ബെംഗളൂരു◾: ബെംഗളൂരുവിൽ യുവ ഡോക്ടറെ ഭർത്താവ് കൊലപ്പെടുത്തിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. വിവാഹേതര ബന്ധം തുടരാനായി ഡോക്ടർ കൃതികയെ കൊലപ്പെടുത്തിയതാണെന്ന് ഭർത്താവ് മഹേന്ദ്ര റെഡ്ഡി സമ്മതിച്ചു. കൃതികയുടെ രോഗ വിവരങ്ങൾ അറിഞ്ഞുകൊണ്ടുതന്നെയാണ് വിവാഹം കഴിച്ചതെന്നും, കാമുകിയുമൊത്ത് ജീവിക്കാനായി കൊലപാതകം നടത്തിയതെന്നും പ്രതി പോലീസിനോട് വെളിപ്പെടുത്തി. പണം കൈമാറ്റം ചെയ്യുന്ന ആപ്ലിക്കേഷനുകൾ വഴിയാണ് ഇരുവരും സന്ദേശങ്ങൾ കൈമാറിയിരുന്നത്.
കൃതികയ്ക്ക് ജന്മനാ ചില ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നു. 2024 ലാണ് മഹേഷും കൃതികയും വിവാഹിതരാകുന്നത്. വിവാഹത്തിന് മുൻപ് തന്നോട് രോഗവിവരം പറഞ്ഞില്ലെന്നും അതിലുള്ള വിരോധം കാരണമാണ് കൊലപാതകം നടത്തിയതെന്നുമായിരുന്നു മഹേന്ദ്ര റെഡ്ഡിയുടെ ആദ്യ മൊഴി. എന്നാൽ, ഈ വാദം പോലീസ് മുഖവിലക്കെടുത്തില്ല.
കൃതികയുടെ സഹോദരിക്ക് ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതാണ് കേസിൽ വഴിത്തിരിവായത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ശരീരത്തിൽ രാസവിഷം കുത്തിവെച്ചതാണ് മരണകാരണമെന്ന് കണ്ടെത്തി. തുടര്ന്ന് നടത്തിയ പോസ്റ്റുമോര്ട്ടത്തിലാണ് കൊലപാതകമാണെന്ന് വ്യക്തമായത്. പോസ്റ്റുമോർട്ടം ഒഴിവാക്കാൻ പ്രതി ശ്രമിച്ചതും സംശയങ്ങൾക്കിടയാക്കി.
അനസ്തേഷ്യ വിഭാഗത്തിലെ ഡോക്ടറായ മഹേന്ദ്ര റെഡ്ഡി, ചികിത്സയുടെ ഭാഗമായി കൃതികയ്ക്ക് ദിവസവും മരുന്ന് കുത്തിവെച്ചിരുന്നു. രോഗം കുറയ്ക്കുന്നതിന് വേണ്ടിയാണ് കുത്തിവെപ്പ് നൽകുന്നതെന്ന് കൃതികയെ വിശ്വസിപ്പിച്ചു. ഭർത്താവിനെ അത്രയധികം വിശ്വസിച്ചിരുന്ന കൃതികയ്ക്ക് ഇതിലൊന്നും സംശയം തോന്നിയില്ല. എന്നാൽ, ഇത് കൃതികയുടെ അവയവങ്ങളെല്ലാം പതിയെ നശിപ്പിച്ച് മരണത്തിലേക്ക് തള്ളിവിട്ടു.
മഹേന്ദ്ര റെഡ്ഡിയും കാമുകിയും തമ്മിൽ നടത്തിയ ചാറ്റുകളാണ് കേസിൽ വഴിത്തിരിവായത്. വിവാഹത്തിന് മുൻപ് തന്നെ മഹേന്ദ്ര റെഡ്ഡിക്ക് ഒരു യുവതിയുമായി ബന്ധമുണ്ടായിരുന്നു. കൃതിക മരിച്ച ദിവസം കാമുകിക്ക് അയച്ച സന്ദേശത്തിൽ “നിന്നോടൊപ്പം ജീവിക്കാൻ അവളെ ഞാൻ ഇല്ലാതാക്കി” എന്ന് പറഞ്ഞിരുന്നു. ഈ ബന്ധം മറച്ചുവെച്ച് ഡോക്ടർ കൂടിയായ കൃതികയെ വിവാഹം കഴിച്ചത് സാമ്പത്തിക നേട്ടങ്ങൾ ലക്ഷ്യമിട്ടായിരുന്നു.
മാസങ്ങൾക്ക് ശേഷം കൃതിക പൂർണ്ണമായി തളർന്നുപോവുകയും, ഒടുവിൽ വീട്ടിൽ ബോധരഹിതയായി മരിക്കുകയും ചെയ്തു. കൃതികയുടെ മരണശേഷം ജന്മനാ രോഗം ഉള്ളതുകൊണ്ട് രോഗം മൂർച്ഛിച്ചാണ് മരണം സംഭവിച്ചതെന്ന് റെഡ്ഡി എല്ലാവരെയും തെറ്റിദ്ധരിപ്പിച്ചു. ചാറ്റുകൾ പിടിക്കപ്പെടാതിരിക്കാൻ പണം കൈമാറ്റം ചെയ്യുന്ന ആപ്പുകളിലൂടെയായിരുന്നു ഇരുവരും സന്ദേശങ്ങൾ അയച്ചിരുന്നത്. കൊലപാതകത്തിൽ കാമുകിക്കും പങ്കുണ്ടെന്നും, അവരെയും പ്രതി ചേർക്കുമെന്നും പോലീസ് അറിയിച്ചു.
Story Highlights : Bengaluru doctor’s murder investigation reveals shocking details: Husband killed wife to live with girlfriend.


















