Headlines

Crime News, Kerala News

എറണാകുളം ഇടപ്പള്ളിയിൽ യുവാവിനെ റോഡിൽ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതക സാധ്യത

എറണാകുളം ഇടപ്പള്ളിയിൽ യുവാവിനെ റോഡിൽ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതക സാധ്യത

എറണാകുളം ഇടപ്പള്ളി മരോട്ടിച്ചുവടിൽ യുവാവിനെ റോഡിൽ മരിച്ച നിലയിൽ കണ്ടെത്തി. ശരീരത്തിൽ പലയിടത്തായി മുറിവുകളുള്ളതിനാൽ കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. പുലർച്ചെയാണ് നടുറോഡിൽ യുവാവ് മരിച്ചു കിടക്കുന്നത് നാട്ടുകാർ കണ്ടെത്തിയത്. ഉടൻ തന്നെ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇടപ്പള്ളി കൂനന്ദൈ സ്വദേശി പ്രവീൺ ആണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. ഏറെ നാളായി വീടുമായി വലിയ ബന്ധങ്ങൾ ഇല്ലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. രാത്രിയിൽ നടന്ന അടിപിടിയിലോ മറ്റോ ഏറ്റ പരുക്കുകൾ ആവാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. വിദഗ്ദ്ധ പരിശോധന പൂർത്തിയായാൽ മാത്രമേ സംഭവത്തിൽ വ്യക്തത വരൂ എന്നാണ് പൊലീസ് നിലപാട്.

Story Highlights: Young man found dead on road in Ernakulam Edappally, suspected murder case under investigation

More Headlines

കാട്ടാക്കടയിലെ വിവാഹവീട്ടില്‍ നിന്ന് മോഷ്ടിച്ച സ്വര്‍ണം വഴിയരികില്‍ കണ്ടെത്തി
വയനാട് തലപ്പുഴ മരംമുറി: വനം ഉദ്യോഗസ്ഥർക്കെതിരായ നടപടി പിൻവലിച്ചു
മൂന്നാർ എക്കോ പോയിന്റിൽ സംഘർഷം: വിനോദസഞ്ചാരികൾ ഉൾപ്പെടെ 9 പേർക്ക് പരുക്ക്
പൊതുസ്ഥലങ്ങളിലെ മാലിന്യ നിക്ഷേപം റിപ്പോർട്ട് ചെയ്യാൻ വാട്സ്ആപ്പ് നമ്പർ; സർക്കാർ നടപടി
കോഴിക്കോട് വടകരയിൽ വയോധികനെ കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
കോഴിക്കോട് സ്വകാര്യ ലോഡ്ജിൽ യുവാവ് മരിച്ച നിലയിൽ; പോലീസ് അന്വേഷണം തുടരുന്നു
തിരുപ്പതി ലഡ്ഡുവിൽ മൃഗകൊഴുപ്പും മീൻ എണ്ണയും; ലാബ് റിപ്പോർട്ട് സ്ഥിരീകരിച്ചു
എഡിജിപി എംആർ അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവ്
ലെബനനിലെ പേജർ സ്ഫോടനങ്ങൾ: ആരോപണങ്ങളും അന്വേഷണങ്ങളും തുടരുന്നു

Related posts

Leave a Reply

Required fields are marked *