റെയില്വേയില് ഗ്രാജുവേറ്റുകള്ക്ക് 8,113 ഒഴിവുകള്; അപേക്ഷ ക്ഷണിച്ചു

നിവ ലേഖകൻ

Railway Recruitment Graduate Vacancies

റെയില്വേ റിക്രൂട്ട്മെന്റ് ബോര്ഡ് നോണ് ടെക്നിക്കല് പോപ്പുലര് കാറ്റഗറി ഗ്രാജുവേറ്റ് ലെവല് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. ആകെ 8,113 ഒഴിവുകളാണ് റിപ്പോര്ട്ട് ചെയ്തിട്ടുള്ളത്. ഉദ്യോഗാര്ത്ഥികള്ക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷ നൽകാം. ചീഫ് കൊമേഴ്സ്യല് കം ടിക്കറ്റ് സൂപ്പര്വൈസര് തസ്തികയിൽ 1,736, സ്റ്റേഷന് മാസ്റ്റര് തസ്തികയിൽ 994, ഗുഡ്സ് ട്രെയിന് മാനേജര് തസ്തികയിൽ 3,144, ജൂനിയര് അക്കൗണ്ടന്റ് അസിസ്റ്റന്റ് കം ടൈപ്പിസ്റ്റ് തസ്തികയിൽ 1,507 എന്നിങ്ങനെയാണ് ഒഴിവുകൾ. അപേക്ഷ ഫീസ് എസ്സി, എസ്ടി, വിമുക്ത ഭടന്, വനിതകള്, വികലാംഗര്, ട്രാന്സ്ജെന്റര്, ന്യൂനപക്ഷം, സാമ്പത്തിക പിന്നാക്കവസ്ഥയിലുള്ളവര് എന്നിവര്ക്ക് 250 രൂപയും മറ്റ് ഉദ്യോഗാര്ത്ഥികള്ക്ക് 500 രൂപയുമാണ്. ഒക്ടോബര് 13 വരെയാണ് അപേക്ഷകള് സമര്പ്പിക്കാനുള്ള അവസാന തീയതി. ഒക്ടോബര് 14 മുതല് ഒക്ടോബര് 15 വരെ ഫീസ് അടയ്ക്കാം. അപേക്ഷയിലെ തെറ്റ് തിരുത്തുന്നതിന് ഒക്ടോബര് 16 മുതല് ഒക്ടോബര് 25 വരെ സമയമുണ്ട്. വിശദവിവരങ്ങള്ക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദര്ശിക്കാം: https://www.rrbapply.gov.in/#/auth/landing

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
  യുഎൻ ആസ്ഥാനത്ത് ജയശങ്കറും റൂബിയോയും തമ്മിൽ കൂടിക്കാഴ്ച; ഇന്ത്യയുമായുള്ള ബന്ധം നിർണായകമെന്ന് അമേരിക്ക

Also Read; CAT 2024 രജിസ്ട്രേഷൻ തീയതി നീട്ടി; പരീക്ഷ നവംബര് 24 ന്

Also Read; ഡോണള്ഡ് ട്രംപിന് നേരെ വീണ്ടും ആക്രമണശ്രമം; സംഭവം ഗോള്ഫ് കളിക്കുന്നതിനിടയില്

Story Highlights: Railway Recruitment Board invites applications for 8,113 Non-Technical Popular Category Graduate Level positions

Related Posts
പലസ്തീന്റെ അസ്തിത്വം ആർക്കും നിഷേധിക്കാനാവില്ലെന്ന് അംബാസിഡർ അബ്ദുള്ള എം അബുഷാവേസ്
Palestine India relations

പലസ്തീന്റെ അസ്തിത്വം ആർക്കും നിഷേധിക്കാനാവില്ലെന്ന് ഇന്ത്യയിലെ പലസ്തീൻ അംബാസിഡർ അബ്ദുള്ള എം അബുഷാവേസ് Read more

വെസ്റ്റ് ഇൻഡീസിനെ തകർത്ത് ഇന്ത്യൻ പേസർമാർ; 162 റൺസിന് ഓൾ ഔട്ട്
India vs West Indies

ഒന്നാം ടെസ്റ്റിൽ വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യൻ പേസർമാർ തകർപ്പൻ പ്രകടനം കാഴ്ചവെച്ചു. ടോസ് Read more

സിറാജിന്റെയും ബുംറയുടെയും തീപാറും പന്തുകൾ; വിൻഡീസ് പതറുന്നു
India vs West Indies

ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള ആദ്യ ടെസ്റ്റിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ വിൻഡീസ് Read more

പുടിൻ ഡിസംബറിൽ ഇന്ത്യയിലേക്ക്; നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച
Vladimir Putin India visit

റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ ഡിസംബർ 5, 6 തീയതികളിൽ ഇന്ത്യ സന്ദർശിക്കും. Read more

തിരുവനന്തപുരം വനിതാ പോളിടെക്നിക് കോളേജിൽ താൽക്കാലിക നിയമനം
temporary job openings

തിരുവനന്തപുരം സർക്കാർ വനിതാ പോളിടെക്നിക് കോളേജിൽ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ്, ഫാഷൻ ഡിസൈനിംഗ് വിഭാഗങ്ങളിലേക്ക് Read more

കൈമനം ഗവ. വനിതാ പോളിടെക്നിക് കോളേജിൽ താൽക്കാലിക നിയമനം
Temporary College Appointments

തിരുവനന്തപുരം കൈമനം സർക്കാർ വനിതാ പോളിടെക്നിക് കോളേജിൽ വിവിധ തസ്തികകളിലേക്ക് താൽക്കാലിക നിയമനം Read more

  പാകിസ്താനെതിരെ ആഞ്ഞടിച്ച് ഇന്ത്യ; സ്വയം നന്നാകാൻ ശ്രമിക്കൂ എന്ന് യുഎന്നിൽ വിമർശനം
ഏഷ്യാ കപ്പ്: കിരീടം കൈമാറാൻ പുതിയ ഉപാധിയുമായി മൊഹ്സിൻ നഖ്വി
Asia Cup trophy handover

ഏഷ്യാ കപ്പ് കിരീടം ഇന്ത്യക്ക് കൈമാറുന്നതുമായി ബന്ധപ്പെട്ട് പുതിയ ഉപാധിയുമായി മൊഹ്സിൻ നഖ്വി Read more

വനിതാ കമ്മീഷനിൽ അസിസ്റ്റന്റ് നിയമനം: അപേക്ഷകൾ ക്ഷണിക്കുന്നു
Kerala Women Commission

കേരള വനിതാ കമ്മീഷനിൽ അസിസ്റ്റന്റ് തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നു. സർക്കാർ Read more

ഓപ്പറേഷൻ സിന്ദൂർ ഇരകൾക്ക് മാച്ച് ഫീസ് നൽകുമെന്ന് പാക് ക്യാപ്റ്റൻ; ഇന്ത്യൻ ടീമിനെ പരിഹസിച്ച് ആഘ
Operation Sindoor

ഏഷ്യാ കപ്പ് കിരീടം നേടിയതിന് പിന്നാലെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള തർക്കങ്ങൾ തുടരുന്നു. Read more

Leave a Comment