ടാറ്റാ മോട്ടോർസിന്റെ പുതിയ മിഡ് എസ്.യു.വിയായ കർവ് ഇവി വിപണിയിലെത്തി. പെട്രോൾ, ഡീസൽ എൻജിൻ ഓപ്ഷനുകളിൽ ലഭ്യമായ ഈ വാഹനത്തിന്റെ പ്രാരംഭവില 9.99 ലക്ഷം രൂപയാണ്. നൂതനവും അത്യുഗ്രവുമായ ബോഡി ശൈലിയിൽ അഡ്വാൻസ്ഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷനോടെയാണ് കർവ് ഇവി മൂന്ന് എഞ്ചിൻ ഓപ്ഷനുകളിലായി പുറത്തിറക്കിയിരിക്കുന്നത്. ശക്തമായ പുതിയ ഹൈപ്പീരിയൻ ഗ്യാസോലിൻ ഡയറക്ട് ഇഞ്ചക്ഷൻ എഞ്ചിൻ, 1.2 എൽ റെവോട്രോൺ പെട്രോൾ എഞ്ചിൻ, ഡീസൽ സെഗ്മെന്റിലെ ആദ്യ ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷനോടുകൂടിയ പുതിയ കെയ്റോജെറ്റ് ഡീസൽ എഞ്ചിൻ എന്നിങ്ങനെ വിവിധ ഓപ്ഷനുകൾ കമ്പനി നൽകുന്നു.
മികച്ച ഇൻ-ക്ലാസ് സുരക്ഷ, സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകൾ, ഒന്നിലധികം അതുല്യമായ പവർട്രെയിൻ ഓപ്ഷനുകൾ എന്നിവയുള്ള സെഗ്മെന്റിലെ ഒരു താരമാണ് കർവ്. ഗോൾഡ് എസെൻസ്, ഡേടോണ ഗ്രേ, പ്രിസ്റ്റൈൻ വൈറ്റ്, ഫ്ലേം റെഡ്, പ്യുവർ ഗ്രേ, ഓപ്പറ ബ്ലൂ എന്നിങ്ങനെ ആറ് നിറങ്ങളിലാണ് കർവ് വിപണിയിലെത്തിയിരിക്കുന്നത്. അക്കംപ്ലിഷ്ഡ്, ക്രിയേറ്റീവ്, പ്യൂവർ, സ്മാർട്ട് എന്നിങ്ങനെ വിവിധ വേരിയന്റകളാണ് കർവ് അവതരിപ്പിച്ചിരിക്കുന്നത്. 2024 ഒക്ടോബർ 31 വരെ നടത്തുന്ന ബുക്കിങ്ങുകൾക്ക് മാത്രമേ കർവിന്റെ പ്രാരംഭ വില ബാധകമാകൂ.
എൻട്രി-ലെവൽ പെട്രോൾ വേരിയന്റുകൾക്ക് 9.99 ലക്ഷം രൂപ മുതലാണ് വില. അതേസമയം ഡീസൽ പതിപ്പിന് 11.5 ലക്ഷം രൂപ മുതലാണ് പ്രാരംഭ വില വരുന്നത്. ഡയറക്ട്-ഇഞ്ചക്ഷൻ ടർബോ-പെട്രോൾ എഞ്ചിൻ ക്രിയേറ്റീവ് S വേരിയന്റ് മുതൽ വാഗ്ദാനം ചെയ്യുന്നു. 14 ലക്ഷം രൂപ മുതലാണ് ഇവയുടെ വില വരുന്നത്. ഓട്ടോമാറ്റിക് ശ്രേണി 12.49 ലക്ഷം രൂപ മുതലാണ് തുടങ്ങുന്നത്. എൻട്രി ലെവൽ ഡീസൽ-ഡിസിടി 14 ലക്ഷം രൂപ മുതലാണ് വില ആരംഭിക്കുന്നത്.
Story Highlights: Tata Motors launches Curvv SUV with petrol and diesel engine options starting at Rs 9.99 lakh