Headlines

Cinema, Crime News, Politics

സിനിമാ മേഖലയിലെ ലൈംഗികാരോപണങ്ങള്‍: താരങ്ങളെ അറസ്റ്റ് ചെയ്യുന്നതില്‍ സര്‍ക്കാര്‍ കരുതലോടെ

സിനിമാ മേഖലയിലെ ലൈംഗികാരോപണങ്ങള്‍: താരങ്ങളെ അറസ്റ്റ് ചെയ്യുന്നതില്‍ സര്‍ക്കാര്‍ കരുതലോടെ

സിനിമാ മേഖലയിലെ ലൈംഗികാരോപണങ്ങളില്‍ കേസെടുത്തെങ്കിലും, പ്രതികളായ താരങ്ങളെ തിടുക്കപ്പെട്ട് അറസ്റ്റ് ചെയ്യേണ്ടതില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. എം. മുകേഷ് അടക്കം സിനിമാ മേഖലയിലെ പ്രമുഖര്‍ പ്രതികളായ കേസില്‍ കരുതലോടെയാണ് സര്‍ക്കാര്‍ നീക്കം. താരങ്ങളെ ഒന്നടങ്കം അറസ്റ്റ് ചെയ്താല്‍ സിനിമാ വ്യവസായം പ്രതിസന്ധിയിലാകുമെന്നും, സിനിമാ കോണ്‍ക്ലേവിനെ പോലും അത് ബാധിക്കുമെന്നും സര്‍ക്കാര്‍ വിലയിരുത്തുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എന്നാല്‍ പൊതുസമൂഹത്തെ വിശ്വാസത്തിലെടുക്കാന്‍ ചടുലമായ നടപടി തുടരാനാണ് സര്‍ക്കാര്‍ തീരുമാനം. മൊഴി രേഖപ്പെടുത്തല്‍, തെളിവ് ശേഖരണം, രഹസ്യമൊഴിയെടുക്കല്‍, കനത്ത വകുപ്പ് ചുമത്തി എഫ്‌ഐആര്‍ ഇടല്‍ എന്നിവ തുടരും. പരാതികളില്‍ കോടതി ഇടപെടട്ടെ എന്ന നിലപാടായിരിക്കും സര്‍ക്കാര്‍ സ്വീകരിക്കാന്‍ സാധ്യത.

അതേസമയം പ്രതികളായ താരങ്ങള്‍ മുന്‍കൂര്‍ ജാമ്യത്തിനുള്ള നീക്കമാരംഭിച്ചിട്ടുണ്ട്. അതില്‍ കോടതി തീരുമാനം വരും വരെ സര്‍ക്കാര്‍ കാത്തിരിക്കാനാണ് സാധ്യത. വിജയ് ബാബുവിന്റേതടക്കം സമാനമായ പരാതികളില്‍ നേരത്തേ കോടതി ഇടപെടട്ടെ എന്ന നിലപാടാണ് എടുത്തത് എന്നതും സര്‍ക്കാര്‍ ഉയര്‍ത്തിക്കാട്ടും.

Story Highlights: Kerala government cautious about arresting film stars accused in sexual abuse cases

More Headlines

കാട്ടാക്കടയിലെ വിവാഹവീട്ടില്‍ നിന്ന് മോഷ്ടിച്ച സ്വര്‍ണം വഴിയരികില്‍ കണ്ടെത്തി
വയനാട് തലപ്പുഴ മരംമുറി: വനം ഉദ്യോഗസ്ഥർക്കെതിരായ നടപടി പിൻവലിച്ചു
മൂന്നാർ എക്കോ പോയിന്റിൽ സംഘർഷം: വിനോദസഞ്ചാരികൾ ഉൾപ്പെടെ 9 പേർക്ക് പരുക്ക്
കോഴിക്കോട് വടകരയിൽ വയോധികനെ കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
ലൈംഗിക ആരോപണം: പ്രമുഖ ബംഗാളി സംവിധായകനെ സിനിമാ സംഘടന പുറത്താക്കി
കോഴിക്കോട് സ്വകാര്യ ലോഡ്ജിൽ യുവാവ് മരിച്ച നിലയിൽ; പോലീസ് അന്വേഷണം തുടരുന്നു
ജയസൂര്യ കൊച്ചിയിൽ തിരിച്ചെത്തി; നിയമപരമായി മുന്നോട്ട് പോകുമെന്ന് പ്രതികരണം
തിരുപ്പതി ലഡ്ഡുവിൽ മൃഗകൊഴുപ്പും മീൻ എണ്ണയും; ലാബ് റിപ്പോർട്ട് സ്ഥിരീകരിച്ചു
കെ മുരളീധരന്റെ പരാമർശത്തിനെതിരെ പത്മജ വേണുഗോപാൽ; കോൺഗ്രസിലെ ആഭ്യന്തര കലഹം രൂക്ഷം

Related posts

Leave a Reply

Required fields are marked *