വിനേഷ് ഫോഗട്ടിന്റെയും ഇന്ത്യൻ ജനതയുടെയും ഒളിംപിക് മെഡൽ സ്വപ്നം ഇനി അഭിഭാഷകൻ ഹരീഷ് സാൽവേയുടെ ചുമലിലാണ്. ചരിത്രത്തിൽ ആദ്യമായി ഒളിംപിക്സ് വനിതാ ഗുസ്തി മത്സരത്തിൽ ഫൈനൽ മത്സരത്തിന് യോഗ്യത നേടിയ വിനേഷ് ഫോഗട്ടിനെ ഭാരപരിശോധനയിൽ പരാജയപ്പെട്ടതിന്റെ പേരിൽ അയോഗ്യയാക്കിയിരുന്നു. എന്നാൽ താൻ വെള്ളി മെഡലിന് അർഹയാണെന്നാണ് വിനേഷ് ഫോഗട്ടിന്റെ വാദം.
ഈ ഹൃദയഭേദകമായ സംഭവത്തിന് പിന്നാലെ വിനേഷ് ഫോഗട്ട് ഗുസ്തി കരിയർ അവസാനിപ്പിച്ചു. തുടർന്ന് അന്താരാഷ്ട്ര കായിക തർക്ക പരിഹാര കോടതിയെ സമീപിച്ചു. തനിക്ക് ഒളിംപിക് വെള്ളി മെഡലിന് അർഹതയുണ്ടെന്നും അത് നൽകണമെന്നുമാണ് താരത്തിന്റെ ആവശ്യം. ഇതിലാണ് ഹരീഷ് സാൽവേ വാദിക്കാൻ എത്തുന്നത്.
മഹാരാഷ്ട്ര സ്വദേശിയായ ഹരീഷ് സാൽവേ ഇന്ത്യയുടെ മുൻനിര അഭിഭാഷകനാണ്. 1999 മുതൽ 2004 വരെ സോളിസിറ്റർ ജനറലായിരുന്നു. 2015 ൽ പദ്മഭൂഷൺ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു. കഴിഞ്ഞ വർഷം ജനുവരിയിൽ വെയ്ൽസിലെ രാജ്ഞിയുടെ അഭിഭാഷകനായി ചുമതലയേറ്റു.
കുൽഭൂഷൺ യാദവ് കേസിലും അയോധ്യ കേസിലും ഹരീഷ് സാൽവേ വാദിച്ചിട്ടുണ്ട്. സൈറസ് മിസ്ത്രി vs ടാറ്റ സൺസ് കേസിൽ ടാറ്റ ഗ്രൂപ്പിന് വേണ്ടി ഹാജരായിരുന്നു. ഇന്ത്യയിലെ പ്രമുഖ കമ്പനികൾക്കും വ്യക്തികൾക്കും വേണ്ടി കേസുകൾ കൈകാര്യം ചെയ്യുന്ന അദ്ദേഹം വിനേഷ് ഫോഗട്ടിന്റെ കേസിൽ ഇനി വാദിക്കാനെത്തുന്നു.
Story Highlights: Renowned lawyer Harish Salve to represent Vinesh Phogat in her Olympic medal disqualification case.
Image Credit: twentyfournews