ചെറിയ പനി മുതൽ വിവിധ രോഗങ്ങൾക്കും ഉപയോഗിക്കുന്ന പാരസെറ്റമോൾ ഉൾപ്പെടെയുള്ള 53 മരുന്നുകൾ ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടതായി കേന്ദ്ര മരുന്ന് ഗുണനിലവാര നിയന്ത്രിതാവായ CDSCO റിപ്പോർട്ട് ചെയ്തു. പാരസെറ്റമോൾ, ഗ്യാസ്ട്രബിളിനുള്ള പാൻ D, കാൽസ്യം, വിറ്റമിൻ ഡി സപ്ലിമെന്റുകൾ, പ്രമേഹത്തിനും രക്തസമ്മർദ്ദത്തിനുമുള്ള മരുന്നുകൾ എന്നിവയെല്ലാം ഈ പട്ടികയിൽ ഉൾപ്പെടുന്നു.
അവശ്യമരുന്നുകളുടെ പട്ടികയിൽ പെടുന്ന ഈ മരുന്നുകൾ നിലവാരമില്ലാത്തവയായി കണ്ടെത്തിയതോടെ, നിർമാതാക്കളുടെ പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. അൽകെം ഹെൽത്ത് സയൻസ്, മെഗ് ലൈഫ് സയൻസസ്, പ്യുവർ ആൻഡ് ക്യൂർ ഹെൽത്ത്കെയർ പ്രൈവറ്റ് ലിമിറ്റഡ്, സ്കോട്ട്-എഡിൽ ഫാർമസിയ ലിമിറ്റഡ് തുടങ്ങിയ കമ്പനികളുടെ മരുന്നുകളാണ് നിലവാരമില്ലാത്തവയായി കണ്ടെത്തിയിട്ടുള്ളത്.
ആന്റിബയോട്ടിക് ക്ലാവം 625 എന്ന പേരിൽ വ്യാജ മരുന്നും വിപണിയിലുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. അമോക്സിസിലിൻ, പൊട്ടാസ്യം ക്ലാവുലനേറ്റ് ഗുളികകൾ, മെറ്റ്ഫോർമിൻ ഹൈഡ്രോക്ലോറൈഡ് ഗുളികകൾ, വിറ്റാമിൻ സി സോഫ്റ്റ്ജെൽസ്, റിഫാക്സിമിൻ ഗുളികകൾ, പാൻ്റോപ്രാസോൾ ഗ്യാസ്ട്രോ-റെസിസ്റ്റൻ്റ് എന്നിവയും നിലവാരമില്ലാത്ത മരുന്നുകളുടെ പട്ടികയിൽ ഉൾപ്പെടുന്നു. ഈ മരുന്നുകൾ ഉപയോഗിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതുണ്ട്.
Story Highlights: 53 commonly used medicines including Paracetamol and Pantoprazole fail quality test conducted by CDSCO