പൊലീസിനെതിരെ ബലാത്സംഗ പരാതി; ആഭ്യന്തരവകുപ്പ് പ്രതിസന്ധിയിൽ

Anjana

Kerala police rape allegations

പൊലീസിനെതിരെ യുവതിയുടെ ബലാത്സംഗ പരാതി ഉയർന്നിരിക്കുകയാണ്. മലപ്പുറം മുൻ എസ്പി സുജിത്ത് ദാസും പൊന്നാനി മുൻ എസ്എച്ച്ഒ വിനോദും ചേർന്ന് പീഡിപ്പിച്ചുവെന്നാണ് വീട്ടമ്മയുടെ പരാതി. പരാതി നൽകിയിട്ടും കേസൊതുക്കാൻ ഡിവൈഎസ്പി ഉൾപ്പെടെയുള്ളവർ ശ്രമിച്ചുവെന്നും ആരോപണമുണ്ട്. പി വി അന്‍വർ എംഎൽഎ പൊലീസിനെതിരെ വെളിപ്പെടുത്തൽ നടത്തിയതിനെ തുടർന്നാണ് പരാതിപെടാന്‍ ധൈര്യം കിട്ടിയതെന്ന് പരാതിക്കാരി പറഞ്ഞു.

ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ഭരണപക്ഷ എംഎൽഎ പി വി അൻവർ നടത്തുന്ന വെളിപ്പെടുത്തലിൽ മുഖം രക്ഷിക്കാൻ ആഭ്യന്തരവകുപ്പ് പാടുപെടുന്നതിനിടെയാണ് ഈ പരാതി ഉയർന്നിരിക്കുന്നത്. അന്‍വറിന്‍റെ വെളിപ്പെടുത്തലുകൾ സേനയിലെ കൂടുതൽ ഉദ്യോഗസ്ഥരെ ചോദ്യ മുനമ്പിൽ നിർത്തുകയാണ്. ആഭ്യന്തരവകുപ്പിനും പൊലീസിനും എതിരെ സിപിഎമ്മിൽ തന്നെ അത്രപ്തി ഉണ്ടെങ്കിലും അതാരും പരസ്യമായി പുറത്ത് പറയാൻ തയ്യാറായിരുന്നില്ല.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കേരളത്തിലെ നിയമവാഴ്ച തകർന്ന അവസ്ഥയിലാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി ആരോപിച്ചു. പൊലീസ് തന്നെ കുറ്റാരോപിതരാകുന്നതും സ്വർണക്കടത്ത് അടക്കമുള്ള കേസുകളിൽ എല്ലാ റാങ്കിലുമുള്ള പൊലീസുകാർ ഉൾപ്പെടുന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയെ എഡിജിപി ബ്ലാക്മെയിൽ ചെയ്യുകയാണെന്ന് മുൻ ആഭ്യന്തരമന്ത്രി രമേഷ് ചെന്നിത്തല ആരോപിച്ചു. നിലവിൽ എഡിജിപി എംആർ അജിത് കുമാറിനെതിരെയുള്ള അന്വേഷണം അദ്ദേഹത്തെ എഡിജിപി സ്ഥാനത്ത് നിലനിർത്തിക്കൊണ്ട് തന്നെയാണ് നടത്തുന്നത് എന്നതാണ് ശ്രദ്ധേയം.

Story Highlights: Kerala police face rape allegations amid political revelations and internal conflicts

Leave a Comment