യൂട്യൂബർ അജു അലക്സ് (ചെകുത്താൻ) പൊലീസ് കസ്റ്റഡിയിലായി. നടൻ മോഹൻലാലിനെ അധിക്ഷേപിച്ചതിന്റെ പേരിലാണ് അജുവിനെ അറസ്റ്റ് ചെയ്തത്.
താര സംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറി സിദ്ദീഖിന്റെ പരാതിയെ തുടർന്ന് പത്തനംതിട്ട തിരുവല്ല സ്വദേശി അജു അലക്സിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഭാരതീയ ശിക്ഷാ നിയമപ്രകാരം 192, 296(b) വകുപ്പുകളും കെ.പി ആക്റ്റ് 2011 ലെ 120(0) വകുപ്പും അജുവിനെതിരെ ചുമത്തിയിട്ടുണ്ട്.
കേസെടുത്ത ശേഷം അജു അലക്സ് ഒളിവിലായിരുന്നു. നടീ നടന്മാരെയും അവരുടെ കുടുംബാംഗങ്ങളെയും അശ്ലീല പദങ്ങൾ ഉപയോഗിച്ച് സോഷ്യൽ മീഡിയയിൽ അവഹേളിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി നടൻ ബാല കഴിഞ്ഞ ദിവസം ‘അമ്മ’യിലും പാലാരിവട്ടം പൊലീസിലും പരാതി നൽകിയിരുന്നു.
വയനാട് ഉരുൾപൊട്ടൽ ദുരന്തസ്ഥലത്ത് ഇന്ത്യൻ ടെറിട്ടോറിയൽ ആർമിയിൽ ലെഫ്റ്റനൻ്റ് കേണൽ പദവി വഹിക്കുന്ന മോഹൻലാൽ പട്ടാള യൂണിഫോമിൽ സന്ദർശിച്ചതിനെതിരെയാണ് അജു അലക്സ് ചെകുത്താൻ യൂട്യൂബ് ചാനലിലൂടെ അധിക്ഷേപിച്ചത്. മോഹൻലാലിന്റെ ആരാധകരിൽ വിദ്വേഷം ഉണ്ടാക്കുന്ന രീതിയിലായിരുന്നു അജുവിന്റെ പരാമർശമെന്ന് തിരുവല്ല പൊലീസ് റജിസ്റ്റർ ചെയ്ത എഫ്ഐആറിൽ വ്യക്തമാക്കുന്നു.
Story Highlights: Youtuber Chekuthan arrested for abusing actor Mohanlal over his visit to landslide site in military uniform.
Image Credit: twentyfournews