള്ളു Read more

Leave a Comment