സിനിമാ മേഖലയിലെ ലൈംഗിക ചൂഷണ ആരോപണങ്ങൾ: പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാൻ സർക്കാർ

Anjana

Kerala film industry sexual assault investigation

സിനിമാ മേഖലയിലെ ലൈംഗിക ചൂഷണ ആരോപണങ്ങൾ അന്വേഷിക്കാൻ സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാൻ തീരുമാനിച്ചു. മുഖ്യമന്ത്രിയും സംസ്ഥാന പൊലീസ് മേധാവിയും നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ തീരുമാനമെടുത്തത്. നിയമോപദേശം ലഭിച്ചതിനെ തുടർന്നാണ് അന്വേഷണത്തിന് സർക്കാർ തയാറെടുക്കുന്നത്. ആരോപണം ഉന്നയിക്കുന്നവർ പരാതിയിൽ ഉറച്ചുനിൽക്കുകയാണെങ്കിൽ കേസെടുക്കാനാണ് സർക്കാർ നീക്കം.

ഹേമ കമ്മിറ്റി റിപ്പോർട്ടിലൂടെ പുറത്തുവന്ന ലൈംഗിക ആരോപണങ്ങളിൽ അന്വേഷണം ആരംഭിക്കാൻ നിയമപ്രശ്നങ്ങളുണ്ടെന്നായിരുന്നു സർക്കാരിന്റെ മുൻ നിലപാട്. എന്നാൽ ഇപ്പോൾ പരാതിക്കാർക്ക് രഹസ്യസ്വഭാവം നിലനിർത്തിക്കൊണ്ട് പൊലീസുമായി ബന്ധപ്പെടാൻ അവസരമുണ്ടാകും. പരാതിയുണ്ടെങ്കിൽ പ്രാഥമിക അന്വേഷണത്തിനുശേഷം കേസെടുക്കും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

നവമാധ്യമങ്ങളിലൂടെ ലൈംഗിക ആരോപണങ്ങൾ ഉന്നയിക്കുന്നവരെ സർക്കാർ തന്നെ ബന്ധപ്പെട്ട് അവർ പരാതിയിൽ ഉറച്ചുനിൽക്കുന്നുവെങ്കിൽ പ്രാഥമിക അന്വേഷണം നടത്തും. തുടർന്ന് കേസെടുത്ത് മറ്റ് നടപടിക്രമങ്ങളിലേക്ക് കടക്കും. ലൈംഗിക ആരോപണങ്ങളിൽ കേസെടുക്കാത്തതിൽ പ്രതിപക്ഷവും സിനിമാ പ്രവർത്തകരും സർക്കാരിനെ രൂക്ഷമായി വിമർശിച്ചതിന് പിന്നാലെയാണ് ഇപ്പോൾ സർക്കാർ ഈ നിർണായക നീക്കം നടത്തിയിരിക്കുന്നത്.

Story Highlights: Kerala government to form special investigation team to probe sexual assault allegations in film industry

Leave a Comment