നടൻ നിവിൻ പോളി ഇന്ന് രാവിലെ ഡിജിപിക്ക് പരാതി നൽകി. ബലാത്സംഗക്കേസിൽ തന്നെ പ്രതി ചേർത്തതിനെതിരെയാണ് നിവിൻ പരാതി നൽകിയത്. തനിക്കെതിരായുള്ളത് കള്ളക്കേസാണെന്നും പരാതിക്കാരിയെ കണ്ടിട്ടുപോലുമില്ലെന്നുമാണ് നിവിന്റെ നിലപാട്. നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം അറിയിച്ചു.
തന്റെ പരാതി കൂടി പരിശോധിക്കണമെന്ന് നിവിൻ പോളി ആവശ്യപ്പെട്ടിട്ടുണ്ട്. കേസിലെ എഫ്ഐആറിന്റെ പകർപ്പ് കിട്ടിയശേഷം വിശദമായ പരാതി എഴുതി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ പരാതി കൂടി സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീം പരിശോധിച്ച് നിലപാടിലെത്തണമെന്നതടക്കമുള്ള ആവശ്യങ്ങളാണ് നിവിൻ മുന്നോട്ട് വയ്ക്കുന്നത്.
ഗൂഡാലോചന ഉണ്ടെന്നും നിവിൻ ആരോപിക്കുന്നു. മുൻകൂർ ജാമ്യം അടക്കം തേടി കോടതിയെ സമീപിക്കുന്നത് പൊലീസ് നടപടിയുടെ പുരോഗതി നോക്കിയ ശേഷം മതി എന്നാണ് നിവിന്റെ തീരുമാനം. എഫ്ഐആർ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ഹൈകോടതിയെ സമീപിക്കാനും തീരുമാനിച്ചിട്ടുണ്ട്. ബലാത്സംഗം ഉൾപ്പെടെ ഗുരുതര വകുപ്പുകൾ ചുമത്തിയാണ് ഊന്നുകൽ പൊലീസ് നിവിൻ പോളിക്കും മറ്റ് അഞ്ചു പേർക്കുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
Story Highlights: Actor Nivin Pauly files complaint with DGP against rape case allegations