ആലപ്പുഴ കലവൂർ സുഭദ്രയുടെ കൊലപാതകം: കൃത്യമായ ആസൂത്രണത്തോടെയെന്ന് പൊലീസ്

Anjana

Alappuzha Subhadra murder investigation

ആലപ്പുഴ കലവൂരിലെ സുഭദ്രയുടെ കൊലപാതകം കൃത്യമായ ആസൂത്രണത്തോടെയാണ് നടന്നതെന്ന് പൊലീസ് വ്യക്തമാക്കി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പ്രകാരം, സുഭദ്രയെ കൊന്നയുടൻ തന്നെ കുഴിച്ചു മൂടിയതായി കണ്ടെത്തി. ഓഗസ്റ്റ് 7ന് രാത്രിയിലാണ് കൊലപാതകം നടന്നത്. അന്ന് വൈകിട്ട് മേസ്തിരി അജയനെ വീട്ടിൽ വിളിച്ചു വരുത്തി കുഴിയെടുപ്പിച്ചിരുന്നു. സാക്ഷി മൊഴി പ്രകാരം, കുഴിയെടുക്കുന്ന സമയത്ത് മാത്യുവും ശർമിളയും അമിതമായി മദ്യപിച്ച് ലക്ക് കെട്ടു നോക്കി നിൽക്കുന്നുണ്ടായിരുന്നു.

അജയൻ പൊലീസിനോട് സമ്മതിച്ചത് പ്രകാരം, ഓഗസ്റ്റ് 7ന് എടുത്ത കുഴി അടുത്ത ദിവസം മൂടപ്പെട്ട നിലയിലാണ് കണ്ടത്. കുഴി മൂടിയതിന്റെ മുകളിലാണ് ശുചിമുറിയുടെ അറ്റകുറ്റപ്പണികൾക്കുള്ള കോൺക്രീറ്റ് കൂട്ടിയതെന്നും അജയൻ പറഞ്ഞു. എന്നാൽ, അജയന്റെ മൊഴി പൂർണ്ണമായി പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. മാലിന്യം ഉപേക്ഷിക്കാനാണ് കുഴിയെടുത്തതെന്നാണ് അജയൻ ആദ്യം പറഞ്ഞത്. എന്നാൽ, തലേന്നെടുത്ത കുഴി പിറ്റേന്നു മൂടിയിട്ടും അജയൻ എന്തുകൊണ്ട് സംശയം തോന്നിയില്ല എന്നത് പൊലീസ് സംശയിക്കുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കൊലപാതകം നടത്തിയെന്ന് സംശയിക്കുന്ന മാത്യൂസിനോട് ഓഗസ്റ്റ് 10ന് മണ്ണഞ്ചേരി പോലീസ് സ്റ്റേഷനിൽ എത്താൻ ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് മാത്യുസും ശർമിളയും മുങ്ങിയത്. പ്രതികളെന്നു സംശയിക്കുന്ന നിതിൻ മാത്യുവിനും ശർമിളക്കും വേണ്ടി ഉടുപ്പിയിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇവർക്ക് വേണ്ടിയുള്ള അന്വേഷണം തുടരുകയാണ്. നെഞ്ചുവേദന അനുഭവപ്പെട്ട അജയൻ നിലവിൽ ആശുപത്രിയിൽ‌ ചികിത്സയിൽ കഴിയുകയാണ്.

Story Highlights: Alappuzha Kalavoor Subhadra’s murder was meticulously planned, with the body buried immediately after the killing.

Leave a Comment