കെ.എസ്.ആർ.ടി.സി ജീവനക്കാരന്റെ മരണമൊഴി പോലുള്ള പരാതി: മേലുദ്യോഗസ്ഥർക്കെതിരേ കടുത്ത ആരോപണങ്ങൾ

നിവ ലേഖകൻ

KSRTC employee complaint, harassment, abuse of power

ഒരേ വകുപ്പിൽ പ്രവർത്തിക്കുന്ന മേലുദ്യോഗസ്ഥനും ജീവനക്കാരനും തമ്മിലുള്ള അധികാര സംഘർഷങ്ങൾ പതിവാണ്. ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിൽ പരിമിതികളുണ്ട്. എന്നാൽ, ജന്മനാ മേലുദ്യോഗസ്ഥനും അടിയനും തമ്മിലുള്ള ബന്ധം അതിലുപരി കടന്നാൽ പ്രതികരണത്തിന്റെയും പ്രതിരോധത്തിന്റെയും രൂപം മാറും. കേരള സംസ്ഥാന ഗതാഗത കോർപ്പറേഷനിലെ ഒരു ജീവനക്കാരൻ തന്റെ ജീവൻ അപകടത്തിലാണെന്ന് അഭിപ്രായപ്പെട്ട് മരണമൊഴിക്കു സമാനമായ പരാതി നൽകിയിരിക്കുന്നു. ഈ പരാതി മേലുദ്യോഗസ്ഥർക്കെതിരേയാണ്. മാർച്ച് 14നാണ് ഗതാഗത മന്ത്രിക്കും കോർപ്പറേഷൻ എം. ഡിക്കും ജീവനക്കാരൻ പരാതി നൽകിയത്. എന്നാൽ, പരാതിയിൽ യാതൊരു നടപടിയും സ്വീകരിക്കാതെ അവർ അടയിരിക്കുകയായിരുന്നു. പലതവണ മന്ത്രി ഓഫീസിൽ കയറിയിറങ്ങിയിട്ടും പരാതി പരിഗണിക്കപ്പെട്ടില്ല. അതോടെ ജീവനക്കാരൻ പരാതിയുമായി ഹൈക്കോടതിയെ സമീപിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കോടതി ജീവനക്കാരനെ കേട്ടു. വിധി പുറപ്പെടുവിക്കുകയും ചെയ്തു. മന്ത്രിയോ എം. ഡിയോ ജീവനക്കാരന്റെ പരാതിയിൽ കഴമ്പുണ്ടോ എന്ന് പരിശോധിക്കാൻ മെനക്കെടാതെ ദ്രോഹിച്ചവരോട് കാണിക്കുന്ന മൃദുസമീപനത്തോട് പ്രതികരിച്ചേ മതിയാകൂ എന്നാണ് ജീവനക്കാരന്റെ നിലപാട്. പരാതിക്കാരനായ വള്ളിയപ്പ ഗണേഷ് കണ്ടക്ടറാണ്. മുൻ മന്ത്രി ആന്റണി രാജുവിന്റെ ബന്ധുവായ എ. ടി. ഒ എൻ. കെ. ജേക്കബ് സാം ലോപ്പസാണ് പ്രധാന പ്രതി.

കൂട്ടുപ്രതികളായി എ. ടി. ഒ കെ. ജി. ഷൈജു, ഇൻസ്പെക്ടർമാരായ എസ്. എൻ. അജിത്കുമാർ, ബി. രാജേന്ദ്രൻ, കണ്ടക്ടർ മനോജ് കെ. നായർ എന്നിവരുമുണ്ട്. ജേക്കബ് ലോപ്പസിന്റെ ധാർഷ്ട്യവും സഹപ്രവർത്തകരോടുള്ള നിർദാക്ഷിണ്യവും പേരെടുത്തതാണ്.

ഇയാൾക്കെതിരേ നിരവധി പരാതികളും ഉയർന്നിട്ടുണ്ട്. മുൻ മന്ത്രിയുടെ പിന്തുണയുണ്ടായിരുന്നതിനാൽ പരാതികൾ പുറത്തുവന്നില്ല. എന്നാൽ, മന്ത്രി മാറിയതോടെ ജേക്കബ് ലോപ്പസിന്റെ ഒരു കൊമ്പൊടിഞ്ഞു. പരാതിയിൽ ജേക്കബ് ലോപ്പസിന്റെ പീഡനത്തിന്റെ പരമ്പര രേഖപ്പെടുത്തിയിരിക്കുന്നു. 2021 ഡിസംബറിൽ വ്യാജ പരാതിയുടെ അടിസ്ഥാനത്തിൽ മാനന്തവാടിയിലേക്ക് ട്രാൻസ്ഫർ ചെയ്തതുമുതൽ പീഡനം ആരംഭിച്ചു. അവിവാഹിതനും പ്രായമായ അമ്മയും മാത്രമുള്ള പരാതിക്കാരനെ കേരളത്തിന്റെ വടക്കേയറ്റത്തേക്ക് ട്രാൻസ്ഫർ ചെയ്തത് മന്ത്രിയുടെ പിന്തുണയോടെയായിരുന്നു. പരാതിക്കാരൻ കേസുമായി കോടതിയെ സമീപിച്ചു. തുടർന്ന് എവിടെ നിന്നാണോ ട്രാൻസ്ഫർ ചെയ്തത്, അതേ സ്ഥലത്തേക്ക് തിരിച്ചെടുക്കാൻ കോടതി ഉത്തരവിട്ടു. ഇത് ജേക്കബ് ലോപ്പസും സംഘവും കെ. എസ്.

ആർ. ടി. സിയെ ഒരു കോൺസൻട്രേഷൻ ക്യാമ്പുപോലെയാണ് കണ്ടിരുന്നതെന്ന് വ്യക്തമാക്കുന്നു. പരാതിയിൽ പറയുന്നത് പോലെ, ജേക്കബ് ലോപ്പസ് പരാതിക്കാരനെ വിവിധ തരത്തിൽ പീഡിപ്പിച്ചിട്ടുണ്ട്. ഇനി ഈ കേസിൽ കോടതിയുടെ വിധി നടപ്പാക്കുകയേ വേണ്ടൂ. വകുപ്പ് മന്ത്രിക്കും എം. ഡിക്കും കഴിഞ്ഞില്ലെങ്കിൽ കോടതി ഇടപെടൽ നടത്തിയിട്ടുണ്ട്. പരാതിക്കാരന് നീതി ലഭിക്കുന്ന ഇടപെടൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

Story Highlights: A KSRTC employee has filed a complaint alleging life threat from superiors, highlighting the abuse of power and harassment faced by workers.

Related Posts
സ്വർണവിലയിൽ ഇടിവ്; പവന് 400 രൂപ കുറഞ്ഞു
Kerala gold price

സംസ്ഥാനത്ത് സ്വര്ണവിലയില് ഇടിവ് രേഖപ്പെടുത്തി. പവന് 400 രൂപ കുറഞ്ഞ് 95,440 രൂപയായി. Read more

കൊച്ചിയിൽ രൂക്ഷമായ വായു മലിനീകരണം; ജാഗ്രതാ നിർദ്ദേശവുമായി വിദഗ്ദ്ധർ
Air pollution Kochi

കൊച്ചിയിൽ വായു മലിനീകരണം രൂക്ഷമായി തുടരുന്നു. ഇന്ന് രാവിലെ വായു ഗുണനിലവാര സൂചിക Read more

ശബരിമലയിൽ തീർഥാടകത്തിരക്ക്; സുരക്ഷ ശക്തമാക്കി
Sabarimala Pilgrimage

ശബരിമലയിൽ തീർഥാടകരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി. പ്രതിദിനം 80,000-ൽ Read more

സംസ്ഥാനത്ത് ഇന്റർനാഷണൽ ഡ്രൈവിംഗ് പെർമിറ്റ് വിതരണം നിലച്ചു; കാരണം ഇതാണ്
International Driving Permit

സംസ്ഥാനത്ത് ഇന്റർനാഷണൽ ഡ്രൈവിംഗ് പെർമിറ്റ് (ഐഡിപി) നൽകുന്നത് താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. ലൈസൻസ് രേഖകൾ Read more

താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം; മറ്റ് വഴികൾ തേടാൻ നിർദ്ദേശം
Thamarassery Churam traffic

താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ആറ്, ഏഴ്, എട്ട് വളവുകൾ വീതി Read more

വെഞ്ഞാറമൂട്ടിൽ വയോധികയെ ആക്രമിച്ച് വഴിയിൽ ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി
Venjaramoodu attack case

തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ വയോധികയെ ക്രൂരമായി ആക്രമിച്ച് പെരുവഴിയിൽ ഉപേക്ഷിച്ചു. പരുക്കേറ്റ വയോധികയെ ആശുപത്രിയിൽ Read more

ക്രിസ്മസ് സമ്മാനം; ക്ഷേമ പെൻഷൻ വിതരണം 15 മുതൽ
welfare pension Kerala

ക്രിസ്മസ്, പുതുവത്സരാഘോഷങ്ങൾ പ്രമാണിച്ച് ക്ഷേമ പെൻഷൻ നേരത്തെ വിതരണം ചെയ്യാൻ സർക്കാർ തീരുമാനിച്ചു. Read more

രാഹുൽ മങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ; അടച്ചിട്ട കോടതിയിൽ വാദം കേൾക്കണമെന്ന് അതിജീവിത
Rahul Mamkoottathil case

ബലാത്സംഗ കേസിൽ രാഹുൽ മങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ, കേസ് അടച്ചിട്ട കോടതി Read more

കെഎസ്ആർടിസിക്ക് ചരിത്രത്തിലെ രണ്ടാമത്തെ വലിയ വരുമാനം
KSRTC daily revenue

കെഎസ്ആർടിസിക്ക് ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ പ്രതിദിന ടിക്കറ്റ് വരുമാനം ലഭിച്ചു. ടിക്കറ്റിതര Read more

കെൽട്രോണിൽ മാധ്യമ പഠനത്തിന് അപേക്ഷിക്കാം; അവസാന തീയതി ഡിസംബർ 12
Keltron media studies

കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിൽ മാധ്യമ പഠന കോഴ്സുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. തിരുവനന്തപുരം, Read more

Leave a Comment