പ്രൊഡ്യുസേഴ്സ് അസോസിയേഷന് പൊളിച്ചു പണിയണം; വിമര്ശനവുമായി സാന്ദ്ര തോമസ്

നിവ ലേഖകൻ

Sandra Thomas Producers Association criticism

പ്രൊഡ്യുസേഴ്സ് അസോസിയേഷന് പൊളിച്ചു പണിയണമെന്ന് നിര്മ്മാതാവ് സാന്ദ്ര തോമസ് ആവശ്യപ്പെട്ടു. നിലവിലെ കമ്മറ്റിക്ക് നിക്ഷിപ്ത താത്പര്യങ്ങളാണെന്ന് സാന്ദ്ര തോമസും ഷീലു കുര്യനും ചൂണ്ടിക്കാട്ടി സംഘടനയ്ക്ക് കത്ത് നല്കി. അസോസിയേഷന് സിനിമ മേഖലയിലെ സ്ത്രീകളെ കളിയാക്കുന്നുവെന്നും ചിലരുടെ ഇംഗിതങ്ങള് സംരംക്ഷിക്കുന്നുവെന്നും സാന്ദ്ര ആരോപിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഹേമ കമ്മിറ്റി റിപ്പോര്ട്ടില് സംഘടന പാലിച്ചത് വലിയ മൗനമെന്നും എന്നാല് നിവിന് പോളിക്കെതിരെ ആരോപണം വന്നപ്പോള് മണിക്കൂറുകള്ക്കകം പത്രക്കുറിപ്പ് ഇറക്കിയെന്നും അവര് ചൂണ്ടിക്കാട്ടി. പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലും പവര് ഗ്രൂപ്പ് ഉണ്ടെന്നും അത് തുറന്നു പറയുന്നവര് സിനിമയില് ഇല്ലാതാവുമെന്നും സാന്ദ്ര പറഞ്ഞു. സംഘടനയില്നിന്ന് നടപടി സ്വീകരിച്ചാലും താനിത് തുറന്നു പറയുമെന്നും അവര് വ്യക്തമാക്കി.

അസോസിയേഷന് എതിരായി സംസാരിക്കുന്നത് എല്ലാവര്ക്കും പേടിയുള്ള കാര്യമാണെന്നും അതിലേക്ക് വിരല്ചൂണ്ടുന്നത് ഭയപ്പെടുത്തുന്ന കാര്യം കൂടിയാണെന്നും സാന്ദ്ര പറഞ്ഞു. 15 വര്ഷമായി സംഘടനയിലുള്ളയാളാണ് താനെന്നും അസോസിയേഷന്റേതായ ഒരുപരിപാടിയിലും സ്ത്രീകളുടെ പങ്കാളിത്തം ഉണ്ടാവാറില്ലെന്നും സാന്ദ്ര ചൂണ്ടിക്കാട്ടി. സംഘടന ഈ രീതിയില് മുന്നോട്ട് പോയാല് പോരെന്നും കടുത്ത വിവേചനമാണ് സ്ത്രീകള് നേരിടുന്നതെന്നും അവര് പറഞ്ഞു.

തന്റെ കുട്ടികള്ക്കുള്പ്പടെ ഈ മേഖലയിലേക്ക് കടന്നു വരേണ്ടതുണ്ടെന്നും അതുകൊണ്ട് ഒരു അമ്മയെന്ന രീതിയില് കൂടിയാണ് ഇക്കാര്യങ്ങള് തുറന്നു പറയുന്നതെന്നും സാന്ദ്ര വ്യക്തമാക്കി. സംഘടനക്കുള്ളില് നിന്ന് തിരുത്തലിന് ശ്രമിച്ചിട്ട് നടക്കുന്നില്ലെന്നും അവര് പറഞ്ഞു.

Story Highlights: Sandra Thomas calls for restructuring of Producers Association, citing vested interests and discrimination against women in film industry

Related Posts
വധഭീഷണി കേസിൽ നടപടിയില്ല; മുഖ്യമന്ത്രിക്ക് പരാതി നൽകി സാന്ദ്ര തോമസ്
Sandra Thomas complaint

ഫെഫ്ക അംഗം റെനി ജോസഫ് വധഭീഷണി മുഴക്കിയെന്ന പരാതിയിൽ പോലീസ് നടപടി സ്വീകരിച്ചില്ലെന്ന് Read more

ലിസ്റ്റിൻ സ്റ്റീഫന്റെ പരാമർശങ്ങൾ: സിയാദ് കോക്കർ പ്രതികരിച്ചു
Listin Stephen

നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫന്റെ പരാമർശങ്ങളിൽ പ്രതികരിച്ച് നിർമ്മാതാവ് സിയാദ് കോക്കർ. ലിസ്റ്റിൻ സ്വന്തം Read more

സിനിമാ ലോകത്തെ ലഹരി ഉപയോഗത്തിനെതിരെ ജൂഡ് ആന്റണി
drug abuse

ലഹരിമരുന്ന് ഉപയോഗത്തിനെതിരെ സംവിധായകൻ ജൂഡ് ആന്റണി ജോസഫ് രംഗത്ത്. ലഹരിമരുന്ന് ഉപയോഗം മൂലം Read more

അധിക്ഷേപ പരാതി: അന്വേഷണ ഉദ്യോഗസ്ഥർക്ക് നന്ദി പറഞ്ഞ് സാന്ദ്ര തോമസ്
Sandra Thomas harassment case

കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹികൾക്കെതിരായ അധിക്ഷേപ പരാതിയിൽ കുറ്റപത്രം സമർപ്പിച്ചു. കേസന്വേഷണത്തിന് Read more

ഷൈൻ ടോം വിവാദം: ഒത്തുതീർപ്പിന് ശ്രമിച്ചില്ലെന്ന് ഫെഫ്ക
Shine Tom Chacko Film Issue

ഷൈൻ ടോം ചാക്കോ വിവാദത്തിൽ ഒത്തുതീർപ്പിന് ശ്രമിച്ചില്ലെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി. Read more

സിനിമാലോകത്ത് ലഹരി വ്യാപകമെന്ന് ഷൈൻ ടോം ചാക്കോ
drug use in Malayalam film industry

സിനിമാ മേഖലയിൽ ലഹരി ഉപയോഗം വ്യാപകമെന്ന് ഷൈൻ ടോം ചാക്കോ ആരോപിച്ചു. നിരവധി Read more

അമ്മയും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും തമ്മിലുള്ള തർക്കം നിയമയുദ്ധത്തിലേക്ക്
AMMA

ജയൻ ചേർത്തലയ്ക്കെതിരെ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നൽകിയ മാനനഷ്ടക്കേസിൽ 'അമ്മ' നിയമസഹായം നൽകും. പ്രൊഡ്യൂസേഴ്സ് Read more

ജി. സുരേഷ്കുമാറിന്റെ വിമർശനങ്ങൾക്കെതിരെ ആന്റണി പെരുമ്പാവൂർ; പൃഥ്വിരാജും പിന്തുണയുമായി
Malayalam Cinema

മലയാള സിനിമാ വ്യവസായത്തെക്കുറിച്ചുള്ള ജി. സുരേഷ്കുമാറിന്റെ വിമർശനങ്ങൾക്കെതിരെ ആന്റണി പെരുമ്പാവൂർ രംഗത്ത്. പൃഥ്വിരാജ്, Read more

ജി. സുരേഷ്കുമാറിനെതിരെ രൂക്ഷവിമർശനവുമായി ആന്റണി പെരുമ്പാവൂർ
Antony Perumbavoor

ജി. സുരേഷ്കുമാറിന്റെ നിലപാടുകൾ ബാലിശവും അപക്വവുമാണെന്ന് ആന്റണി പെരുമ്പാവൂർ വിമർശിച്ചു. സംഘടനാപരമായ കാര്യങ്ങൾ Read more

ചിരഞ്ജീവിയുടെ പുരുഷാധിപത്യ പരാമർശം വിവാദത്തിൽ
Chiranjeevi

കുടുംബ പാരമ്പര്യം നിലനിർത്താൻ ഒരു ആൺ പ Erbeിന്റെ ആവശ്യകതയെക്കുറിച്ച് ചിരഞ്ജീവി നടത്തിയ Read more

Leave a Comment