കൊല്ലം മൈനാഗപ്പള്ളി അപകടം: പ്രതികൾ 14 ദിവസത്തേക്ക് റിമാൻഡിൽ

Anjana

Kollam Mynagappally accident case

കൊല്ലം മൈനാഗപ്പള്ളിയിൽ യുവതിയെ കാർ കയറ്റിക്കൊന്ന സംഭവത്തിൽ പ്രതികളായ അജ്മലും ഡോക്ടർ ശ്രീക്കുട്ടിയും 14 ദിവസത്തേക്ക് റിമാൻഡിലായി. പ്രതികളെ തിരുവനന്തപുരം അട്ടക്കുള്ളങ്ങര ജയിലിലേക്ക് മാറ്റി. റിമാൻഡ് റിപ്പോർട്ടിൽ പറയുന്നതനുസരിച്ച്, പ്രതികൾ ബോധപൂർവ്വം യുവതിയുടെ ശരീരത്തിലൂടെ കാർ കയറ്റുകയായിരുന്നു. ഡോക്ടർ ശ്രീക്കുട്ടി വാഹനം ഓടിച്ച് മുന്നോട്ട് പോകാൻ അജ്മലിന് നിർദേശം നൽകിയതായും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

തെളിവുകളും സിസിടിവി ദൃശ്യങ്ങളും ശക്തമായി നിലനിൽക്കുന്നതാണെന്ന് മജിസ്‌ട്രേറ്റ് നിരീക്ഷിച്ചു. പ്രതികൾ ചെയ്തത് ഗുരുതര സ്വഭാവത്തിലുള്ള കുറ്റമാണെന്നും മജിസ്‌ട്രേറ്റ് വ്യക്തമാക്കി. ഇരുവർക്കുമെതിരെ നരഹത്യാക്കുറ്റം ചുമത്തിയിട്ടുണ്ട്. ശ്രീക്കുട്ടിക്കെതിരെ പ്രേരണക്കുറ്റവും ചുമത്തിയിട്ടുണ്ട്. മദ്യലഹരിയിലായിരുന്നു ഇരുവരുടെയും യാത്ര. അജ്മൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അപകടത്തിൽ മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോൾ (45) ആണ് മരിച്ചത്. കാറിടിച്ച് സ്‌കൂട്ടർ യാത്രിക വീണപ്പോൾ രക്ഷപ്പെടുത്താൻ ശ്രമിക്കാതെ കാർ ഡ്രൈവർ യുവതിയുടെ ശരീരത്തിലൂടെ വാഹനം മുന്നോട്ടെടുക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ ശ്രീക്കുട്ടിയെ കൊല്ലത്തെ വലിയത്ത് ആശുപത്രി മാനേജ്‌മെന്റ് പുറത്താക്കിയിരുന്നു. ഇന്ന് പുലർച്ചയോടെയാണ് മൈനാഗപ്പള്ളി സ്വദേശി അജ്മൽ പിടിയിലായത്.

Story Highlights: Kollam Mynagappally accident case: Accused Ajmal and Dr. Sreekutty remanded for 14 days

Leave a Comment