കൊല്ലം ഹിറ്റ് ആൻഡ് റൺ കേസ്: വനിതാ ഡോക്ടറും പ്രതി ചേർക്കപ്പെട്ടു

Anjana

Kollam hit-and-run case

കൊല്ലത്ത് നടന്ന ഹിറ്റ് ആൻഡ് റൺ കേസിൽ പുതിയ വഴിത്തിരിവ്. കാറിലുണ്ടായിരുന്ന വനിതാ ഡോക്ടറെയും പ്രതി ചേർത്തു. ഡോക്ടർ ശ്രീക്കുട്ടിക്കെതിരെ പ്രേരണാക്കുറ്റമാണ് ചുമത്തുക. അപകടത്തിന്റെ വ്യാപ്തി മനസിലാക്കിയിട്ടും പ്രാഥമിക ശുശ്രൂഷ നൽകാതിരുന്നതുൾപ്പെടെ പൊലീസ് കോടതിയിൽ ചൂണ്ടിക്കാട്ടും.

വാഹനം ഓടിച്ചിരുന്ന അജ്മലിനെതിരെ മനപൂർവമായ നരഹത്യയ്ക്ക് ജാമ്യമില്ലാത്ത വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. കൊല്ലം ജില്ലാ പോലീസ് മേധാവി രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി.കെ. ബീനാ കുമാരി ആവശ്യപ്പെട്ടു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കാർ ഇടിച്ച് റോഡിൽ വീണ കുഞ്ഞുമോളുടെ ശരീരത്തിലൂടെ വാഹനം കയറ്റിയിറക്കി അജ്മലും സുഹൃത്തായ വനിതാ ഡോക്ടറും രക്ഷപ്പെടുകയായിരുന്നു. സ്കൂട്ടർ ഓടിച്ചിരുന്ന ഫൗസിയ കരുനാഗപ്പള്ളി വല്യയത്ത് ആശുപത്രിയിൽ ചികിത്സയിലാണ്. അപകടമുണ്ടാക്കിയ വാഹനത്തിലുണ്ടായിരുന്ന വനിതാ ഡോക്ടറെ കൊല്ലത്തെ വലിയത്ത് ആശുപത്രി മാനേജ്മെന്റ് പുറത്താക്കി. ഇന്ന് പുലർച്ചയോടെയാണ് മൈനാഗപ്പള്ളി സ്വദേശി അജ്മൽ പിടിയിലായത്.

Story Highlights: Woman doctor implicated in Kollam hit-and-run case, charged with abetment

Leave a Comment