കൊൽക്കത്ത യുവഡോക്ടർ കൊലപാതകം: കേസ് അട്ടിമറിക്കാൻ ശ്രമമെന്ന് റസിഡന്റ് ഡോക്ടർമാർ

Anjana

Kolkata doctor murder case sabotage

കൊൽക്കത്തയിലെ യുവഡോക്ടറുടെ ബലാത്സംഗ കൊലപാതകത്തിൽ കേസ് അട്ടിമറിക്കാൻ ആദ്യഘട്ടം മുതൽ ശ്രമം നടന്നുവെന്ന് റസിഡന്റ് ഡോക്ടർമാർ ആരോപിച്ചു. പോലീസിലെ ഉന്നതർക്ക് അടക്കം അട്ടിമറി ശ്രമത്തിൽ പങ്കുണ്ടെന്നും നിലവിലുള്ള വ്യവസ്ഥയെ വിശ്വാസമില്ലെന്നും അവർ പറഞ്ഞു.

സമരം ചെയ്യുന്ന ജൂനിയർ ഡോക്ടർമാർക്ക് പിന്തുണ പ്രഖ്യാപിച്ച് സീനിയർ ഡോക്ടർമാരുടെ സംയുക്ത പ്ലാറ്റ്ഫോം രംഗത്തെത്തി. സർക്കാർ ചർച്ചക്ക് വിളിക്കുമ്പോൾ ലൈവ് സ്ട്രീമിങ്ങിന് തയ്യാറാകണമെന്ന് ഡോക്ടർമാർ ആവശ്യപ്പെട്ടു. നേരത്തെ നടന്ന ചർച്ചകളിലെ ഉറപ്പുകൾ പാലിക്കപ്പെട്ടിട്ടില്ലെന്നും അവർ ചൂണ്ടിക്കാട്ടി. പ്രതിഷേധ സ്ഥലത്ത് എത്തിയ മുഖ്യമന്ത്രി സമരക്കാരെ കേൾക്കാൻ തയ്യാറാകാതെ തനിക്ക് പറയാനുള്ളത് പറഞ്ഞ് മടങ്ങിയതിനെ ഡോക്ടർമാർ വിമർശിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കഴിഞ്ഞമാസം 9നാണ് ആർജി കർ മെഡിക്കൽ കോളജ് ആശുപത്രിയിലെ സെമിനാർ ഹാളിൽ ചെസ്റ്റ് മെഡിസിൻ വിഭാഗത്തിലെ രണ്ടാം വർഷ വിദ്യാർഥിനിയായ യുവഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. ഈ സംഭവത്തിന് പിന്നാലെ പശ്ചിമ ബംഗാളിൽ വലിയ പ്രതിഷേധമാണ് ഉയർന്നത്.

Story Highlights: Resident doctors in Kolkata allege attempts to sabotage rape-murder case of young doctor from the initial stages

Leave a Comment