പ്രെസ്ബയോപിയയ്ക്കുള്ള ‘പ്രസ്വു’ ഐ ഡ്രോപ്പിന് ഡിസിജിഐ അനുമതി നിഷേധിച്ചു

Anjana

Presvu eye drops DCGI approval

പ്രായമായവരിലും മധ്യവയസ്ക്കരിലും കാണപ്പെടുന്ന പ്രെസ്ബയോപിയ (വെള്ളെഴുത്ത്) അവസ്ഥയ്ക്ക് പരിഹാരമായി മുംബൈ ആസ്ഥാനമായുള്ള എൻ്റോഡ് ഫാർമസ്യൂട്ടിക്കൽസ് ‘പ്രസ്വു’ എന്ന ഐ ഡ്രോപ്പ് വികസിപ്പിച്ചെടുത്തിരുന്നു. റീഡിംഗ് ഗ്ലാസുകൾ ഒഴിവാക്കാൻ സഹായിക്കുമെന്ന് കമ്പനി അവകാശപ്പെട്ടിരുന്നെങ്കിലും, ഇപ്പോൾ ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) ഈ അവകാശവാദങ്ങൾ തള്ളിക്കളഞ്ഞ് ഐ ഡ്രോപ്‌സുകളുടെ അനുമതി തടഞ്ഞിരിക്കുകയാണ്.

സെൻട്രൽ ലൈസൻസിംഗ് അതോറിറ്റിയിൽ നിന്ന് അംഗീകാരം നേടാതെ മരുന്ന് ഉൽപ്പന്നത്തിന് കമ്പനി അവകാശവാദം ഉന്നയിച്ചതായും, അതുവഴി പുതിയ ഡ്രഗ്‌സ് ആൻഡ് ക്ലിനിക്കൽ ട്രയൽ റൂൾസ്, 2019 ലംഘിച്ചതായും ഡ്രഗ് റെഗുലേറ്റർ കണ്ടെത്തി. വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുമെന്ന ആശങ്കയിലാണ് ഈ നടപടി സ്വീകരിച്ചത്. ലോകമെമ്പാടും 1.09 ബില്യൺ മുതൽ 1.80 ബില്യൺ വരെ ആളുകളെ ബാധിക്കുന്ന ഒരു അവസ്ഥയാണ് പ്രെസ്ബയോപിയ എന്നത് ശ്രദ്ധേയമാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

‘പ്രസ്വു’ ഐ ഡ്രോപ്പ് ഒരു തുള്ളി ഒഴിച്ചാൽ 15 മിനിറ്റിനുള്ളിൽ പ്രവർത്തിച്ചുതുടങ്ങുമെന്നും അടുത്ത ആറുമണിക്കൂർ തെളിഞ്ഞകാഴ്ച ലഭിക്കുമെന്നുമായിരുന്നു കമ്പനിയുടെ അവകാശവാദം. പൈലോകാർപിൻ എന്ന രാസഘടകമാണ് മരുന്നിലുള്ളതെന്നും, ഇത് മുമ്പ് ഗ്ലക്കോമ രോഗികളിൽ കണ്ണിലെ മർദം കുറയ്ക്കാൻ ഉപയോഗിച്ചിരുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാൽ ദീർഘകാല ഉപയോഗം പാർശ്വഫലങ്ങൾക്ക് കാരണമാകുമോ എന്ന ആശങ്ക നേത്രരോഗ വിദഗ്ധർ പങ്കുവച്ചിരുന്നു. സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ സബ്‌ജക്റ്റ് എക്‌സ്‌പർട്ട് കമ്മിറ്റി നേരത്തെ ഉൽപ്പന്നത്തിന് അനുമതി നൽകിയിരുന്നെങ്കിലും, ഡിസിജിഐയുടെ ഇപ്പോഴത്തെ തീരുമാനം മരുന്നിന്റെ വിപണനത്തെ തടഞ്ഞിരിക്കുകയാണ്.

Story Highlights: DCGI withholds approval for ‘Presvu’ eye drops, citing potential misuse and regulatory violations

Leave a Comment