കൊല്ലം മൈനാഗപ്പള്ളിയിൽ യുവതിയെ കാർ കയറ്റിക്കൊന്ന സംഭവം: പ്രതിക്കെതിരെ നരഹത്യക്കുറ്റം

നിവ ലേഖകൻ

Kollam car accident intentional homicide

കൊല്ലം മൈനാഗപ്പള്ളിയിൽ യുവതിയെ കാർ കയറ്റിക്കൊന്ന സംഭവത്തിലെ പ്രതി അജ്മലിനെതിരെ മനപ്പൂർവ്വമുള്ള നരഹത്യകുറ്റം ചുമത്തി. ഇന്ന് പുലർച്ചെയാണ് മൈനാഗപ്പള്ളി സ്വദേശിയായ അജ്മല് പൊലീസിന്റെ പിടിയിലായത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പ്രതി മദ്യലഹരിയിൽ ആയിരുന്നു എന്നാണ് സൂചന. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.

കൊല്ലം മൈനാഗപ്പള്ളി ആനൂർക്കാവിലായിരുന്നു സംഭവം. സ്കൂട്ടർ യാത്രികയുടെ ശരീരത്തിലൂടെ അമിത വേഗത്തിലെത്തിയ കാർ കയറ്റിയിറക്കുകയായിരുന്നു.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോൾ (45) മരിച്ചിരുന്നു. അപകടത്തിൽ സ്കൂട്ടർ ഓടിച്ചിരുന്ന ഫൗസിയയ്ക്കും പരിക്ക് പറ്റിയിരുന്നു.

റോഡിലേക്ക് തെറിച്ചു വീണ കുഞ്ഞുമോൾക്ക് സമീപം ആളുകൾ തടിച്ചു കൂടിയതോടെ കാർ ഡ്രൈവർ കരുനാഗപ്പള്ളി വെളുത്തമണൽ സ്വദേശിയായ അജ്മൽ പ്രദേശത്തു നിന്നും രക്ഷപ്പെടാനായി അപകടത്തിൽ പരുക്കേറ്റ കുഞ്ഞുമോളുടെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കുകയായിരുന്നു. ഈ ക്രൂരമായ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് അജ്മലിനെതിരെ മനപ്പൂർവ്വമുള്ള നരഹത്യകുറ്റം ചുമത്തിയിരിക്കുന്നത്.

  ആറുവയസുകാരനെ കൊലപ്പെടുത്തിയ കേസ്: പ്രതി റിമാൻഡിൽ

Story Highlights: Woman killed in car accident in Kollam, driver charged with intentional homicide

Related Posts
മദ്യപിച്ചില്ലെന്ന് തെളിഞ്ഞു; കെഎസ്ആർടിസി ഡ്രൈവർക്ക് നീതി
KSRTC driver drunk driving

കെഎസ്ആർടിസി ഡ്രൈവർ ജയപ്രകാശിനെതിരെ ഉന്നയിച്ച മദ്യപാന ആരോപണം തെറ്റാണെന്ന് വൈദ്യപരിശോധനയിൽ തെളിഞ്ഞു. ബ്രെത്ത് Read more

ആറുവയസുകാരനെ കൊലപ്പെടുത്തിയ കേസ്: പ്രതി റിമാൻഡിൽ
Thrissur child murder

തൃശ്ശൂർ മാളയിൽ ആറ് വയസ്സുകാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് Read more

ആറുവയസ്സുകാരനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് പോലീസ്
Thrissur child murder

തൃശ്ശൂർ കുഴൂരിൽ ആറുവയസ്സുകാരനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. Read more

  വീട്ടിൽ പ്രസവമരണം: ആംബുലൻസ് ഡ്രൈവർ പറയുന്നു ഭർത്താവ് തെറ്റിദ്ധരിപ്പിച്ചെന്ന്
യൂത്ത് കോൺഗ്രസ് നേതാവിന് കൊല്ലത്ത് കുത്തേറ്റു
Youth Congress Leader Attack

കൊല്ലം കരുനാഗപ്പള്ളിയിൽ യൂത്ത് കോൺഗ്രസ് നേതാവിന് കുത്തേറ്റു. ഷാഫി മുരുകാലയത്തിന് നേരെയാണ് അയൽവാസി Read more

മുൻ സർക്കാർ അഭിഭാഷകനെതിരെ പുതിയ പീഡന പരാതി
rape allegation

ഭർത്താവിന്റെ ജാമ്യം റദ്ദാക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ചെന്നാണ് മുൻ സർക്കാർ അഭിഭാഷകനായ പി.ജി. Read more

കാസർകോട് കടയ്ക്കുള്ളിൽ യുവതിക്ക് നേരെ തീകൊളുത്തി ആക്രമണം
Kasaragod attack

കാസർകോട് ബേഡകത്ത് പലചരക്ക് കട നടത്തുന്ന യുവതിയെ കടയ്ക്കുള്ളിൽ തീകൊളുത്തി കൊല്ലാൻ ശ്രമം. Read more

ആർഎസ്എസ് ഗണഗീതം: മഞ്ഞിപ്പുഴ ക്ഷേത്ര ഉപദേശക സമിതിയെ പിരിച്ചുവിടും
RSS anthem

കൊല്ലം മഞ്ഞിപ്പുഴ ക്ഷേത്രത്തിൽ ആർഎസ്എസ് ഗണഗീതം ആലപിച്ച സംഭവത്തിൽ ക്ഷേത്ര ഉപദേശക സമിതിയെ Read more

12കാരിയെ പീഡിപ്പിച്ച കേസ്; അമ്മയുടെ സുഹൃത്തിന് നാല് ജീവപര്യന്തം
Kollam Rape Case

പന്ത്രണ്ടുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അമ്മയുടെ സുഹൃത്തിന് നാല് ജീവപര്യന്തം തടവ്. പത്തനംതിട്ട Read more

  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതി ഒന്നര വർഷത്തിനു ശേഷം ഗൾഫിൽ നിന്നും പിടിയിൽ
പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്തതിന് വെട്ടേറ്റു; നാല് പേർക്ക് പരിക്ക്
Kasaragod stabbing

കാസർകോട് നാലാം മൈലിൽ പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്തതിനെ തുടർന്ന് നാല് പേർക്ക് Read more

കൊച്ചിയിൽ സ്വകാര്യ ബസിൽ യുവാവിന്റെ ഗുണ്ടായിസം: ചുറ്റികയുമായി ഭീഷണി
Kochi bus attack

കളമശ്ശേരിയിൽ നിന്ന് വൈറ്റിലയിലേക്ക് പോകുന്ന സ്വകാര്യ ബസിൽ യുവാവ് ചുറ്റികയുമായി യാത്രക്കാരെ ഭീഷണിപ്പെടുത്തി. Read more

Leave a Comment