Headlines

Crime News, Education, Kerala News

ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ്റെ ഭാര്യ കൃഷ്ണപ്രിയ സർക്കാർ ജോലിയിൽ പ്രവേശിച്ചു

ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ്റെ ഭാര്യ കൃഷ്ണപ്രിയ സർക്കാർ ജോലിയിൽ പ്രവേശിച്ചു

കോഴിക്കോട് വേങ്ങേരി സർവീസ് സഹകരണ ബാങ്കിൽ ജൂനിയർ ക്ലർക്കായി കൃഷ്ണപ്രിയ ജോലിയിൽ പ്രവേശിച്ചു. ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ്റെ ഭാര്യയാണ് കൃഷ്ണപ്രിയ. കൂടെ നിന്നവർക്ക് നന്ദിയെന്നും അർജ്ജുനായുള്ള തിരച്ചിൽ തുടരണമെന്നും അവർ 24 നോട് പറഞ്ഞു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സഹകരണ വകുപ്പ് പുറത്തിറക്കിയ ഉത്തരവിലൂടെയാണ് കൃഷ്ണപ്രിയയ്ക്ക് ജോലി ലഭിച്ചത്. നിയമത്തിൽ ഇളവുകൾ നൽകിയാണ് തീരുമാനമെന്ന് മന്ത്രി വി എൻ വാസവൻ വ്യക്തമാക്കിയിരുന്നു. ഒന്നരമാസം മുൻപുണ്ടായ അപ്രതീക്ഷിത മണ്ണിടിച്ചിലിലാണ് ഗംഗാവലി പുഴയ്ക്ക് സമീപത്ത് വച്ച് അർജുൻറെ ലോറി അപകടത്തിൽ പെടുന്നത്. അന്നു മുതൽ പല വിധേയനെയും തിരച്ചിൽ നടന്നെങ്കിലും കണ്ടെത്താനായില്ല.

അതേസമയം ഷിരൂരിൽ കനത്ത മഴ തുടരുകയാണ്. കാലാവസ്ഥ അനുകൂലമായാൽ ഡ്രഡ്ജർ എത്തിച്ച് തിരച്ചിൽ പുനരാരംഭിക്കാനാണ് നിലവിലെ തീരുമാനം. ഇക്കാര്യം ആവശ്യപ്പെട്ട് അർജുന്റെ കുടുംബം കർണാടക മുഖ്യമന്ത്രിയെ കണ്ടിരുന്നു. അർജുനെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുന്നതിനിടെയാണ് കൃഷ്ണപ്രിയയ്ക്ക് സർക്കാർ ജോലി ലഭിച്ചിരിക്കുന്നത്.

Story Highlights: Missing driver Arjun’s wife Krishnapriya joins cooperative bank as junior clerk

More Headlines

കാട്ടാക്കടയിലെ വിവാഹവീട്ടില്‍ നിന്ന് മോഷ്ടിച്ച സ്വര്‍ണം വഴിയരികില്‍ കണ്ടെത്തി
വയനാട് തലപ്പുഴ മരംമുറി: വനം ഉദ്യോഗസ്ഥർക്കെതിരായ നടപടി പിൻവലിച്ചു
മൂന്നാർ എക്കോ പോയിന്റിൽ സംഘർഷം: വിനോദസഞ്ചാരികൾ ഉൾപ്പെടെ 9 പേർക്ക് പരുക്ക്
പൊതുസ്ഥലങ്ങളിലെ മാലിന്യ നിക്ഷേപം റിപ്പോർട്ട് ചെയ്യാൻ വാട്സ്ആപ്പ് നമ്പർ; സർക്കാർ നടപടി
കോഴിക്കോട് വടകരയിൽ വയോധികനെ കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
കോഴിക്കോട് സ്വകാര്യ ലോഡ്ജിൽ യുവാവ് മരിച്ച നിലയിൽ; പോലീസ് അന്വേഷണം തുടരുന്നു
തിരുപ്പതി ലഡ്ഡുവിൽ മൃഗകൊഴുപ്പും മീൻ എണ്ണയും; ലാബ് റിപ്പോർട്ട് സ്ഥിരീകരിച്ചു
ലെബനനിലെ പേജർ സ്ഫോടനങ്ങൾ: ആരോപണങ്ങളും അന്വേഷണങ്ങളും തുടരുന്നു
ഓണക്കാലത്ത് 3881 ഭക്ഷ്യ സുരക്ഷാ പരിശോധനകൾ; 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചു

Related posts

Leave a Reply

Required fields are marked *