ആലപ്പുഴ സുഭദ്ര കൊലപാതകം: പോസ്റ്റ്മോർട്ടം ഇന്ന്, പ്രതികൾക്കായി തിരച്ചിൽ തുടരുന്നു

നിവ ലേഖകൻ

Alappuzha Subhadra murder case

ആലപ്പുഴ കലവൂർ കോർത്തശേരിയിൽ കൊന്നു കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തിയ വയോധികയുടെ പോസ്റ്റ്മോർട്ടം ഇന്ന് ആലപ്പുഴ മെഡിക്കൽ കോളജിൽ നടക്കും. മൃതദേഹത്തിന് ഒരു മാസത്തെ പഴക്കമുണ്ടെന്ന നിഗമനത്തിൽ പോസ്റ്റുമോർട്ടം സങ്കീർണ്ണമാകുമെന്ന് കരുതുന്നു. സുഭദ്രയുടെ വീടിനു സമീപത്തുനിന്നു ലഭിച്ച സിസിടിവി ദൃശ്യങ്ങളും, സുഭദ്രയും ശർമിളയും റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്നതിന്റെ സിസിടിവി ദൃശ്യവും തിരോധാനക്കേസ് കൊലപാതകമാണെന്ന കണ്ടെത്തലിലേക്ക് പോലീസിനെ എത്തിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പ്രതികളെന്നു സംശയിക്കുന്ന നിതിൻ മാത്യുവിനും ശർമിളക്കും വേണ്ടി ഉടുപ്പിയിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ആലപ്പുഴയിലെ ജ്വല്ലറിക്ക് പുറമേ ഉഡുപ്പിയിലും ഇവർ സുഭദ്രയുടെ സ്വർണം പണയം വെച്ചതായി അന്വേഷണസംഘം കണ്ടെത്തി. സുഭദ്രയുടെ സ്വർണാഭരണങ്ങൾ ഇവർ കവർന്നെങ്കിലും കൊലയ്ക്ക് പിന്നിലെ യഥാർത്ഥ കാരണം ഇപ്പോഴും വ്യക്തമല്ല.

നാട്ടുകാർ നൽകിയ വിവരങ്ങളാണ് ശർമിള, നിധിൻ മാത്യും എന്നിവരിലേക്ക് പൊലീസിനെ എത്തിച്ചത്. പ്രതിയെന്ന് സംശയിക്കുന്ന നിധിൻ മാത്യുവും ഷർമിളയും അമിത മദ്യപാനികളാണെന്നും മാത്യു മദ്യപിച്ചാൽ അക്രമാസക്തനാകുന്ന ആളെന്നും പോലീസ് പറയുന്നു. ഇരുവർക്കുമിടയിൽ സംഘർഷം ഉണ്ടാകുന്നതും പതിവാണ്.

  ഗോവിന്ദച്ചാമി ജയിൽ ചാടിയതിൽ ദുരൂഹതയുണ്ടെന്ന് കെ. സുരേന്ദ്രൻ

നിതിൻ മാത്യുവിനെ വെട്ടിപ്പരിക്കേൽപ്പിച്ചെന്ന പരാതിയിൽ ശർമിളക്കെതിരെ മണ്ണഞ്ചേരി പോലീസിൽ കേസുണ്ട്. കർണാടക സ്വദേശി 34 കാരി ശർമിളയെ സംബന്ധിച്ചു ദുരൂഹതകൾ ഏറെയാണ്.

Story Highlights: Alappuzha Subhadra murder case: Postmortem to be conducted, search intensified for accused

Related Posts
റാപ്പർ വേടനെതിരായ ബലാത്സംഗ കേസ്: പൊലീസ് വിശദമായ തെളിവെടുപ്പ് നടത്തും
Vedan rape case

റാപ്പർ വേടനെതിരെയുള്ള ബലാത്സംഗ കേസിൽ പൊലീസ് വിശദമായ തെളിവെടുപ്പ് നടത്തും. പരാതിക്കാരിയുടെ മൊഴിയുടെ Read more

പാലക്കാട് യുവതി കൊല്ലപ്പെട്ട സംഭവം: പ്രതി കസ്റ്റഡിയിൽ, കൊലപാതകമെന്ന് പോലീസ്
Palakkad woman murder

പാലക്കാട് നഗരത്തിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. Read more

  വിഎസ് അച്യുതാനന്ദന് അന്ത്യവിശ്രമം: ഭൗതികദേഹം വലിയ ചുടുകാട്ടിലേക്ക്
ആലപ്പുഴയിൽ യുവാക്കളുടെ സംഘർഷം; ഒരാൾക്ക് കുത്തേറ്റു, രണ്ടുപേർ കസ്റ്റഡിയിൽ
Alappuzha youth clash

ആലപ്പുഴ നഗരമധ്യത്തിൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് മുന്നിൽ യുവാവിന് കുത്തേറ്റു. സോഷ്യൽ മീഡിയ Read more

ഭാര്യയെയും ഭാര്യാമാതാവിനെയും കൊലപ്പെടുത്തി യുവാവ്; സംഭവം ഭുവനേശ്വറിൽ
Bhubaneswar double murder

ഭുവനേശ്വറിൽ ഭാര്യയെയും ഭാര്യാമാതാവിനെയും കൊലപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിലായി. ഒഡീഷയിലെ മയൂർബഞ്ച് സ്വദേശിയായ Read more

എടത്വ കോഴിമുക്ക് സർക്കാർ എൽപി സ്കൂൾ കെട്ടിടത്തിന്റെ ഫിറ്റ്നസ് റദ്ദാക്കി
School building fitness

ആലപ്പുഴ എടത്വ കോഴിമുക്ക് ഗവൺമെൻ്റ് എൽപി സ്കൂൾ കെട്ടിടത്തിന്റെ ഫിറ്റ്നസ് റദ്ദാക്കി. കാലപ്പഴക്കം Read more

അപരിചിത വീഡിയോ കോളുകൾക്കെതിരെ ജാഗ്രതാ നിർദ്ദേശവുമായി കേരള പോലീസ്
cyber fraud alert

അപരിചിത നമ്പറുകളിൽ നിന്ന് വരുന്ന വീഡിയോ കോളുകൾ അറ്റൻഡ് ചെയ്യരുതെന്ന് കേരള പോലീസ് Read more

മാലാ പാർവതിയുടെ മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ച കേസിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു

നടി മാല പാർവതിയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തിൽ കൊച്ചി സൈബർ Read more

  ഭാര്യയെയും ഭാര്യാമാതാവിനെയും കൊലപ്പെടുത്തി യുവാവ്; സംഭവം ഭുവനേശ്വറിൽ
റാപ്പർ വേടനെതിരെ ബലാത്സംഗക്കേസ്: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് യുവതിയുടെ പരാതി
rape case against Vedan

റാപ്പർ വേടനെതിരെ ബലാത്സംഗക്കേസ് തൃക്കാക്കര പോലീസ് രജിസ്റ്റർ ചെയ്തു. വിവാഹ വാഗ്ദാനം നൽകി Read more

ഗോവിന്ദച്ചാമിക്ക് ജയിൽ ചാടാൻ മറ്റ് സഹായം കിട്ടിയില്ലെന്ന് പൊലീസ്; നാല് തടവുകാർക്ക് ജയിൽചാട്ടത്തെക്കുറിച്ച് അറിയാമായിരുന്നു
Govindachamy jailbreak

ഗോവിന്ദച്ചാമി ജയിൽ ചാടിയ സംഭവത്തിൽ, മറ്റ് സഹായങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് അറിയിച്ചു. ജയിൽ Read more

ഗോവിന്ദച്ചാമി ജയിൽ ചാടിയതിൽ ദുരൂഹതയുണ്ടെന്ന് കെ. സുരേന്ദ്രൻ
Govindachami jailbreak

സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടിയ സംഭവത്തിൽ ബിജെപി നേതാവ് കെ. Read more

Leave a Comment